നോര്‍വേയില്‍ വെച്ച് മുഖ്യമന്ത്രിയോട് രണ്ടാം ക്ലാസുകാരിയുടെ ചോദ്യം; ചോദ്യത്തിനും ഉത്തരത്തിനും കയ്യടി
മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശനത്തിലാണ്. യൂറോപ്പ് സന്ദര്‍ശനത്തിനിടയില്‍ നോര്‍വെയിലെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു കൊച്ചു മിടുക്കി ഒരു ചോദ്യം ചോദിച്ചു. രസകരമായ ചോദ്യത്തിന് മുഖ്യമന്ത്രഇ രസകരമായിത്തന്നെ ഉത്തരം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയോട് ആ മിടുക്കി ചോദിച്ച ചോദ്യം എന്താണെന്ന് അറിയേണ്ടേ...
കേരളത്തില്‍ വന്ന സമയത്ത് മിഠായി കവര്‍ ഇടാന്‍ ഒരു വേസ്റ്റ് ബിന്‍ നോക്കിയിട്ട് കണ്ടില്ലെന്നും അടുത്ത വരവിന് അതില്‍ മാറ്റമുണ്ടാകുമോ എന്നും ആയിരുന്നു ചോദ്യം. നോര്‍വെയിലെ മലയാളി അസോസിയേഷന്‍ 'നന്മ' നടത്തിയ സമ്മേളനത്തില്‍ വച്ച് ഒരു രണ്ടാം ക്ലാസുകാരിയാണ് ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചത്.

രണ്ടാം ക്ലാസുകാരിയുടെ ഈ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയും നൽകി. കേരളത്തിലെ മാലിന്യ അവബോധം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം മറുപടി നൽകിയത്.. കാലങ്ങള്‍ക്ക് മുന്‍പ് രണ്ട് അക്കാദമിഷ്യന്മാര്‍ സിംഗപ്പൂരില്‍ ടിക്കറ്റ് റോഡില്‍ വലിച്ചെറിയുകയും ഇത് കണ്ട് അവിടെ നിന്ന വിദ്യാര്‍ത്ഥികള്‍ അമ്പരന്നു പോയെന്നും ഉടനെ തെറ്റ് മനസിലാക്കിയ അവര്‍ ടിക്കറ്റ് പെറുക്കി വേസ്‌ററ് ബിന്നിലിട്ടെന്നുമാണ് കഥ.

ഇതാണ് മാലിന്യ അവബോധം. ഈ അവബോധം മലയാളികള്‍ക്ക് വേണ്ടത്രയില്ല. കേരളത്തിലെ മാലിന്യ പ്രശ്‌നം പ്രധാന പ്രശ്‌നം ആണെന്നും ഇത് പരിഹരിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് നിറഞ്ഞ കയ്യടി ആയിരുന്നു.സമ്മേളനത്തില്‍ ഏറെ നേരം മുഖ്യമന്ത്രി മലയാളികളുമായി സംവദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇതാദ്യമായാണ് നോര്‍വെയില്‍ വച്ച് മലയാളികളുമായി മുഖ്യമന്ത്രി സംവദിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്‌ച ആണ് യൂറോപ്പിലേക്ക് പുറപ്പെട്ടത്. ചൊവ്വ പുലർച്ചെ 3.45ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിലേക്ക് പുറപ്പെട്ടത്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യം ഇട്ടാണ് യൂറോപ്പ് സന്ദർശനം.

നോർവേക്ക് പുറമേ മുൻനിശ്ചയിച്ച പ്രകാരം ഇംഗ്ലണ്ടും വെയിൽസും അദ്ദേഹം സന്ദർശിക്കും. ഒക്ടോബർ ഒന്നിനാണ് നേരത്തെ യാത്ര നിശ്ചയിച്ചിരുന്നത്. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്ന് യാത്രമാറ്റുകയായിരുന്നു.












Click it and Unblock the Notifications