186 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് വിദ്യാര്‍ത്ഥി; പോലീസ് പിടിച്ചപ്പോള്‍ കരഞ്ഞ് പറഞ്ഞത് ഇക്കാര്യം!!
വാഷിംഗ്ടണ്‍: വിദ്യാര്‍ത്ഥികളാവുമ്പോള്‍ വാഹനമോടിക്കുന്നതും അപകടമുണ്ടാക്കുന്നതുമെല്ലാം പതിവായി സംഭവിക്കുന്ന കാര്യമാണ്. അതിവേഗത്തില്‍ വാഹമോടിക്കുന്നത് യുവാക്കള്‍ക്കിടയില്‍ വലിയ ഹരം തന്നെയാണ്. എന്നാല്‍ ഇത് കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. എന്നാല്‍ ഒരു യുവാവിനെ ഇപ്പോള്‍ പോലീസ് അമിത വേഗത്തില്‍ കാറോടിച്ചതിന് പോലീസ് പിടിച്ചിരിക്കുകയാണ്.
സംഭവം ഇന്ത്യയില്‍ അല്ല, അങ്ങ് അമേരിക്കയിലാണ്. പോലീസ് പിടിച്ചതിന് പിന്നാലെ ഇയാള്‍ എന്താണ് വാഹനം വേഗത്തില്‍ ഓടിച്ചതിന് കാരണമെന്ന് വിശദീകരിക്കുന്നുണ്ട്. ഇത് വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

അശ്രദ്ധമായി അപകടം വിളിച്ചു വരുത്തുന്ന രീതിയിലായിരുന്നു ഈ കുട്ടി വാഹനമോടിച്ചത്. മണിക്കൂറില്‍ 186 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറിന്റെ പോക്ക്. വൈകാതെ തന്നെ ഹൈവേ പോലീസ് കുട്ടിയെ തടഞ്ഞു. ഇയാളുടെ വാഹനത്തിന്റെ വേഗത മെഷീനില്‍ പതിഞ്ഞിരുന്നു. ഫ്‌ളോറിഡയിലെ യൂണിവേഴ്‌സിറ്റിയില്‍ എത്താനുള്ള ഓട്ടത്തിലായിരുന്നു ഈ കുട്ടി. ക്ലാസില്‍ കൃത്യസമയത്ത് എത്താന്‍ വേണ്ടിയാണ് താന്‍ ഇത്രയും വേഗത്തില്‍ കാറോടിച്ചതെന്ന് യുവാവ് കുറ്റസമ്മതം നടത്തുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ജോസഫ് ഡി ആന്‍ഡ്രെ മെല്‍ഹാഡോ എന്ന ഇരുപതുകാരനാണ് അമിത വേഗത്തില്‍ വാഹനമോടിച്ചത് പോലീസില്‍ നിന്ന് പണി വാങ്ങിയത്. ക്ലാസിലെത്താന്‍ വൈകിയത് കൊണ്ട് ഒന്നും നോക്കാതെ കാറെടുത്ത് റോഡിലൂടെ പറപ്പിക്കുകയായിരുന്നു യുവാവ്. പല കാറുകളെയും ഹെവി വാഹനങ്ങളെയും ഇയാള്‍ വെട്ടിച്ച് മുന്നോട്ട് പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അധിക നേരം ഇത് നീണ്ടില്ല. ഫ്‌ളോറിഡ ഹൈവേ പട്രോള്‍ പോലീസ് ഇയാളുടെ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

തിരക്കേറിയ മൂന്ന് ലെയിനുകളിലൂടെയായിരുന്നു ഈ മരണപ്പാച്ചില്‍. ജോസഫ് പോലീസ് പിടിച്ചതിന് പിന്നാലെ കാര്‍ നിര്‍ത്തി. പിന്നീട് പോലീസില്‍ നിന്ന് കടുത്ത വാക്കുകളാണ് ജോസഫ് നേരിട്ടത്. 116 മൈല്‍ വേഗത്തിലാണോ പോയത്, വിശ്വസിക്കാനാവാതെ ജോസഫ് ഹൈവേ പട്രോള്‍ പോലീസിനോട് ചോദിച്ചു. അതെ, എന്തൊരു അപകടം പിടിച്ച വാഹനമോടിക്കലാണിത്, നീ ആരെയെങ്കിലും വണ്ടിയിടിച്ച് കൊല്ലുമെന്നും പോലീസ് ഓഫീസര്‍ മോര്‍ഗന്‍ പറഞ്ഞു. 11.55ന് ക്ലാസുണ്ടെന്നും, അവിടെയെത്താനാണ് ഇത്ര വേഗത്തില്‍ പോയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു.

ഫ്‌ളോറിഡയില്‍ കര്‍ശനമായ വാഹന നിയമങ്ങളുണ്ട്. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിന് പുറത്തായാല്‍ ഡ്രൈവേഴ്‌സ് ലൈസന്‍സില്‍ നാല് പോയിന്റ് ചേര്‍ക്കും. ഇത് ഒരു മുന്നറിയിപ്പ് എന്നോണമാണ്. 50 കിലോമീറ്ററിന് മുകളിലെത്തിയാല്‍ ആയിരം ഡോളറാണ് പിഴ. സസ്‌പെന്‍ഷനും ലഭിക്കും. ഡ്രൈവിംഗ് ലൈസന്‍സ് തന്നെ റദ്ദാക്കപ്പെടാം. ഇതെല്ലാം ജഡ്ജിയുടെ വിധി അനുസരിച്ചാവും. തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എത്രത്തോളം വലുതാണെന്ന് തനിക്ക് അറിയില്ലെന്നും ജോസഫ് പറഞ്ഞു.

പോലീസ് പിടിച്ചപ്പോള്‍ തന്നെ ഇതൊരു നിയമ കുരുക്കാവുമെന്ന് മനസ്സിലായിരുന്നു. പക്ഷേ ക്രിമിനല്‍ കുറ്റമാണെന്ന് കരുതിയിരുന്നില്ലെന്നും ജോസഫ് പറഞ്ഞു. അതേസമയം നിന്നെ ഞാന്‍ ജയിലില്‍ അയക്കാന്‍ പോവുകയാണെന്നായിരുന്നു പോലീസുകാരന്‍ ആദ്യം പറഞ്ഞത്. പിന്നീട് ഇയാള്‍ മയപ്പെടുകയായിരുന്നു. അതേസമയം ട്രാഫിക് കോടതിയില്‍ ജോസഫ് അടുത്ത മാസം ഹാജരാവേണ്ടി വരും. രണ്ടായിരം ഡോളര്‍ പിഴയും നല്‍കേണ്ടി വരും. എന്നാല്‍ മറ്റൊരു ഭാഗ്യം ജോസഫിനെ തേടിയെത്തി. ഏത് ക്ലാസാണോ പോലീസ് പിടിച്ചതിനെ തുടര്‍ന്ന് നഷ്ടമായതെന്ന് കരുതുന്നത്, ആ ദിവസത്തെ ക്ലാസ് നേരത്തെ നടക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications