പ്രണയിക്കാൻ സ്ത്രീകൾ തയ്യാറാവുന്നില്ല; ഒടുവിൽ 60 ലക്ഷം ചെലവിട്ട് ഉയരം കൂട്ടി യുവാവ്
നല്ല ഉയരം ഉള്ള ആളുകളോട് ചിലർക്ക് പ്രത്യേക താല്പര്യം ഉണ്ടാകും. പലരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളെക്കുറിച്ച് പറയുമ്പോൾ ആദ്യം പറയുന്നത് ഉയരത്തെക്കുറിച്ചായിരിക്കും. ഉയരം കുറഞ്ഞ ആളുകൾക്ക് ഇടയ്ക്കെങ്കിലും തോന്നാറുണ്ട് ഒരിത്തിരി നീളം ഉണ്ടായിരുന്നെങ്കിൽ എന്ന്.
അങ്ങനെ പൊക്കക്കുറവ് കാരണം എല്ലായ്പ്പോഴും പരിഹസിക്കപ്പെട്ട യുവാവ് ഒടുവിൽ ലക്ഷങ്ങൾ ചെലവിട്ട് ഉയരം കൂട്ടിയ സംഭവത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. പൊക്കം തീരെ കുറവാണെന്ന കാരണം പറഞ്ഞ് സ്ത്രീകൾ നിരന്തരം നിരസിക്കാൻ തുടങ്ങിയതോടെയാണ് 27കാരനായ ഡൈൻസൽ സിഗേഴ്സ് എന്ന യുവാവ് കടുത്ത തീരുമാനം എടുക്കുന്നത്.

PC: gotmykneesddone
കാലുകളുടെ നീളം കൂട്ടാൻ യുവാവ് തീരുമാനിക്കുകയായിരുന്നു. വെറുതേ തീരുമാനിച്ചതല്ല, ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. 66 ലക്ഷം രൂപയാണ് ഈ ശസ്ത്രക്രിയയ്ക്ക് വേണ്ടി യുവാവ് ചെലവാക്കിയത്. എന്തായാലും ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. യുവാവിന്റെ ഉയരം 5'5 ൽ നിന്ന് 6 ആയി വർദ്ധിപ്പിച്ചു. .
'എന്റെ ജീവിതകാലം മുഴുവൻ, എന്നെ പൊക്കമില്ലാത്ത വ്യക്തിയായി കാണാൻ ബുദ്ധിമുട്ടായിരുന്നു, അത് മാറ്റാൻ എന്തുചെയ്താലും കുഴപ്പമില്ലെന്ന് എനിക്ക് തോന്നി' സിഗേഴ്സ പറഞ്ഞു. പൊക്കം വെച്ചതോടെ തന്റെ ജീവിതത്തിൽ തന്നെ വലിയ മാറ്റം ഉണ്ടായെന്നും താൻ ജീവിതത്തെ കാണുന്ന രീതിയിലും മാറ്റം ഉണ്ടായെന്ന് യുവാവ് പറഞ്ഞു.
കൗമാരപ്രായത്തിൽ വളരെ ഉയരം കുറഞ്ഞത് കൊണ്ട് തനിക്ക് ഇഷ്ടം തോന്നിയ പെൺകുട്ടി തന്റെ പ്രണയം നിരസിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സ്ത്രീകൾക്ക് മുന്നിൽ പോകുമ്പോൾ ഉയരത്തെക്കുറിച്ച് ചിന്ത വരുമെന്നും യുവാവ് പറയുന്നു. പലപ്പോഴും തനിക്ക് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും സിഗേഴ്സ് പറഞ്ഞു. ഉയരം കൂട്ടാൻ പല വഴി നോക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് സിഗേഴ്‌സ് ശസ്ത്രക്രിയയെക്കുറിച്ച് അറിഞ്ഞത്. ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications