Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുക്കത്തെ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടു; വിവാഹം കഴിച്ചു, മുഖത്തൊരു പാട് വന്നപ്പോള്‍ വിവാഹ മോചനം

ദില്ലി: സൗന്ദര്യം കണ്ട് സ്ത്രീകളെ ഇഷ്ടപ്പെടുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. എന്നാല്‍ അങ്ങനെ വിവാഹം കഴിച്ചാല്‍, അതില്‍ എന്തൊക്കെ സംഭവിക്കാം. തലതിരിഞ്ഞ പല കാര്യങ്ങളും സംഭവിക്കാം. ഒരു യുവാവ് തന്റെ ഭാര്യയെ വിവാഹ മോചനം ചെയ്യാന്‍ പോവുകയാണ്.

മുഖത്തൊരു പാട് വന്നു എന്ന കാരണത്താലാണ് ഇയാള്‍ ഭാര്യയെ വിവാഹ മോചനം ചെയ്യാന്‍ പോകുന്നത്. കേള്‍ക്കുന്ന ആരും അമ്പരന്ന് പോകുന്ന കാര്യമാണിത്. ശുഭം അഗര്‍വാള്‍ എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് വിചിത്രമായ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഇയാളുടെ സുഹൃത്താണ് വിവാഹ മോചിതയാവാന്‍ പോകുന്ന യുവതി. ഇവരുടെ ഭര്‍ത്താവ് വളരെ മോശമായിട്ടാണ് ഇവരോട് ഇടപെടുന്നതെന്നും ശുഭം ട്വീറ്റ് ചെയ്തു.

wedding divorce story

ഒരു വര്‍ഷം മുമ്പ് ഈ യുവതിയെ അവരുടെ ഭര്‍ത്താവ് വിവാഹം ചെയ്യുന്നത്. എന്നാല്‍ യുവതിയുടെ സൗന്ദര്യം കണ്ടാണ് യുവാവ് വിവാഹം ചെയ്തതെന്ന് ശുഭം പറയുന്നു. അത്രയ്ക്ക് സുന്ദരിയായിരുന്നു അവര്‍. അതുകൊണ്ട് വേഗത്തില്‍ തന്നെ വിവാഹം നടത്താന്‍ അയാള്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം, യുവതിയുടെ മുഖത്ത് ചില പാടുകള്‍ വരാന്‍ തുടങ്ങിയിരിക്കുകയാണ്. ഇത് ഭര്‍ത്താവിനെ ആകെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ വിവാഹ മോചനം വേണമെന്നാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. ഭാര്യയുടെ മുഖത്ത് പാടുകള്‍ വന്നത് കൊണ്ട് തനിക്ക് അവരെ വേണ്ടെന്ന നിലപാടിലാണ് ഭര്‍ത്താവ് എന്നും ശുഭം പറഞ്ഞു.

തുടക്കത്തില്‍ അവര്‍ തമ്മിലുള്ള ബന്ധം വളരെ നല്ല രീതിയിലായിരുന്നു പോയിരുന്നത്. ശരിക്കും പറഞ്ഞാല്‍ തന്റെ സുഹൃത്ത് ഏഴാം സ്വര്‍ഗത്തിലായിരുന്നു. വിവാഹം ചെയ്തയാള്‍ നല്ല പണക്കാരനായിരുന്നു. സുന്ദരനായിരുന്നു. മര്യാദക്കാരനുമായിരുന്നു. ഇതില്‍ കൂടുതല്‍ അവള്‍ക്ക് എന്താണ് വേണ്ടതെന്നായിരുന്നു ചിന്തിച്ചത്.

പക്ഷേ യുവതിയുടെ കുടുംബവും പണക്കാരായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അവളുടെ മുഖത്തും ശരീരത്തിലും ചില പാടുകള്‍ വരാന്‍ തുടങ്ങി. ഇത് മെഡിക്കല്‍ വിഷയമാണെന്ന് ഡോക്ടര്‍ പറഞ്ഞു. അതൊരിക്കലും മാറില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെയാണ് ഭര്‍ത്താവിന്റെ പെരുമാറ്റം മാറാന്‍ തുടങ്ങിയതെന്നും ശുഭം പറയുന്നു.

യുവതിയുടെ മുഖത്തെ പാടുകള്‍ മാറില്ലെന്ന് അറിഞ്ഞതോടെ യുവാവ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇവര്‍ തമ്മില്‍ എന്നും ബഹളമായിരുന്നു. വീട്ടില്‍ വൈകിയാണ് പിന്നീട് ഇയാള്‍ വന്നിരുന്നു. നേരിട്ട് ഒരു സംസാരവും പിന്നീടില്ലായിരുന്നു. താന്‍ പരിചയമില്ലാത്ത ആര്‍ക്കോ ഒപ്പമാണ് ജീവിക്കുന്നതെന്ന തോന്നല്‍ യുവതിക്കുണ്ടായി.

ഇതോടെ വിവാഹ മോചനത്തിന് അവള്‍ തയ്യാറെടുക്കുകയാണെന്നും ശുഭം പറഞ്ഞു. ഒരാളുടെ ശരീരം, മുഖം, പണം, പ്രശസ്തി ഇതൊന്നും കാര്യമാക്കാതെ നിങ്ങളെ ഇഷ്ടപ്പെടുന്ന ആളെ വിവാഹം ചെയ്യുക. പണവും, സൗന്ദര്യവുമെല്ലാം താല്‍ക്കാലികമായ കാര്യങ്ങളാണ്. അതിനാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ജീവിതം തകരും. ബുദ്ധിപൂര്‍വം തീരുമാനമെടുക്കൂ എന്നും ശുഭം അഗര്‍വാള്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+