എടിഎമ്മിലേക്ക് പോയപ്പോൾ റോഡിൽ ഒരു ബാഗ്; തുറന്നപ്പോൾ കെട്ടുകണക്കിന് പണം, കൗമാരക്കാരൻ ചെയ്തത്....
പെട്ടെന്ന് കോടിക്കണക്കിന് രൂപ നിങ്ങളുടെ മുന്നിൽ വന്നാൽ എന്തായിരിക്കും ചെയ്യുക. ആദ്യം എന്തായാലും ഒന്ന് ഞെട്ടും അല്ലേ.. ഇതൊക്കെ നടക്കാൻ പോകുന്നില്ല എന്നായിരിക്കും നിങ്ങൾക്ക് തോന്നുന്നത്. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായി. ഒരു കൗമാരക്കാരന് ആണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. റോഡിലൂടെ നടന്ന് പോകുമ്പോഴാണ് എ ടി എം കൗണ്ടറിന് സമീപത്തായി ഒരു ബാഗ് കാണുന്നത്. ഇതിൽ കോടിക്കണക്കിന് രൂപയാണ് ഉണ്ടായത്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയാം...
ആ ബാഗിൽ നിന്ന് കൗമാരക്കാരന് ലഭിച്ചത് ,35,000 ഡോളർ (ഏകദേശം1,11,71,925 രൂപ) ആണ് അതിൽ ഉണ്ടായത്. ന്യൂ മെക്സിക്കോയിൽ നിന്നുള്ള ജോസ് ന്യൂനെസ് റൊമാനീസ് എന്ന കൗമാരക്കാരനാണ് കോടികൾ നിറഞ്ഞ ബാഗ് റോഡിൽ നിന്നും ലഭിച്ചത്. ആദ്യം ഞെട്ടിയെങ്കിലും ഉടനെ ഇദ്ദേഹം ബാഗ് പോലീസിനെ ഏൽപ്പിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് കോടികൾ നിറഞ്ഞ ബാഗ് ജോസിന് കിട്ടിയത്. തന്റെ മുത്തച്ഛന് ഇഷ്ടപ്പെട്ട ഒരു ജോഡി സോക്സ് ഓൺലൈനായി വാങ്ങുന്നതിനായി പണം ബാങ്ക് മെഷീനിൽ നിക്ഷേപിക്കുന്നതിനിടെയാണ് എ ടി എമ്മിന് സമീപം വലിയൊരു ബാഗ് ജോസ് കണ്ടത്..
ബാഗ് തുറന്നപ്പോൾ അമ്പരന്നുപോയി. നോട്ടുകൾ അടക്കിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ആ പണം എടുക്കാൻ ജോസിന് തോന്നിയില്ല., ഉടൻ തന്നെ പണം അടങ്ങിയ ബാഗ് അവൻ പോലീസിനെ ഏൽപ്പിച്ചു.
എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, ഒരു സ്വപ്നം പോലെയാണ് തോന്നിയത്. ഞാൻ ഞെട്ടിപ്പോയി. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു. ഒടുവിൽ പോലീസിനെ ഏൽപ്പിക്കാൻ തീരുമാനിച്ചു, സി എൻ എൻ നോട് ജോസ് പറഞ്ഞു. ജോസ് അറിയിച്ചത് അനുസരിച്ച് എത്തിയ പോലീസ് സംഘം പണം അടങ്ങിയ ബാഗ് സ്റ്റേഷനിലേക്ക് മാറ്റി.
ജോസ് ന്യൂനെസിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് കാെണ്ട് പോലീസ് ഡിപ്പാർട്ട്മെന്റാണ് ഈ സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കൂടാതെ പോലീസ് അക്കാദമിയിലേക്ക് ജോസിനെ ക്ഷണിക്കുകയും ചെയ്തു. പോലീസ് അക്കാദമിയിൽ വെച്ച് ജോസിനെ ആദരിക്കാനാണ് പോലീസ് തീരുമാനിച്ചത്. ജോസിന്റെ ഈ പ്രവൃത്തിക്ക് പ്രതിഫലമായി ഒരു തുക സമ്മാനം നൽകിയതായും ഫേസ്ബക്കിൽ പങ്കുവെച്ച കുറിപ്പിൽ പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications