Get Updates
Get notified of breaking news, exclusive insights, and must-see stories!

ദന്തഡോക്ടർക്കെതിരെ കേസ് കൊടുത്ത് സ്പീച്ച് തെറാപ്പിസിറ്റ്; നഷ്ടപരിഹാരം ചോദിച്ചത് 11 കോടി

ദന്തഡോക്ടർക്കെതിരെ കേസ് കൊടുത്ത് സ്പീച്ച് തെറാപ്പിസിറ്റ്. 1 ദശലക്ഷം പൗണ്ട് (ഏകദേശം 1078,77,900 രൂപ) നഷ്ടപരിഹാരം ചോദിച്ചാണ് സ്പീച്ച് തെറാപ്പിസ്റ്റ് കേസ് കൊടുത്തിരിക്കുന്നത്. വിസ്ഡം ടൂത്ത് എക്‌സ്‌ട്രാക്ഷൻ ചെയ്തതിനെത്തുടർന്ന് കഠിനമായ വേദന അനുഭവിച്ചതിന് പിന്നാലെയാണ് 55 കാരിയായ അലിസൺ വിൻ്റർബോതം ദന്തഡോക്ടർക്കെതിരെ കേസ് കൊടുത്തത്. ദി മെട്രോ പറയുന്നതനുസരിച്ച്, 55 കാരിയായ അലിസൺ വിൻ്റർബോതം, 2020 നവംബറിൽ ആണ് എക്‌സ്‌ട്രാക്ഷൻ ചെയ്തത്. ഈ നടപടിക്രമം തൻ്റെ ലി​ഗ്വൽ നേർവിന് കേടുപാട് വരുത്തിയെന്നും, ഇത് നിരന്തരമായ നാവ് വേദനയ്ക്ക് കാരണമായെന്നും പറയുന്നു.

തന്റെ ജോലിയെ ഇത് ബാധിച്ചെന്നും അവർ പറയുന്നു. നാവിൽ തുടർച്ചയായി പുകച്ചൽ കാരണം സുഖമായി സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് സ്ത്രീ പറയുന്നത്. "എൻ്റെ നാവ് എല്ലായ്‌പ്പോഴും പുകയുന്നു, എനിക്ക് വേദനയുണ്ട്," അവർ‌ പറഞ്ഞു. "അൽപ്പം സംസാരിക്കാൻ ഞാൻ എൻ്റെ നാവ് ചലിപ്പിക്കുമ്പോഴെല്ലാം, ഞരമ്പ് ഹൈപ്പർ -സ്റ്റിമുലേറ്റ് ചെയ്യപ്പെടുന്നു, അത് എരിവും ഇക്കിളിയും കൂടുതൽ വഷളാക്കുന്നുവെന്നാണ് അലിസൺ വിൻ്റർബോതം പറഞ്ഞത്.

case

സ്പീച്ച് തെറാപ്പിസ്റ്റ് എന്ന നിലയിലുള്ള കരിയറിനെയു ഈ വേദന സാരമായി ബാധിച്ചു. ജോലിയിൽ തുടരാൻ ആ​ഗ്രഹമുണ്ടെങ്കിലും സംസാരിക്കുന്നതിൽ നിന്ന് ഇടയ്ക്കിടെ ഇടവേളകൾ ആവശ്യമുള്ളതിനാൽ തനിക്ക് ഒരു ദിവസം രണ്ടോ മൂന്നോ കൗൺസിലിംഗ് ക്ലയൻ്റുകളെ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ എന്ന് അലിസൺ വിൻ്റർബോതം സൂചിപ്പിച്ചു.

]]

ദന്തഡോക്ടർ ഈ പ്രക്രിയയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് വേണ്ടത്ര അറിയിച്ചില്ലെന്ന് അലിസൺ വിൻ്റർബോതം ആരോപിക്കുന്നു. ഈ മുന്നറിയിപ്പിൻ്റെ അഭാവം തൻ്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായെന്നാണ് ഇവർ പറയുന്നത്. ഈ ആരോപണങ്ങൾ ഡോക്ടർ നിഷേധിച്ചു. നടപടിക്രമത്തിന് മുമ്പ് താൻ സമഗ്രമായ ഉപദേശം നൽകിയിട്ടുണ്ടെന്നാണ് ഡോക്ടർ പറയുന്നത്.

കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അലിസൺ വിൻ്റർബോതം അവരുടെ തുടർച്ചയായ വേദനയും അവളുടെ പ്രൊഫഷണൽ ജീവിതത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകൾക്കുമാണ് നാശനഷ്ടങ്ങൾക്കും ആണ് നഷ്ടപരിഹാരം തേടുന്നത്. ഈ സാഹചര്യത്തിലും അലിസൺ വിൻ്റർബോതം തൻ്റെ കരിയർ മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നിരുന്നാലും, സ്ഥിരമായ വേദന കാരണം ദിവസേന കുറച്ച് ക്ലയൻ്റുകളെ മാത്രമെ നോക്കാൻ സാധിക്കുന്നുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+