സ്വയംഭോഗം ചെയ്യാതെ 90 ദിവസം; തന്റെ അനുഭവം തുറന്നുപറഞ്ഞ് യുവാവ്! ഒരുപദേശവും
സ്വയം ഭോഗത്തെക്കുറിച്ച് പല അഭിപ്രായവും ഉയര്‍ന്നുവരാറുണ്ട്. സ്വയം ഭോഗം ചെയ്യുന്നത് നല്ലതാണെന്നും അല്ല മോശമാണെന്നും പറയുന്നവരുണ്ട്. ഇതില്‍ ഏതാണ് നല്ലതെന്ന് വ്യക്തമായി പറയാന്‍ ആവില്ല. സ്വയം ഭോഗം പരിമിതമായി ചെയ്യുന്നത് കൊണ്ട് ആരോഗ്യത്തിന് ദോഷമില്ലെന്നും മറിച്ച് നല്ല പ്രസരിപ്പ് ലഭിക്കാനും സമ്മര്‍ദ്ദം മറികടക്കാനും നല്ലതാണെന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെ മോശം ഫലം ചെയ്യുമെന്ന് ചിലര്‍ പറയുന്നു. ഇതിനെക്കുറിച്ചുള്ള കൃത്യമായ ഉത്തരം ഒരു ഡോക്ടര്‍ക്ക് മാത്രമേ നല്കാന് സാധിക്കുകയുള്ളൂ. എന്നാല്‍ തന്റെ അനുഭവത്തില്‍ നിന്നും ഒരു യുവാവ് സ്വയംഭോഗത്തെക്കുറിച്ച് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഈ യുവാവ് സ്വയം ഭോഗം ചെയ്യാതെ പിടിച്ച് നിന്നത് 90 ദിവസമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു ഇത്രയും ദിവസം സ്വയം ഭോഗം ചെയ്യാതിരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. 90 ദിവസം തനിക്ക് ഉണ്ടായ അനുഭവം കാരണം ഇനി സ്വയം ഭോഗം ചെയ്യില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ഈ യുവാവ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇയാള്‍ സ്വയം ഭോഗം ചെയ്യാതിരുന്നത്.

എന്തായാലും തന്റെ ജീവിത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഈ ദിവസങ്ങള്‍ ഉണ്ടാക്കിയതെന്ന് ഇയാള്‍ പറയുന്നു. കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നതായും മനസ്സിന് നല്ല സുഖം ലഭിക്കുന്നതായും തോന്നിയെന്ന് അദ്ദേഹം പറയുന്നു. പ്രസരിപ്പ് അനുഭവപ്പെട്ടെന്നും എല്ലാവരോടും സംസാരിക്കാനും സാമൂഹികമായി ഇടപെടല്‍ നടത്താനും സാധിച്ചെന്നും ഇദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിന് വളരെ ചിട്ടയുണ്ടായെന്നും രാവിലെ എഴുന്നേല്ക്കുന്ന ശീലമുണ്ടായെന്നും ജിമ്മില്‍ കൃത്യമായി പോകാന്‍ കഴിഞ്ഞെന്നും യുവാവ് പറയുന്നു.

ഇപ്പോഴുള്ളതിനെക്കാള്‍ ഒരു മാറ്റവും സ്വയം ഭോഗം കൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണെന്നും അതുകൊണ്ട് തന്നെ ഇനി സ്വയം ഭോഗം ചെയ്യില്ലെന്നും യുവാവ് പറയുന്നു. മറ്റുള്ളവരോടും സ്വയം ഭോഗം ചെയ്യരുതെന്നാണ് ഇയാള്‍ക്ക് പറയാനുള്ളത്. സ്വയം ഭോഗം ചെയ്തു കിട്ടുന്ന നൈമിഷികമായ സുഖത്തിന് അടിമപ്പെടാതെ ജീവിതം ആസ്വദിക്കണമെന്നാണ് ഇയാള്‍ക്ക് പറയാനുള്ളത്.

ഒരുപാട് ആൾക്കാർ ഇദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തി. സ്വയംഭോഗം ചെയ്യാതിരിക്കാൻ ശ്രമിക്കാം എന്നാണ് ചിലർ പറയുന്നത്, താൻ സ്വയംഭോഗം ചെയ്യുന്നത് നിർത്തി തുടങ്ങി എന്നാണ് മറ്റൊരാളുടെ കമന്റ്. ചിലർ ഇയാളെ വിമർശിച്ചും രംഗത്തെതിയിട്ടുണ്ട്. കൃത്യമായ ധാരണ ഇല്ലാതെ ഇതേക്കുറിച്ച് അഭിപ്രായം പറയരുതെന്നാണ് ഒരു കൂട്ടം ആൾക്കാരുടെ അഭിപ്രായം. സോഷ്യൽമീഡിയയിൽ ഈ വിഷയത്തെ ചൊല്ലി തർക്കമാണ്...
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications