Viral Video: മകന്റെ മനസ്സറിഞ്ഞ് അമ്മയുടെ സര്‍പ്രൈസ്...! പൊട്ടിക്കരഞ്ഞ് കുട്ടി; വീഡിയോ
സര്‍പ്രൈസ് ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടാകുമോ. സാധ്യത കുറവാണ്. ചെറുതാണെങ്കിലും ഒരു സര്‍പ്രൈസ് കിട്ടിയാല്‍ ആര്‍ക്കാണെങ്കിലും സന്തോഷമാകും. എന്നാല്‍ ആ സര്‍പ്രൈസ് ഒരു ഒന്നൊന്നര സര്‍പ്രൈസ് ആയാലോ.. അതെ ഇനി പറയാന്‍ പോകുന്നത് അത്തരത്തിലുള്ള ഒരു വലിയ സര്‍പ്രൈസിനെക്കുറിച്ചാണ്.
തന്റെ മകന് ഒരു അമ്മ നല്‍കിയ സര്‍പ്രൈസ്. മകന്റെ മനസ്സറിഞ്ഞ് അമ്മ നല്‍കിയ ആ സര്‍പ്രൈസിന് കയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. ഇനി എന്താണ് ആ സര്‍പ്രൈസ് എന്ന് നോക്കാം....

മകന്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അമ്മ അവന്റെ മുന്നില്‍ ആ സര്‍പ്രൈസ് പൊളിക്കുന്നത്. അത് കേട്ടയുടന്‍ അവന്റെ മുഖത്ത് മിന്നിമറിയുന്ന ഭാവം സോഷ്യല്‍മീഡിയയില്‍ വൈറലാണ്... ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ മാര്‍ട്ടിസ്ട്രിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോഴും ലക്ഷകണക്കിന് ആളുകളാണ് കാണുന്നത്. ഒക്ടോബര്‍ 18-നാണ് ഈആ വീഡിയോ പോസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്റിടുകയും ചെയ്തിട്ടുണ്ട്.

പുതിയ വീടൊരുക്കി കൊണ്ടാണ് തന്റെ കുട്ടികളെ ഈ സ്ത്രീ വിസ്മയിപ്പിക്കുന്നത്. ഒരു കുട്ടി കാറില്‍ ഇരുന്ന് അയല്‍പക്കത്തെ വീടുകള്‍ നോക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഒരു വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്, മുന്‍ സീറ്റിലിരിക്കുന്ന ആണ്‍കുട്ടി അമ്മയോട് അവിടെ കണ്ട വലിയ വീടിനെക്കുറിച്ച് ചോദിക്കുന്നു. ഇതിന് വലിയ മുറ്റമുണ്ടോ സ്ഥലമുണ്ടോ എന്നൊക്കൊണ് കുട്ടിയുടെ സംശയം. അതിനുള്ള ഉത്തരവും അവർ നൽകുന്നു.

വീടിന്റെ ഭംഗി ആസ്വദിക്കുന്ന കുട്ടി, അമ്മയെ നോക്കിപ്പറയുന്നു നമുക്കും അത് പോലുള്ള വീട് വേണമായിരുന്നു എന്ന്. അപ്പോഴാണ് അമ്മ അവനോട് ആ രഹസ്യം പറയുന്നത്. അത് നമ്മുടേതാണ്. കേട്ടത് വിശ്വസിക്കാതെ അവന്‍ വീണ്ടും ചോദിക്കുന്നു, എന്താണ്? അപ്പോള്‍ വീണ്ടും അവനോട് പറയുന്നു..അതെ അത് നമ്മുടേതാണ്.. ഇത് കേട്ടയുടന്‍ അവന്‍ സന്തോഷം കൊണ്ട് പൊട്ടിക്കരയുകയാണ്...

നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും ഈശ്വരൻ ഇതുപോലെ അനുഗ്രഹിക്കട്ടേ...എന്ത് മനോഹരമായിട്ടാണ് നിങ്ങൾ കുഞ്ഞുങ്ങളെ സന്തോഷപ്പെടുത്തിയത്. . മറ്റൊരാൾക്കും നൽകാനാവുന്നതിലും എത്രയോ മേലെയാണ് ഒരമ്മയ്ക്ക് തന്റെ കുഞ്ഞുങ്ങളോടുള്ള സ്നേഹം എന്നിങ്ങനെ പോകുന്നു കമന്റുകൾ...












Click it and Unblock the Notifications