എടിഎമ്മില്‍ പണം എടുക്കാന്‍ പോയ ഓസ്ട്രേലിയന്‍ യുവാവ് കോടീശ്വരന്; വൈറലായി സംഭവം
കാന്‍ബറ: ഒറ്റ ദിവസം കൊണ്ട് കോടീശ്വരനാവുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? ലോട്ടറി അടിക്കേണ്ടി വരും എന്നാണോ, എന്നാല്‍ അതൊന്നുമില്ലാതെ തന്നെ കോടീശ്വരനാവാം. പറഞ്ഞ് വരുന്നത് ഒരു ഓസ്ട്രേലിയന്‍ ബാര്ടന്ററുടെ കാര്യമാണ്. ഇയാള്‍ക്ക് കോടിക്കണക്കിന് പണമാണ് ഒരു ദിവസം രാത്രം കൊണ്ട് ലഭിച്ചത്.
ഒരു എടിഎമ്മില്‍ പണം എടുക്കാന്‍ പോയതാണ് ഈ യുവാവ്. അതിന് ശേഷമാണ് യുവാവ് കോടീശ്വരനായത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: reditt
ബാറിലെ അറ്റന്ററാണ് ഈ യുവാവ്. എടിഎമ്മില്‍ നിന്ന് കുറച്ച് പണം എടുക്കാന്‍ പോയ ഇയാള്‍ക്ക് കോടിക്കണക്കിന് പണമാണ് കിട്ടിയത്. 1.6 മില്യണ്‍ ഡോളറാണ് ഇയാള്‍ക്ക് ലഭിച്ചത്. എടിഎമ്മിലെ പ്രശ്നങ്ങള്‍ കൊണ്ട് അബദ്ധത്തില്‍ കിട്ടിയ പണമായിരുന്നു ഇത്. യുവാവ് ഈ തുക എടുത്ത് വലിയ ചെലവാക്കലാണ് നടത്തിയത്. അഞ്ച് മാസത്തോളം അടിച്ചുപൊളിച്ച് ഇയാള്‍ നടന്നു. പലതിനും ഈ പണം ഉപയോഗിച്ചു. എന്നാല്‍ പിന്നീട് ഇയാളെ കാത്തിരുന്നത് ദുരന്തമാണ്. വൈകാതെ തന്നെ ഈ യുവാവ് അഴിക്കുള്ളിലായി.

ഡാന്‍ സോന്‍ഡേഴ്സ് എന്ന യുവാവിന്റേതാണ് ഈ അമ്പരപ്പിക്കുന്ന കഥ. സ്വന്തം നാടായ വാങ്കരറ്റയില് ഇരുന്ന് മദ്യപിക്കുകയായിരുന്നു ഡാന്‍. എന്നാല്‍ എടിഎമ്മിലേക്ക് ഇടയ്ക്കൊന്ന് പോയിരുന്നു ഇയാള്‍. എന്നാല്‍ ഇതില്‍ നിന്ന് വന്നത് കോടികളായിരുന്നു. സേവിങ്സില്‍ നിന്ന് ക്രെഡിറ്റ് അക്കൗണ്ടിലേക്ക് പണം മാറ്റി എടിഎമ്മില്‍ നിന്ന് എടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഇയാള്‍ കണ്ടെത്തുകയായിരുന്നു. ഇതിന് ഒരു പ്രശ്നമില്ലേ എന്ന് ഇയാള്‍ ചിന്തിച്ചതേയില്ല. എന്നാല്‍ എടിഎമ്മിന്റെ പ്രശ്നമായിരുന്നു. പിന്നീട് ഇയാള്‍ ചെയ്തതാണ് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍.

