കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു...ഭക്ഷണം കഴിച്ചു, തരില്ലെന്ന് ഡെലിവറി ബോയ്! പിന്നെ നടന്നത്...

Google Oneindia Malayalam News

നമ്മള്‍ ഇങ്ങനെ വിശന്നുപൊരിഞ്ഞിരിക്കുമ്പോള്‍ ഇനി ഇപ്പോള്‍ പുറത്തുപോയി കഴിക്കാനൊന്നും വയ്യ ഫുഡ് ഓര്‍ഡര്‍ ചെയ്‌തേക്കാമെന്ന് വിചിരിക്കാറില്ലേ.. വെറുതേ വിചാരിച്ചതു മാത്രമല്ല അങ്ങനെ ചെയ്തിട്ടുമുണ്ടാകും. അതുപോലെ വിശന്നുപൊരിഞ്ഞ ഒരാള്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഫുഡ് ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം എത്താനായി ഇങ്ങനെ കാത്തിരിക്കുകയാണ്. സാധരാണ എത്തേണ്ട സമയം ആയി എന്നിട്ടും എത്തിയില്ല. പെട്ടെന്നതാ ഫുഡ് ഓര്‍ഡര്‍ ചെയ്ത വ്യക്തിയുടെ ഫോണിലേക്ക് ഒരു മെസേജ്..അതൊരു ക്ഷമാപണ മെസേജ് ആയിരുന്നു..ക്ഷമിക്കണം എന്നുമാത്രമാണ് ഡെലിവറി ഏജന്റ് മെസേജ് അയച്ചത്. കാര്യം എന്താണെന്നല്ല..പറയാം..

ഡെലിവറി ബോയിയും ഉപഭോക്താവും നടത്തിയ സംഭാഷണത്തന്റെ സ്‌ക്രീന്‍ഷോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലിയാം ബഗ്നാല്‍ എന്ന ആളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഏറെ നേരം നോക്കിയിട്ടും ഡെലിവെറി ബോയ് വന്നില്ല. പിന്നാലെയായിരുന്നു മെസേജ്. ക്ഷമാപണം കണ്ട അദ്ദേഹം എന്താണ് കാര്യം എന്ത്് അന്വേഷിച്ചു അപ്പോഴാണ് സംഭവം പുറത്തുവന്നത്. ലിയാം ബഗ്നാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവെറി ബോയ് എടുത്തുകഴിച്ചു. അതിനാണ് ഈ സോറി...നമ്മള്‍ ആണെങ്കില്‍ എന്ത് ചെയ്യും...ഭക്ഷണം വളരെ രുചികരമായിരുന്നു അതുകൊണ്ടാണു കഴിച്ചു എന്നാണ് ഡെലിവെറി ബോയ് പറഞ്ഞത്..

1

ലിയാമും ഡെലിവെറി ബോയിയും നടതത്തിയ സംഭാഷണം വായിക്കാം:

ഡെലിവെറി ബോയ്: ക്ഷമിക്കണം...
ലിയാം: എന്ത് സംഭവിച്ചു
ഡെലിവെറി ബോയ്: ഈ ഭക്ഷണം വളറെ രുചികരം ആണ്..ഞാനത് കഴിച്ചു..
ലിയാം: നിങ്ങളൊരു ഭയങ്കര മനുഷ്യന്‍ തന്നെ
ഡെലിവെറി ബോയ: എനിക്കതൊരു വിഷയമല്ല
ഇങ്ങനെയാണ് ഇവരുടെ ചാറ്റ്...

