Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിയത്തിമാരുടെ ബാ​ഗ് ചുമന്ന് 9 വയസ്സുകാരൻ; കാരണം കേട്ട് കയ്യടിച്ച് സോഷ്യൽമീഡിയ

ദുബായ്: മൂന്ന് ബാഗുകൾ മുതുകിൽ ചുമന്ന നടക്കുന്ന ഒരു ഒമ്പത് വയസ്സുകാരന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലെ താരം ഈ സൗദി ആൺകുട്ടി ആണ്.

തെക്കൻ അസീർ മേഖലയിലെ ഖമീസ് മുഷൈത്തിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മിഷാൽ അൽ ഷഹ്റാനി തന്റെ സഹോദരിമാരായ സാറയുടെയും നൂറയുടെയും ബാഗുകൾ സ്വന്തം ബാഗിനൊപ്പം കൊണ്ടുപോകുന്നത്. കുട്ടിയുടെ അച്ഛനാണ് മിഷാലിന്റെ ഫോട്ടോ എടുത്ത് വാട്‌സആപ്പിലെ ഫാമിലി ഗ്രൂപ്പിലിട്ടത്.

news

ഫോട്ടോ തൽക്ഷണം വൈറലായി, മിഷാലിന്റെ ഫോട്ടോ നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി, നിരവധി ആളുകൾ അത് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തു എന്ന് അൽ അറബിയ റിപ്പോർട്ട് ചെയ്തു.

ഖാമിസ് മുഷൈത്തിലെ ഇബ്ൻ നഫീസ് എലിമെന്ററി സ്‌കൂളിലെ വിദ്യാർത്ഥിയായ മിഷാൽ, ഫോട്ടോയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു, 'സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ എന്റെ കുടുംബത്തെ, പ്രത്യേകിച്ച് എന്റെ സഹോദരിമാരായ സാറയെയും നൂറയെയും സഹായിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു.'

ബാഗുകൾക്ക് ഭാരമില്ലായിരുന്നു, പക്ഷേ ചൂടുള്ള കാലാവസ്ഥയിൽ അവരെ സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു, അവൻ പറഞ്ഞു, സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷമാണ് അച്ഛൻ എടുത്ത ഫോട്ടോയെക്കുറിച്ച് താൻ അറിയുന്നതെന്നും മിഷാൽ പറയുന്നു.

ഇവിടെ എന്തും പെര്‍ഫെക്ടാ...മുല്ലപ്പൂ ചൂടി ദാവണയില്‍ ലക്ഷ്മി നക്ഷത്ര; സാരിയിലെക്കാള്‍ സുന്ദരി എന്ന് ആരാധകര്‍

ഫോട്ടോയിൽ കമന്റ് ചെയ്ത ഖമീസ് മുഷൈത് ഗവർണറും അസീർ മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടറും കുട്ടിയെ പ്രശംസിച്ചു. "കുട്ടി വളരെ ചെറുപ്പമായിട്ടും ഉത്തരവാദിത്തം വഹിക്കാൻ തയ്യാറായത് കുട്ടിയെ നന്നായി വളർത്തുന്നതിന്റെയും സജ്ജരാക്കുന്നതിന്റെയും ഫലമാണിത്," അവർ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+