വീട്ടിലേക്ക് പോകുന്ന വഴി ഇയാള്‍ വീണ്ടും എടിഎമ്മില്‍ കയറി പലതവണ ഇത്തരത്തില്‍ പണം പിന്‍വലിക്കാന്‍ നോക്കി. കൈയ്യില്‍ എത്തിയത് 1300 ഡോളറാണ്. ഓരോ സമയവും ഇടപാടുകള്‍ ക്യാന്‍സലായതായി കാണിച്ച് കൊണ്ടിരുന്നു. എന്നാല്‍ പണം മെഷീനില്‍ നിന്ന് വരുമായിരുന്നു. എന്നാല്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണമൊന്നും നഷ്ടപ്പെടുകയേ ചെയ്യില്ലായിരുന്നു. അടുത്ത ദിവസം ബാങ്കില്‍ വിളിച്ച് ഇയാള്‍ അക്കൗണ്ടും പരിശോധിച്ചു. തന്റെ സമ്പാദ്യത്തില്‍ നിന്ന് ഔരു രൂപ പോലും കുറഞ്ഞിട്ടില്ലെന്നും യുവാവ് ഇതിലൂടെ മനസ്സിലാക്കി.

ഇതിനൊരു കാരണവുമുണ്ടായിരുന്നു. രാത്രി ഒരു മണിക്കും പുലര്‍ച്ചെ മൂന്ന് മണിക്കും ഇടയില്‍ ചില ബാങ്കുകളുടെ എടിഎം അവരുടെ ബാങ്ക് നെറ്റ് വര്‍ക്കില്‍ നിന്ന് വിച്ഛേദിക്കപ്പെടും. ഈ സമയം എത്ര പണം വേണമെങ്കിലും ഒരാള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കും. മറ്റൊരു അക്കൗണ്ടിലെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനും സാധിക്കും. ഈ പണം കണക്കിലും വരില്ല. ആഴ്ച്ചകള്‍ കൊണ്ട് ഇയാള്‍ പിന്‍വലിച്ചത് 20000 ഡോളറാണ്. ഒരു ബാറില്‍ വരുന്ന എല്ലാവരുടെയും പണം വരെ ഇയാള്‍ കൊടുക്കാന്‍ തുടങ്ങി. നഗരത്തിലെ ഏറ്റവും മികച്ച ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും തുടങ്ങി.

വീക്കെന്‍ഡില്‍ പാര്‍ട്ടികളും നടത്തി അടിച്ചുപൊളിക്കുകയായിരുന്നു യുവാവ്. അത് മാത്രമല്ല ചില സുഹൃത്തുക്കളുടെ യൂണിവേഴ്സിറ്റി ഫീസ് കൂടി ഇയാള്‍ നല്കി. ഒരു സുഹൃത്തിന് ഫ്രാന്‍സില്‍ പഠിക്കാനുള്ള പണവും നല്കി. ഏറ്റവും രസകരമാണ് കാര്യമാണ് ഇയാള്‍ ശരിക്കും കടക്കെണിയിലായിരുന്നു എന്നാണ്. ബാങ്ക് ബാലന്‍സ് കടത്തിന്റെ വക്കിലായിരുന്നു. എന്നിട്ടും ഈ പണം കടം വീട്ടാന്‍ ഉപയോഗിച്ചില്ല. അഞ്ച് മാസം കൊണ്ട് 1.6 മില്യണാണ് ഡാന്‍ ചെലവിട്ടത്.

ജീവിതം ആഢംബരമായപ്പോള് തിരിച്ചടികളും പിന്നാലെ വന്നു. ഇയാള്‍ക്ക് ജോലി നഷ്ടമായി. മാത്രമല്ല, കാമുകിയെയും കൂടെ നഷ്ടമായി. അധികം വൈകാതെ തന്നെ ഇയാള്‍ ഈ പരിപാടി നിര്‍ത്തി. പിന്നീടൊരിക്കലും പണം എടുത്തില്ല. ബാങ്കിനെ വിളിച്ച് ഇങ്ങനെ പ്രശ്നവും പറഞ്ഞു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഒരു ദേശീയ ചാനലില്‍ പോയിരുന്ന് ഇങ്ങനൊരു പ്രശ്നം എടിഎമ്മിനുള്ളതായും പറഞ്ഞു. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഇയാള്‍ അറസ്റ്റിലായത്. 2016 മെയില്‍ ഇയാള്‍ ജയിലിന് പുറത്തിറങ്ങി. ഒരു വര്‍ഷത്തോളം ജയിലിലായിരുന്നു. ഇപ്പോള്‍ വീണ്ടും ബാറില്‍ ജോലി ചെയ്യുകയാണ് ഡാന്‍ സോന്‍ഡേഴ്സ്.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications