ആസ്വദിച്ച് പഠിപ്പിക്കല്‍, കുട്ടികള്‍ നോക്കിയപ്പോള്‍ കണ്ടത് മദ്യക്കുപ്പി; അധ്യാപകന് സംഭവിച്ചത് ഇങ്ങനെ
ദില്ലി: അധ്യാപനം എന്നത് പുണ്യമായൊരു കര്‍മമാണ്. ഓരോ കുട്ടിയുടെയും ജീവിതത്തില്‍ അധ്യാപനം പുലര്‍ത്തുന്ന സ്വാധീനം വളരെ വലുതാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ നിന്നൊരു കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ച. കുട്ടികളെ ആസ്വദിച്ച് പഠിപ്പിച്ച ഒരു അധ്യാപകന്റെ കാര്യത്തില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികള്‍ ഒന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ആ കാഴ്ച്ച കണ്ടത്.

പ്രിയപ്പെട്ട അധ്യാപകന്‍ മദ്യപിക്കുകയാണ്.ക്ലാസില്‍ ഇരുന്ന് മദ്യപിച്ച അധ്യാപകനെ കുട്ടികള്‍ കൈയ്യോടെ പിടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഹത്രസിലാണ് സംഭവം. വിശദമായ വിവരങ്ങളിലേക്ക്....

image credit: swati malival twitter
കുട്ടികളെ പഠിപ്പിച്ച് കൊണ്ടിരിക്കുന്നിടയിലാണ് ഹത്രസിലെ സ്‌കൂളില്‍വെച്ച് ഇയാള്‍ മദ്യപിച്ചത്. എന്തായാലും വീഡിയോ അടക്കം വന്നതോടെ സസ്‌പെന്‍ഷനും പിന്നാലെ എത്തി. സംഭവം വലിയ വിവാദമാവുകയും ചെയ്തു. ശൈലേന്ദ്ര സിംഗ് ഗൗതം എന്നാണ് ഇയാളുടെ പേര്. ഹത്രസിലെ ഡിബിആര്‍ ഇന്റര്‍കോളേജിലെ അസിസ്റ്റന്റ് അധ്യാപകനാണ്. ഇയാള്‍ ബിയര്‍ ക്യാനുകള്‍ ക്ലാസിനിടെ ഒളിപ്പിച്ച് വെക്കുന്നതാണ് വീഡിയോയിലുള്ളത്. സ്റ്റാഫ് ക്ലാസിലേക്ക് വന്നപ്പോഴാണ് ഈ സംഭവം നടന്നത്.

image credit: swati malival twitter
ശൈലേന്ദ്ര വീഡിയോയില്‍ തന്റെ സഹപ്രവര്‍ത്തകനോട് ഷൂട്ട് ദൃശ്യങ്ങള്‍ എടുക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. താന്‍ ഇവിടെ ക്ലാസ് എടുക്കുന്ന കാര്യമൊക്കെ പറഞ്ഞാണ് ഇയാള്‍ വീഡിയോ നിര്‍ത്താന്‍ പറഞ്ഞത്. അതേസമയം വീഡിയോ എടുത്തയാള്‍ അധ്യാപകനെ ഭീഷണിപ്പെടുത്തുന്നത് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ഇത് വീഡിയോ ഓഫ് ചെയ്ത ശേഷമുള്ള സംഭാഷണങ്ങളാണ്. ഇയാള്‍ മദ്യപിക്കുന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് സ്റ്റാഫ് പറയുന്നത്. കാരണം പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

image credit: swati malival twitter
ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. യുപി പോലീസിനോട് ഈ അധ്യാപകനെതിരെ നടപടിയെടുക്കാനാണ് ആവശ്യപ്പെട്ടത്. കുട്ടികളെയും, പെണ്‍കുട്ടികളെയും മദ്യലഹരിയിലാണ് പഠിപ്പിക്കുന്നത്. ഇത്തരം അധ്യാപകര്‍ കുട്ടികളുടെ ഭാവി മെച്ചപ്പെടുത്തുമോ. എത്രയും വേഗം നടപടിയെടുക്കണമെന്നും സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു.

image credit: swati malival twitter
ജില്ലാ മജിസ്‌ട്രേറ്റ് രമേശ് രഞ്ജന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മദ്യപിച്ച് ക്ലാസെടുത്ത അധ്യാപകനെതിരെ കടുത്ത നടപടി തന്നെ എടുക്കാനാണ് ജില്ല മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടത്. കോളേജ് അധികൃതര്‍ക്ക് ഇതിനുള്ള നിര്‍ദേശവും നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശൈലേന്ദ്രയെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മൂന്നംഗ കമ്മിറ്റി ഈ സംഭവം പൂര്‍ണമായും അന്വേഷിക്കുന്നുണ്ട്. എന്തായാലും അധ്യാപകര്‍ കുടുങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications