ഹോട്ടല്‍ മുറിയില്‍ ടൂറിസ്റ്റ് ഒളിക്യാമറ വെച്ചു, ലാപ്‌ടോപ്പ് തുറന്നപ്പോള്‍ കണ്ട കാഴ്ച ഇങ്ങനെ
ഹോട്ടലുകളിൽ ക്യാമറ വെച്ച് പിടിക്കപ്പെട്ട ജീവനക്കാരെക്കുറിച്ചുള്ള വാർത്തകൽ നമ്മൾ കേട്ടുകാണും. എന്നാൽ ഹോട്ടൽ മുറിയിൽ, അതും തന്റെ സ്വന്തം മുറിയിൽ ക്യാമറ വെച്ച ടൂറിസ്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ..അങ്ങനെ ഒരു സംഭവം നടന്നു.
അങ്ങനെ ഒളി ക്യാമറ വെയ്ക്കാൻ ഈ ടൂറിസ്റ്റിന് കൃത്യമായ ഒരു കാരണം ഉണ്ടായിരുന്നു. ഒളി ക്യാമറ വെച്ചതോടെ സംഭവം കയ്യോടെ പിടിക്കുകയും ചെയ്തു. തന്റെ ലാപ്പ് ടോപ്പ് ഉപയോഗിച്ചാണ് ഇദ്ദേഹം റൂമിനകത്തെ ദൃശ്യം റെക്കോർഡ് ചെയ്തത്. ദൃശ്യങ്ങൾ കണ്ട ഇദ്ദേഹം ചില്ലറ ഒന്നുമല്ല ഞെട്ടിയത്. സംഭവം എന്താണെമന്ന് വിശദമായി പറയാം.

നമ്മൾ ഒരു ഹോട്ടലിൽ താമസിക്കാൻ മുറിയെടുത്താൽ എന്താണ് വിചാരിക്കുന്നത്. നമ്മുടെ സാധനങ്ങളൊക്കെ അവിടെ സുരക്ഷിതമായിരിക്കും എന്നല്ലേ..അത്യാവശ്യം വലിയ ഹോട്ടലാകുമ്പോൾ ആ വിശ്വാസം കുറച്ചുകൂടി ബലപ്പെടും. എന്നാൽ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. മെക്‌സിക്കോയിലാണ് സംഭവം നടക്കുന്നത്.

അർതുറോ ബ്രൂനെല്ലോ എന്ന ടൂറിസ്റ്റാണ് തന്റെ റൂമിൽ ക്യാമറ സെറ്റ് ചെയ്തത്. എന്തോ പന്ത്കട് തോന്നിയ ഇദ്ദേഹം തന്റെ മുറിയിൽ ഒരു രഹസ്യ ക്യാമറ സ്ഥാപിക്കുക ആയിരുന്നു, താൻ ഇല്ലാതിരുന്ന സമയത്ത് ആരെങ്കിലും അതിക്രമിച്ചുകയറുന്നുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം രഹസ്യ ക്യാമറ സ്ഥാപിച്ചത്.. പിന്നീട് തന്റെ ലാപ്ടോപ്പിൽ കണ്ട കാഴ്ചകൾ അദ്ദേഹത്തെ ഞെട്ടിപ്പിച്ചു. ഒരു ഹോട്ടൽ ജീവനക്കാരൻ അദ്ദേഹത്തിന്റെ ബാഗ് തപ്പുന്നതും ഫ്രിഡ്ജിൽ നിന്ന് ബിയർ മോഷ്ടിക്കുന്നതും അദ്ദേഹം ദൃശ്യങ്ങളിൽ കണ്ടു.

തന്റെ മുറി വൃത്തിയാക്കാൻ എത്തിയ ഹോട്ടൽ ജീവനക്കാരിലൊരാൾ തന്റെ ബാഗുകളിലൂടെ തിരയുന്നതും ഡ്രോയറുകൾ തുറന്നതായും അർതുറോ അവകാശപ്പെട്ടു. ആർതുറോയുടെ ലാപ്‌ടോപ്പിൽ iSentry ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനാൽ റെക്കോർഡിംഗ് ഓട്ടോമാറ്റിക് ആയി നടക്കുക ആയിരുന്നു. ആപ്പ് കമ്പ്യൂട്ടറിന്റെ വെബ്‌ക്യാമിനെ മോഷൻ സെൻസിംഗ് സുരക്ഷാ സംവിധാനമാക്കി മാറ്റുന്നു. എന്തായാലും സംഭവം കൊള്ളാമല്ലേ.

ജോലിക്കാരൻ മുറിയിൽ ചുറ്റിക്കറങ്ങി, സേഫും അർതുറോയുടെ ബാക്ക്പാക്കും തുറക്കുന്നതും കാണാം.ടിക് ടോക്കിൽ മുഴുവൻ ദൃശ്യങ്ങളുടെയും ഒരു സ്‌നിപ്പറ്റ് ഷെയർ ചെയ്തതോടെ സംഭവം വൈറലായി. ക്ലിപ്പ് ഇപ്പോൾ 5 ദശലക്ഷത്തിലധികം വ്യൂസ് കവിഞ്ഞു.
"പ്രോ ട്രാവൽ ടിപ്പ്: നിങ്ങൾക്ക് നിങ്ങളുടെ ലാപ്‌ടോപ്പ് ഒരു സുരക്ഷാ ക്യാമറയാക്കി മാറ്റാം. ഇവിടെ, ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഞങ്ങളുടെ ഫ്രിഡ്ജിൽ നിന്ന് ബിയർ കുടിക്കുന്നത് നിങ്ങൾക്ക് കാണാം," എന്ന വോയ്‌സ്‌ഓവർ വീഡിയോയിൽ കേൾക്കുന്നു.

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ട ശേഷം അർതുറോ ജീവനക്കാരനെ പറ്റി ഹോട്ടൽ മാനേജ്മെന്റിനെ അറിയിച്ചു. പേര് വെളിപ്പെടുത്താത്ത ഇയാളെ ഉടൻ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയതായാണ് വിവരം. ചെറിയ പട്ടണങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുമ്പോഴും ശ്രദ്ധിക്കണം എന്ന് അർതുറോ തന്റെ ഫോളോവേഴ്സിനോട് പറഞ്ഞു. ഐസെൻട്രി ആപ്പിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. എന്തായാവും സംഭവം ഇപ്പോൾ വൈറലാണ്...












Click it and Unblock the Notifications