2

സംഭവം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എനിക്കെങ്ങാനും ഈ മെസേജ് കിട്ടിയിരുന്നെങ്കിൽ..ചിന്തിക്കാൻ കൂടി കഴിയുന്നില്ല..എന്നാണ് ഒരാളുടെ കമന്റ്, ഇതുപോലെ രണ്ട് പ്രവശ്യനാണ് എനിക്ക് സംഭവിച്ചതെന്നാണ് മറ്റൊരാളുടെ കമന്റ്...അങ്ങനെ പറയാനുള്ള അയാളുടെ ധൈര്യം സമ്മതിച്ചു, പക്ഷേ അയാൾ ഭയങ്കര മനുഷ്യൻ തന്നെ എന്നാണ് മറ്റൊരളുടെ കമന്റ്... ഇത്തരത്തിൽ ഒരുപാട് പേരാണ് വിഷയത്തിൽ അഭിപ്രായവുമായെത്തുന്നത്...

3


അതേസമയം, ഡെലിവെറി ടീമിനെതിരെ ലിയാം രൂക്ഷ വിമർശനമാണ് ഉയർത്തിയത്. അവരുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോർട്ടും പങ്കുവെച്ചിട്ടുണ്ട്. പണം തിരികെ ചോദിച്ച ലിയാമിനോട് അവിടെ തന്റെ ഓർഡർ ലഭിക്കുന്നതുവരെ പണം തിരികെ നൽകാനുള്ള ഓപ്ഷൻ ഉണ്ടാകില്ലെന്നാണ് ഡെലിവറി ടീം പറഞ്ഞത്. മറ്റൊരു ഡെലിവറിക്കാരനിൽ നിന്നാണ് ലിയാമിന് ഓർഡർ ലഭിച്ചതെങ്കിലും, തനിക്ക് നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച ഫുഡ് ഡെലിവറി ആപ്പിന്റെ ഉപഭോക്തൃ സേവനത്തിൽ താൻ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻ ഡോണ്ട് ഫ്ലോപ്പ് എന്റർടൈൻമെന്റ് യുദ്ധ റാപ്പ് സ്രഷ്ടാവാണ് ലിയാം, ഇപ്പോൾ മുൻ പ്രീമിയർ ലീഗ് ഫുട്ബോൾ താരം പാട്രിസ് എവ്രയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു.

4

2013-ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ സ്ഥാപിതമായ ഒരു ബ്രിട്ടീഷ് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയാണ് ഡെലിവറൂ.
, "ഞങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന എല്ലാഏജന്റുമാരും എല്ലായ്‌പ്പോഴും പ്രൊഫഷണലായി ബഹുമാനത്തോടെ പെരുമാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനാൽ ഈ സംഭവത്തെക്കുറിച്ച് കേട്ടതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. ഞങ്ങൾ ഉപഭോക്താവിനോട് ക്ഷമാപണം നടത്തി, അവർ സ്വീകരിക്കുകയും ഭക്ഷണം വീണ്ടും ഡെലിവറി ചെയ്യാൻ ക്രമീകരിക്കുകയും ചെയ്തു, ഡെലിവറൂവിന്റെ വക്താവിനെ ഉദ്ധരിച്ച് മിറർ പറഞ്ഞു.
സംഭവം ​ഗൗരവമായി എടുക്കുന്നുവെന്നും തുടർനടപടി നോക്കുെമന്നും പറയുന്നുണ്ട്..

5

2021 ൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ലണ്ടനിലെ നിയമ വിദ്യാർത്ഥിനിയായ ഇല്ലി ഇല്ലിസ് തന്റെ ഡെലിവറി ബോയിൽ നിന്ന് "സോറി ലവ്, നിങ്ങളുടെ ഭക്ഷണം കഴിച്ചു" എന്ന സന്ദേശം ആണ് ലഭിച്ചത്. Uber Eats ആപ്പ് ഉപയോഗിച്ച് കിഴക്കൻ ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് അവൾ $20 (1,456 രൂപ) വിലയുള്ള ഓർഡർ നൽകി. എന്നാൽ ഭക്ഷണം നൽകുന്നതിന് പകരം ഭക്ഷണം കഴിച്ചുവെന്ന് ഡെലിവറി ഡ്രൈവറുടെ സന്ദേശം ലഭിച്ചപ്പോൾ ഞെട്ടിപ്പോയി.

English summary
A person ordered food from the delivery app, but the food delivery boy sent a message instead of delivering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X