പട്ടിക്ക് പിറന്നാള്‍ സമ്മാനമായി 16 ലക്ഷത്തിന്റെ വീട്; ബെഡ്റൂം, ലിവിംഗ്റൂം, ടിവി; തീര്‍ന്നില്ല സൗകര്യം
കേക്ക്, പായസം, മിഠായി, സമ്മാനങ്ങൾ, ഇങ്ങനെ പിറന്നാൾ അടിപൊളിയായി ആഘോഷിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവുമോ? മനുഷ്യന്മാർക്ക് മാത്രമല്ല കേട്ടോ പിറന്നാൾ ആഘോഷം. നമ്മൾ ആഘോഷിക്കുന്നതിനെക്കാൾ ഗംഭീരമായി, വൻ തുക ചെലവാക്കി ഒരു പിറന്നാൾ ആഘോഷം നടന്നു. ചാർലി എന്ന പട്ടിയുടെ പിറന്നാളാണ് അതിന്റെ ഉടമായായ ബ്രെന്റ് റെവേറിയ ആഘോഷമാക്കിയത്.
ചുമ്മാതങ്ങ് ആഘോഷിച്ചതൊന്നുമല്ല. ചാർളിക്ക് കിടിലൻ സമ്മാനവും ബ്രെന്റ് കൊടുത്തു, ഒരു വീട്. അതെ, നല്ല ഒന്നാന്തരം ഡോഗ് ഹൗസ്. 16.4 ലക്ഷമാണ് ഈ വീടിന്റെ വില.ചാർലിയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ് ഇപ്പോൾ. പഴയ വീടിനേക്കാൾ ചാർലി വളർന്നപ്പോഴാണ് പുതിയ വീട് വെയ്ക്കാമെന്ന് ബ്രെന്റ് വിചാരിച്ചത്.

PC: Screen Grab From video shared by Brent Rivera
എന്നാൽ അത് ചാർലിയുടെ പിറന്നാളിന് തന്നെ ആകാമെന്ന് വെച്ചു. പുതിയ വീട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. ബെഡ്‌റൂം ഉണ്ട്, ലിവിംഗ് റൂമുണ്ട്, മുറ്റമുണ്ട്. വീടിനകത്ത് ആണെങ്കിൽ ചാർലിക്ക് കാണാൻ ടിവിയും ഉണ്ട്. ബോറടിക്കുമ്പോൾ ചാർലിക്ക് സിനിമ കാണാൻ വേണ്ടിയാണ് ഈ ടിവി. മാത്രമല്ല ബ്രെന്റിന് തിരക്കുണ്ടാവുമ്പോൾ ചാർലിയെ നോക്കാൻ ഒരാളേയും നിയമിച്ചു.
ചാർളിയുടെ പിറന്നാളിന് ബ്രെന്റ് തന്റെ സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നു. പിറന്നാളിന് വന്ന ഒരു സുഹൃത്ത് ചാർലിക്ക് കൂട്ടായി ഒരു കുഞ്ഞ് പട്ടിക്കുട്ടിയെ സമ്മാനിക്കുകയും ചെയ്തു. പുതിയ അതിഥിയെ കണ്ട ചാർളിയും തുള്ളിച്ചാടി. ഒരു മാസം മുമ്പ് സോഷ്യൽമീഡിയയിൽ പങ്കിട്ട 10 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ക്ലിപ്പിന് 7.3 ദശലക്ഷം വ്യൂസാണ് ലഭിച്ചത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് താഴെ തങ്ങളുടെ അഭിപ്രായം പങ്കിട്ടത്.
ബ്രെന്റിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചാണ് ഭൂരിഭാഗം കമന്റിട്ടത്. 16 ലക്ഷം രൂപയുടെ ഇത്ര വലിയ വീട്ടിലൊക്കെ നിൽക്കാനും ഒരു ഭാഗ്യമൊക്കെ വേണമെന്നാണ് ഒരാളുടെ കമന്റ്. ചാർലിയുടെ വീട് എന്റെ റൂമിനെക്കാൾ വലുതാണ്.എന്റെ സ്വപ്നത്തിലെ റൂമാണിത് എന്നാണ് ഒരാളുടെ കമന്റ്.
e
ചാർലിയെ പരിപാലിക്കുന്ന ജോലിക്ക് അപേക്ഷിച്ചാൽ സ്വീകരിക്കുമോ എന്നാണ് മറ്റുചിലർ ചോദിക്കുന്നത്. ചാർലിക്ക് വിവാഹം ആലോചിക്കുന്നുണ്ടെങ്കിൽ പറയൂ, ഇവിടെ ചാർലിക്ക് ചേർന്ന ആളുണ്ടെന്നാണ് മറ്റൊരു കമന്റ്. എന്തായാലും വീടും കൂട്ടുകാരിയേയും ലഭിച്ച സന്തോഷത്തിലാണ് ചാർലി.












Click it and Unblock the Notifications