'ഇതൊക്കെ ഒരു മഴയാണോ'; റോഡിലെ വെള്ളക്കെട്ടില്‍ നീരാടി യുവാവ്, കാരണം ഇതാണ്
കൗതുകരമായ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ചില വീഡിയോകള്‍ കാണുമ്പോള്‍ നമുക്ക് മനസിന് സന്തോഷം ലഭിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന വീഡിയോ നമ്മളെ ഏറെ അത്ഭുതപ്പെടുത്തും. മദ്യലഹരിയില്‍ റോഡില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ഒരാള്‍ നീന്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചെന്നൈയില്‍ നിന്നുള്ള വീഡിയോയാണിതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.

കോരിച്ചൊരിയുന്ന മഴയത്ത് നടറോഡിലെ വെള്ളക്കെട്ടില്‍ നീരാടുകയാണ് അദ്ദേഹം. അദ്ദേഹം നെഞ്ചോളം വെള്ളത്തില്‍ ഇരിക്കുകയാണ് ചെയ്യുന്നത്. റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമാണെന്ന് തോന്നിപ്പിക്കുമെങ്കിലും മദ്യത്തിന്റെ ലഹരിയില്‍ മാത്രം ചെയ്യുന്ന അഭ്യാസമാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചെന്നൈ പുളിയന്തോപ്പിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. 18 സെക്കന്റോളമുള്ള വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. ഇയാളുടെ സമീപത്ത് കൂടെ കുറച്ച് പേര്‍ കുട ചൂടി നടന്നുപോകുന്നതും കാണാം. ചെന്നൈയില്‍ ഇപ്പോള്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്.

അതേസമയം, ഇതാദ്യമായല്ല, ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണ്‍സൂണ്‍ കാലത്ത് മുംബൈയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ ഒരാള്‍ ഇരിക്കുന്നതായിരുന്നു ആ വീഡിയോയിലുള്ളത്. വളരെ അപകടം പിടിച്ച റോഡിലായിരുന്നു അയാളുടെ അഭ്യാസ പ്രകടനം. നിരവധി ബസുകള്‍ ഇയാളുടെ സമീപത്തുകൂടെ പോകുന്നുണ്ടായിരുന്നു.












Click it and Unblock the Notifications