ഗ്ലാസ് കഷണമാണെന്ന് തോന്നിയാലും എടുക്കാതിരിക്കേണ്ട, ഇതുപോലെ വജ്രമായാലോ! സംഭവം ഇങ്ങനെ
വജ്രത്തിന്റെ മൂല്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാൽ കയ്യിലുള്ള സാധനം വജ്രമാണെന്ന് അറിയാതെയിരുന്നാലോ? ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റ് പാർക്കിലെ ഒരു സ്റ്റേറ്റ് പാർക്കിൽ നിന്ന് ഒരു അമേരിക്കക്കാരന് 4.87 കാരറ്റ് വജ്രം ലഭിച്ചു. എന്നാൽ ഇദ്ദേഹത്തിന് അത് വജ്രമാണെന്ന് മനസ്സിലായില്ല, ഒരു ഗ്ലാസ് കഷണമാണെന്നാണ് അദ്ദേഹം കരുതിയതെന്ന് അർക്കൻസാസ് പാർക്ക്, ഹെറിറ്റേജ്, ടൂറിസം വകുപ്പ് പറയുന്നു.
തന്റെ കാമുകിക്ക് ഒപ്പം പാർക്ക് സന്ദർശിച്ചപ്പോഴാണ് ഇദ്ദേഹം ആ തിളങ്ങുന്ന ഗ്ലാസ് കണ്ടത്. പാർക്കിലേക്ക് കയറി പത്ത് മിനിറ്റുള്ളിൽ തന്നെ ഉഴുത് മറിച്ച വരമ്പിന് മുകളിൽ ഏതാനും അടി അകലെയാണ് തിളങ്ങുന്ന ഈ വസ്തു കണ്ടത്. അദ്ദേഹം അത് പോക്കറ്റിലിട്ടു. അന്നത് തന്നെ വീട്ടിലേക്ക് പോയി.

pc: Arkansas Department of Parks, Heritage and Tourism
അത് ഒരു ഗ്ലാസ് കഷണമാണെന്നാണ് ഞാൻ കരുതിയത്. അത് വളരെ വ്യക്തമായിരുന്നു. എനിക്ക് ശരിക്കും അറിയില്ലായിരുന്നു, അദ്ദേഹം പറഞ്ഞു.ഒരു സ്ഫടിക കല്ലിൽ ആകൃഷ്ടനായ ഇവാൻസ് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ സഹായം തേടി. ആഴ്ചകൾക്കുശേഷം, ആ കൗതുകം ശരിയായി -അദ്ദേഹത്തിന്റെ "ഗ്ലാസ്" ഒരു യഥാർത്ഥ വജ്രമായിരുന്നു! ഇതിന് പിന്നാലെയാണ് ക്രേറ്റർ ഓഫ് ഡയമണ്ട്സ് സ്റ്റേറ്റുമായി ബന്ധപ്പെട്ട് വജ്രത്തിന്റെ കാര്യം പറയുന്നത്.
"എന്റെ ഓർമ്മയിൽ, ആളുകൾ ഇവിടെ കണ്ടെത്തിയ എന്തെങ്കിലും തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് എനിക്ക് നിരവധി ഇമെയിലുകൾ ലഭിക്കുമ്പോൾ, ജി ഐ എ തിരിച്ചറിഞ്ഞ ഒരു വജ്രം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരാൾ എന്നെ ബന്ധപ്പെടുന്നത്," അസിസ്റ്റന്റ് പാർക്ക് സൂപ്രണ്ട് വെയ്‌മൺ പറഞ്ഞു. ഇവാൻസിൻ തന്റെ ചരിത്രപരമായ വജ്രം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിന് പാർക്കിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2020 ലെ തൊഴിലാളി ദിനത്തിൽ മൗമെല്ലിലെ കെവിൻ കിനാർഡ് 9.07 കാരറ്റ് ബ്രൗൺ ഡയമണ്ട് കണ്ടെത്തിയരിരുന്നു, ഇതിനും ശേഷം പാർക്കിൽ രജിസ്റ്റർ ചെയ്ത ഏറ്റവും വലിയ കണ്ടെത്തലാണ് ഇവാൻസിന്റെ വജ്രം. ഇവാൻസിന്റെ വജ്രം ഒരു ജെല്ലിബീനിന്റെ വലുപ്പവും പിരമിഡിന്റെ ആകൃതിയുമാണ്. ഇവാൻസിന്റെ വജ്രം കാണാൻ അതിമനോഹരമാണ്. പണ്ട് താൻ ഇവിടെ നിന്ന് കണ്ടിട്ടുള്ള മറ്റ് പല വലിയ വെളുത്ത വജ്രങ്ങളെ അനുസ്മരിപ്പിക്കുന്ന തിളക്കമുള്ള വെളുത്ത നിറമുള്ള ഒരു പൂർണ്ണമായ സ്ഫടികമാണിത്," കോക്സ് പറഞ്ഞു.












Click it and Unblock the Notifications