6 മാസം ജോലി, വര്‍ഷത്തില്‍ സമ്പാദിക്കുന്നത് 1 കോടി; ഈ 'ഹോട്ടസ്റ്റ്' ട്രെക്ക് ഡ്രൈവര്‍ ചില്ലറക്കാരിയല്ല
പണ്ട് കാലത്ത് ചരക്കുമായി ദിവസങ്ങളോളമുള്ള ട്രക്ക് യാത്രകള്‍ക്ക് പുരുഷന്മാരായിരുന്നു വളയം പിടിച്ചത്. എന്നാല്‍ ഇന്ന് കാലം മാറി. ഡ്രൈവിംഗ് മേഖലകളിലേക്ക് സ്ത്രീകള്‍ വലിയ രീതിയില്‍ കടന്നുവരുകയാണ്. വാഹനം വലുതാണെന്ന ചെറുതാണെന്നോ നോക്കാതെ സ്ത്രീകള്‍ ഈ മേഖലയിലേക്ക് ധൈര്യത്തോടെ കടന്നുവരുകയാണ്. അങ്ങനെയിരിക്കെ സോഷ്യല്‍ മീഡിയയില്‍ ഒരു ട്രെക്ക് ഡ്രൈവറെ കുറിച്ചുള്ള കഥയാണ് വൈറലാകുന്നത്.
ചുമ്മാ വൈറലാകുന്നതല്ല, ഈ വനിത ട്രക്ക് ഡ്രൈവര്‍ക്ക് ഒരുപാട് പ്രേത്യേകതകളുണ്ട്. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുള്ള ആഷ്ലിയയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പാര്‍ട്ട് ടൈം ട്രെക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന ആഷ്ലിയ ഒരു കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്. അഷ്ലിയയുടെ ആദ്യത്തെ പ്രത്യേകത, സാധാരണ ഡ്രൈവര്‍മാര്‍ ധരിക്കുന്ന വസ്ത്രമൊന്നുമല്ല ഇവര്‍ ധരിക്കുക. വളരെ ഹോട്ട് ആന്‍ഡ് ട്രെന്‍ഡിംഗ് ലുക്ക് ഫോളോ ചെയ്യുന്ന ആളാണ്.

Image credit: ASHLEA
അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും ഹോട്ടസ്റ്റ് ട്രെക്ക് ഡ്രൈവര്‍ എന്നാണ് ആഷ്ലിയയെ വിശേഷിപ്പിക്കുന്നത്. ഫിഫോ എന്ന കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. അടുത്തിടെയാണ് ആഷ്ലിയ തന്റെ ട്രെക്ക് ഡ്രൈവിംഗ് ജോലിയെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.
തന്റെ ഈ ജോലിയിലൂടെ ആറക്ക ശമ്പളം ഓരോ വര്‍ഷവും സമ്പാദിക്കുന്നുണ്ടെന്നാണ് ആഷ്ലിയ വെളിപ്പെടുത്തുന്നത്. കൂടാതെ ജോലിയില്ലാത്തപ്പോള്‍ ജീവിതം അടിച്ചുപൊളിക്കുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന തന്റെ ജീവിതത്തെ കുറിച്ച് ആഷ്ലിയ തുറന്നുപറയുന്നുണ്ട്. തന്റെ ജോലി ഷെഡ്യൂള്‍ തികച്ചും വ്യത്യസ്തമാണെന്നാണ് അവര്‍ പറയുന്നത്.
14 ദിവസം തുടര്‍ച്ചയായി ജോലി ചയ്്താല് അടുത്ത 14 ദിവസം അവധി ലഭിക്കുമെന്നാണ് ആഷ്ലിയ പറയുന്നത്. എല്ലാ ദിവസവും രാവിലെ നാല് മണിക്കാണ് ഡ്യൂട്ടി ആരംഭിക്കുന്നത്. കടുത്ത ചൂടിലല് 12 മണിക്കൂറോളം ജോലി ചെയ്യേണ്ടതുണ്ട്. ഈ കഠിനാധ്വാനത്തിനുള്ള പ്രതിഫലവും ആഷ്ലിയയെ തേടിയെത്തുന്നുണ്ട്.
വര്‍ഷത്തില്‍ 1,20,000 ഡോളറാണ് ആഷ്ലിയ സമ്പാദിക്കുന്നത്. അതായത് ഒരു കോടി രൂപയോളം വരും. മാത്രമല്ല, ആഷ്ലിയയ്ക്ക് വര്‍ഷത്തില്‍ ആറ് മാസം അവധിയുമായിരിക്കും. രണ്ടാഴ്ച ജോലി ചെയ്യുക, രണ്ടാഴ്ച അവധിയെടുക്കുക, ഈ രീതിയാണ് താന്‍ പിന്തുടരുന്നതെന്ന് ആഷ്ലിയ പറയുന്നു. ഇത് തനിക്ക് ജീവിതം ആസ്വദിക്കാനുള്ള ഒരുപാട് സമയം നല്‍കുന്നുണ്ടെന്ന് അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആഷ്ലിയ മികച്ച ഒരു കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications