കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാപ്‌ടോപ്പ് മോഷ്ടിച്ച കള്ളന് മനസ്സലിവ്, ഉടമയ്ക്ക് ഇമെയില്‍ അയച്ചു; മറുപടി ഇങ്ങനെ

Google Oneindia Malayalam News

വളരെ വ്യത്യസ്തനായ ഒരു കള്ളനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്..സംഭവം വായിച്ച ശേഷം നിങ്ങള്‍ തന്നെ തീരുമാനിക്കണം കള്ളന്‍ നന്മയുള്ള കള്ളനാണോ അതോ സൂത്രക്കാരനാണോ എന്ന്. ഈ കള്ളന്‍ മോഷ്ടിച്ചത് ഒരു ലാപ്‌ടോപ്പാണ്. ലാപ്‌ടോപ്പ് മോഷ്ടിച്ച കള്ളന്‍ സംഭവത്തിന്റെ ലോക്ക് തുറന്ന് ഒരു പരിശോധനയൊക്കെ കഴിഞ്ഞു.

അപ്പോഴാണ് ഇയാള്‍ അതിലെ പ്രധാനപ്പെട്ട ഫയലുകള്‍ കാണുന്നത്. ലാപ്‌ടോപ്പിന്റെ ഉടമസ്ഥൻ തന്റെ റിസേര്‍ച്ചിന്റെ ഭാഗമായി തയ്യാറാക്കിയ ഫയലുകളായിരുന്നു അത്. കള്ളന്‍ ആണെങ്കിലും സംഭവം കണ്ടപ്പോള്‍ കള്ളന് ആകെ വിഷമം ആയി. എന്ന് വെച്ച് ലാപ്‌ടോപ്പ് തിരിച്ചുകൊടുത്തൊന്നുമില്ല..പക്ഷേ അയാളൊരു കാര്യം ചെയ്തു. എന്താണെന്ന് അറിയണോ....

1

ലാപ്‌ടോപ്പിന്റെ ഉടമയ്ക്ക് കള്ളന്‍ ഒരു ഇമെയില്‍ അയച്ചു. അതും ഉടമസ്ഥന്റെ മെയിലില്‍ നിന്ന്. റിസേര്‍ച്ചിന്റെ ഭാഗമായി തയ്യാറാക്കിയ ഫയലുകളും മെയിലിനൊപ്പം ഉടമയ്ക്ക് അയച്ചുകൊടുത്തു. എന്തുകൊണ്ടാണ് ലാപ്‌മോഷ്ടിച്ചതെന്നും കള്ളന്‍ പറയുന്നു. മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് ഉടമ ട്വീറ്റ് ചെയ്തിട്ടുണ്ട്.

2

ബ്രോ ഹൗസിറ്റ്, ഇന്നലെ ഞാന്‍ നിങ്ങളുടെ ലാപ്ടോപ്പ് മോഷ്ടിച്ചുവെന്ന് എനിക്കറിയാം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഞാന്‍ പാടുപെടുന്ന എനിക്ക് പണം ആവശ്യമായിരുന്നു. നിങ്ങള്‍ ഒരു ഗവേഷണത്തിന്റെ തിരക്കിലാണെന്ന് എനിക്ക് മനസ്സിലാകുന്നു, ഞാന്‍ ആ ഫയലുകള്‍ അറ്റാച്ചുചെയ്തിട്ടുണ്ട്, വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ ഒരു ഉപഭോക്താവിനെ കണ്ടെത്തിയതിനാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള ഫയലുകള്‍ തിങ്കളാഴ്ച 12.00 ന് മുമ്പ് എന്നെ അറിയിക്കൂ,' എന്നാണ് മെയില്‍. 'ഇന്നലെ രാത്രി അവര്‍ എന്റെ ലാപ്ടോപ്പ് മോഷ്ടിച്ചു, എന്റെ ഇമെയില്‍ ഉപയോഗിച്ച് അവര്‍ എനിക്ക് ഒരു ഇമെയില്‍ അയച്ചു, എനിക്ക് ഇപ്പോള്‍ സമ്മിശ്ര വികാരമാണ്, എന്നാണ് ഉടമ കുറിച്ചത്....

3

കള്ളന്റെ ട്വീറ്റിന് മറുപടി നൽകിയതിന്റെ സ്ക്രീൻഷോർട്ടും ഉടമ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്ത് പറണമെന്ന് തനിക്കറിയില്ലെന്നും താങ്കൾ ജീവിക്കാൻ പാടുപെടുകയാണെന്ന് എനിക്ക മനസ്സിലായി പക്ഷേ എനിക്ക് വളരെ പ്രധാനപ്പെടത്താണ് നിങ്ങൾ എടുത്തത്. എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യം എന്റെ ലാപ്ടോപ്പ് ‍ ‍ഞാൻ തന്നെ 4000 രൂപയ്ക്ക് വാങ്ങാം എന്നാണ്..

4

"നിങ്ങൾ എന്നെ അറസ്റ്റുചെയ്യാൻ പോകുകയാണോ? ഞാൻ അതിൽ വീഴുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ ഇത് 5000 രൂപ ആക്കിയാൽ മാത്രമേ ഞാൻ ഇത് ചെയ്യാൻ സമ്മതിക്കൂ, നമ്മൾ എന്റെ ലൊക്കേഷനിൽ കാണും എന്നാണ് ഉടമയുടെ സന്ദേശത്തിന് മറുപടിയായി കള്ളൻ മറുപടി പറയുന്നത്. സ്ഥലത്ത് മറ്റാരെയെങ്കിലും കാണ്ടാൽ ഇതായിരിക്കും തമമ്ിൽ നടത്തുന്ന അവസാന സംസാരം
എന്നും അദ്ദേഹം പറയുന്നു. ഒടുവിൽ കള്ളൻ ലാപ്ടോപ്പ് തിരികെ കൊടുക്കാൻ തീരുമാനിച്ചെന്നാണ് വിവരം.

English summary
A thief stole a laptop and sent an email to the owner, and here's what he wrote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X