Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനമിറങ്ങാന്‍ നിമിഷങ്ങള്‍ മാത്രം; പാന്റൂരി സഹയാത്രികര്‍ക്ക് മുന്നില്‍ മൂത്രമൊഴിച്ച് യാത്രക്കാരന്‍

വിമാനത്തില്‍ പല സംഭവങ്ങളും നടക്കാറുണ്ട്. വിമാനത്തിലെ ജീവനക്കാരന്‍ കരയുന്ന കുഞ്ഞിനെ എടുത്ത് നടന്ന് ഉറക്കുന്നതിന്റെ വീഡിയോയും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ പഠിപ്പിച്ച അധ്യാപികയെ വിമാനത്തില്‍ വെച്ച് കണ്ട ജീവനക്കാരിയുടെ സന്തോഷവും അങ്ങനെ രസകരമായ പല സംഭവങ്ങളും വൈറലായിട്ടുമുണ്ട്.

എന്നാല്‍ ഇനി പറയാന്‍ പോകുന്നത് അത്ര രസകരമായ കാര്യമല്ല. ഒരു യാത്രക്കാരനെ കൊണ്ട് ഒരു വിമനാത്തിലെ ജീവനക്കാര്‍ മുഴുവന്‍ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ചാണ്.

plane

ബാലിയില്‍ നിന്ന് ബ്രിസ്ബേനിലേക്കുള്ള വിമാനത്തില്‍ ആണ് സംഭവം നടക്കുന്നത്. യാത്രക്കാരില്‍ ഒരാള്‍ തന്റെ ട്രൗസര്‍ അഴിച്ച് വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിക്കുകയായിരുന്നു. യാത്രക്കാരന്‍ ഇങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചതുമില്ല. അതുകൊണ്ട് തന്നെ വിമനത്തിലുള്ളവരൊക്കെ ആകെ ഞെട്ടിപ്പോയി.

72 കാരനായ ജെയിംസ് ഹ്യൂസ്, ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഇന്തോനേഷ്യന്‍ ഹോളിഡേ ദ്വീപില്‍ നിന്ന് തിരികെ പറക്കുന്നതിനിടെയാണ് സംഭവം, വിമാനം ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സീറ്റിലിരുന്ന് തറയില്‍ മൂത്രം ഒഴിച്ചത്.

വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഓസ്ട്രേലിയന്‍ അധികാരികള്‍ അദ്ദേഹത്തെ പിടിച്ചു. പൊതുസ്ഥലത്ത് ക്രമരഹിതമായി പെരുമാറിയതിന് ലംഘന നോട്ടീസ് നല്‍കി. പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിച്ചതിനും പൊതുസ്ഥലത്ത് ഇത്തരം പ്രവൃത്തി നടത്തിയതിനും ഹ്യൂസ് കുറ്റസമ്മതം നടത്തി. മൂത്രം ഒഴിക്കുന്നതിന് മുമ്പ് ഇയാള്‍ ഒരുപാട് കുപ്പി വൈന്‍ കുടിച്ചതായാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്.

വ്യാഴാഴ്ച, ഹ്യൂസിനെ ബ്രിസ്‌ബേന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, അവിടെ അദ്ദേഹം കുറ്റസമ്മതം നടത്തി, ജഡ്ജി 12 മാസത്തെ നല്ല പെരുമാറ്റ ബോണ്ട് ഇദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സാമൂഹിക വിരുദ്ധമോ നിയമവിരുദ്ധമോ ആയ പെരുമാറ്റം ഒരു സാഹചര്യത്തിലും സ്വീകാര്യമല്ലെന്നും ഓസ്ട്രേലിയയിലെ വിമാനത്താവളങ്ങളില്‍ എഎഫ്പി ഇത് സഹിക്കില്ലെന്നും ബ്രിസ്ബേന്‍ എയര്‍പോര്‍ട്ടിലെ എഎഫ്പി എയര്‍പോര്‍ട്ട് പോലീസ് കമാന്‍ഡര്‍ സൂപ്രണ്ട് മാര്‍ക്ക് കോള്‍ബ്രാന്‍ പറഞ്ഞു. യാത്രക്കാര്‍ മദ്യം കഴിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തം മദ്യം കഴിക്കുന്നവര്‍ തന്നെ ഏറ്റെടുക്കണമെന്നും അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+