ടയറിനുള്ളിൽ കയറിയിരുന്ന് മോട്ടോർ സൈക്കിളോടിച്ച് വൃദ്ധൻ, ടൈം ട്രാവലറെന്ന് സോഷ്യൽ മീഡിയ !
ദിവസവും കോടിക്കണക്കിന് വീഡിയോകൾ അപ്ലോഡ് ചെയ്യപ്പെടുന്ന സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് ജൂലൈ 31 ന് ഷെയർ ചെയ്ത ഒരു വൃദ്ധന്റെ വീഡിയോയാണ്. ഗുജറാത്തിലെ സൂറത്തിലൂടെ തന്റെ അത്ഭുതകരമായ സൈക്കിൾ ഓടിക്കുന്ന വീഡിയോ കണ്ടത് 9 ജശലക്ഷത്തിലധികം പേരാണ്. ഒരു വൃദ്ധൻ സൈക്കിൾ ഓടിക്കുന്നതിൽ എന്താണിത്ര വൈറൽ ആകാൻ എന്നല്ലേ ? കാരണമുണ്ട്...
ഒറ്റ വീൽ മാത്രമുള്ള മോണോ സൈക്കിൾ ആണ് വൃദ്ധനായ ഒരാൾ ഓടിക്കുന്നത്. എന്നാൽ വലിയ ഒരു ചക്രത്തിനുളളിൽ കയറിയിരുന്നാണ് അദ്ദേഹം അത് ഓടിക്കുന്നത്. റൈഡറെ മറയ്ക്കുന്ന കൂറ്റൻ ടയർ കൊണ്ടാണ് മോണോ സൈക്കിൾ ഇത്ര ശ്രദ്ധ നേടുന്നത്. ഐ ആം സൂറത്ത് സിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കോടിക്കണക്കിനാളുകൾ വീഡിയോ കണ്ടു കൊണ്ടിരിക്കുന്നത്. മെൻ ഇൻ ബ്ലാക്ക് എന്ന സിനിമയിലെ ഗൈറോസൈക്കിളിന് സമാനമാണ് ഇതെന്നാണ് കുറേ കാഴ്ച്ചക്കാർ കമന്റായി ഇട്ടത്.

credits : iamsurat instagram page
മോണോ സൈക്കിൾ ഓടിക്കുന്നയാൾ ഒരു ടൈം ട്രാവലർ ആണെന്നും മഴ പെയ്താൽ ചെളി വെള്ളം മുഴുവൻ തലയ്ക്കു മുകളിലേക്കും കേറുമെന്നും ബ്ലാക്ക് 2 സിനിമയിലെ പുരുഷന്മാരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ആളാണ് ഇദ്ദേഹം എന്നുമൊക്കെ കമന്റ് സെക്ഷനിൽ കാണാം. വീഡിയോ ഇപ്പോഴും അനു നിമിഷം പ്രചരിച്ചു കൊണ്ടേയിരിക്കുകയാണ്.
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആയ ആനന്ദ് മഹീന്ദ്ര നേരത്തെ ഒരു നൂതന കണ്ടുപിടിത്തത്തെക്കുറിച്ചുള്ള വീഡിയോ ഷെയർ ചെയ്തിരുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഒരു ഇലക്ട്രിക് മൾട്ടി-റൈഡർ പാസഞ്ചർ വാഹനത്തിന്റെ വീഡിയോ ആയിരുന്നു അത്. ആറ് സീറ്റുകളുള്ള ഈ സൈക്കിൾ ഓട്ടോറിക്ഷ നിർമ്മിച്ചത് ഇന്ത്യയിലെ ഒരു യുവാവ് തന്നെയായിരുന്നു. എന്തായാലും വ്യത്യസ്തമായ ചില വാഹനങ്ങളും റോഡ് കാഴ്ച്ചകളും കുറേയേറെക്കാലമായി നമ്മുട ഇൻസ്റ്റഗ്രാമും ട്വിറ്ററും ഭരിക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല.












Click it and Unblock the Notifications