Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില്ലറക്കാരനല്ല ഈ പൂച്ച; പ്രായം 14, ജോലി എയർപോർട്ടിൽ; വൈറലായി ചിത്രങ്ങൾ

പൂച്ചയെ ഇഷ്ടമുള്ളവരും അതുപോലെ കണ്ണുനുമുന്നിൽ കണ്ടാൽ കലിവരുന്നവരുമുണ്ട്. ഇനി പറയാൻ പോകുന്നത് ഒരു പൂച്ചയെക്കുറിച്ചാണ്. ഈ പൂച്ച നിസ്സാരക്കാരനല്ല. ജോലിയൊക്കെ ഉള്ള പൂച്ചയാണ്. അമേരിക്കയിലെ എയർപോർട്ടിലാണ് ഈ പൂച്ചയുടെ പണി. പേര് ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസ്. എന്താണ് സംഭവം എന്ന് മനസ്സിലായില്ലാ അല്ലേ.. വിശദമായി വായിച്ചറിയാം.

വിമാനയാത്ര എല്ലാവർക്കും അത്ര രസരകമായാ ഒന്നല്ല, പേടിച്ചുവിറച്ച് ആകെ കൈവിട്ടുപോകും. ഫ്ലൈറ്റിന് മുമ്പുള്ള ഉത്കണ്ഠ യാത്രക്കാർക്കിടയിൽ വളരെ സാധാരണമാണ്. ചില ടിപ്പുകളിലൂടേയും കൗൺസിലിംഗിലൂടെയും ഇത് കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും, ഭയവും പരിഭ്രാന്തിയും നീണ്ടുനിന്നേക്കാം.

Cat

PC: Twitter

വിമാനം പുറപ്പെടുന്നതിന് മുമ്പ് പരിഭ്രാന്തരായ യാത്രക്കാരെ ശാന്തമാക്കാൻ , യുഎസിലെ ഒരു വിമാനത്താവളത്തിൽ വ്യത്യസ്കമായ ഒരു രീതിയാണ് പ്രയോ​ഗിക്കുന്നത്. ഇതിന് വേണ്ടി എയർപോർട്ട് അധികൃതർ ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസ് എന്ന പൂച്ചയുടെ 'സേവനം' തേടി. ഡ്യൂക്ക് എന്നറിയപ്പെടുന്ന പൂച്ച, സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ "വാഗ് ബ്രിഗേഡ്" ലെ ഏറ്റവും പുതിയ അംഗമാണ്.

യാത്രക്കാരുടെ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് പരിശീലനം ലഭിച്ച നായ്ക്കളെ ടെർമിനലുകളിൽ എത്തിക്കുന്നതിനായി 2013-ൽ എയർപോർട്ട് ആരംഭിച്ച പരിപാടിയാണ് വാഗ് ബ്രിഗേഡ്. വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, സാൻ ഫ്രാൻസിസ്കോ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (SPCA) അവരുടെ അനിമൽ അസിസ്റ്റഡ് തെറാപ്പി (AAT) പ്രോഗ്രാമിലൂടെയാണ് നായ്ക്കളെ ടെർമിനലുകളിൽ എത്തിച്ചത്.

വാഗ് ബ്രിഗേഡിന് ഇപ്പോൾ നിരവധി നായ്ക്കൾ ഉണ്ട്, ഒപ്പം ഒരു മുയലും, ലിലോ എന്ന പന്നിയുമുണ്ട്. ഡ്യൂക്ക് ആണ് പുതിയ ആൾ. 14 വയസ്സുള്ള പൂച്ചയുടെ ഫോട്ടോ എയർപോർട്ട് അധികൃതർ ട്വീറ്റ് ചെയ്തു. ഈ തീരുമാം യാത്രക്കാരേയും സോഷ്യൽമീഡിയേയും സന്തോഷിപ്പിച്ചുവെന്ന് പറയേണ്ടതില്ലല്ലോ.

എയർപോർട്ടിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് നിയമനം പ്രഖ്യാപിച്ചത്, "ഞങ്ങളുടെ ഏറ്റവും പുതിയ വാഗ് ബ്രിഗേഡ് അംഗമായ ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസിനെ സ്വാഗതം ചെയ്യുക!" എന്നായിരുന്നു ട്വീറ്റ്, ഒരു ചെറിയ പൈലറ്റിന്റെ തൊപ്പി ധരിച്ച് ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള പൂച്ചയെ ഫോട്ടോ കാണാൻ തന്നെ രസമാണ്.

റിപ്പോർട്ടുകൾ പ്രകാരം, 2010 ൽ വളരെ ചെറുതായിപിക്കുമ്പോൾ തന്നെ ഡ്യൂക്കിനെ എസ്പിസിഎയിൽ നിന്ന് ദത്തെടുത്തിരുന്നു. സാൻ ഫ്രാൻസിസ്കോ എയർപോർട്ട് അനുസരിച്ച്, അവരുടെ വാഗ് ബ്രിഗേഡിനുള്ള മൃഗങ്ങളെ അവരുടെ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥനത്തിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്,സാൻ ഫ്രാൻസിസ്കോയുടെ എസ്പിസിഎ സാക്ഷ്യപ്പെടുത്തിയിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+