Viral Video: 8 മണിക്കൂർ ഫ്‌ളൈറ്റ് യാത്ര; വികൃതിയുടെ അങ്ങേ ലെവലിൽ കുട്ടി; വൈറലാവാൻ കാരണം ഇക്കാര്യം
സോഷ്യല്‍മീഡിയയില്‍ പല വീഡിയോകളും വൈറല്‍ ആവാറുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ വീഡിയോ. അവരുടെ കുസൃതിയും ഇത്തിരി കുറുമ്പുമൊക്കെ സോഷ്യല്‍മീഡിയ ഏറ്റെടുക്കാറുണ്ട്. ഫ്‌ളൈറ്റില്‍ ഒരു കുഞ്ഞിനെ തോളത്ത് കിടത്തി ഉറക്കുന്ന ഫ്‌ളൈറ്റ് ജീവനക്കാരന്റെ വീഡിയോ വൈറല്‍ ആയിരുന്നു.
ഇപ്പോള്‍ ഫ്‌ളൈറ്റില്‍ നിന്ന് മറ്റൊരു വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ഇവിടെ ഒരു കുട്ടിക്കുറുമ്പിയാണ് താരം. എന്നാൽ കുട്ടിയുടെ കുറുമ്പിത്തിരി കൂടിപ്പോയില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം...

കുട്ടികളുമായി യാത്ര ചെയ്യുക എന്നത് ചെറിയ കാര്യമല്ല, വളരെ ടെന്‍ഷന്‍ നിറഞ്ഞ കാര്യമാണ്. പ്രത്യേകിച്ച് വിമാനത്തില്‍ ആണെങ്കില്‍ പറയേണ്ട. വിമാനത്തില്‍ അത്രയും നേരം കുട്ടികളെ അടക്കി നിര്‍ത്തുക എന്നത് ചെറിയ കാര്യമല്ല, അവര്‍ കളിക്കും, ബഹളം വെയ്ക്കും ഓടാന്‍ ശ്രമിക്കും എന്നുവേണ്ട ഇരുന്നിരുന്ന് മടക്കുമ്പോള്‍ അവര്‍ അവരുടേതായ കുസൃതികള്‍ കാട്ടും. അങ്ങനെ ഒരു കൊച്ചു പെൺകുട്ടി വിമാനത്തില്‍ കാണിച്ച കുസൃതികളാണ് ഈ വീഡിയോയില്‍.

റെഡ്ഡിറ്റില്‍ ആണ് ഈ വീഡിയോ പങ്കുവെച്ചത്, എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനത്തിലാണ് കുട്ടിയുടെ വികൃതി. സീറ്റിന്റെ എക്സ്റ്റന്റഡ് ട്രേ ടേബിളില്‍ കുട്ടി ചാടുന്നത് കാണാം. കുട്ടി കളിയോടെ കളിയാണ് കുട്ടിയുടെ മാതാപിതാക്കളോ ബന്ധുക്കളോ കുട്ടിയെ തടയുകയോ സീറ്റില്‍ ഇരിക്കാന്‍ പറയുകയോ ചെയ്യുന്നില്ല. സീറ്റിനു മുന്നില്‍ ഇരിക്കുന്ന യാത്രക്കാരന് കുട്ടിയുടെ കുസൃതിയില്‍ വിഷമമുള്ളതായി തോന്നുന്നില്ല. യാത്രക്കാരന്‍ കുട്ടിയുടെ കുസൃതികള്‍ നോക്കുന്നതേയില്ല..

വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും കുട്ടിയുടെ കുസൃതി അത്ര ഇഷ്ടമായിട്ടില്ല. കുട്ടി വളരെ ചെറുതാണ്, പക്ഷേ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഒരു ബോധമില്ലേ എന്നാണ് ചില കമന്റുകള്‍. 'ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ 3 കുട്ടികള്‍ എനിക്കുണ്ട്. ഞങ്ങള്‍ പലതവണ പറന്നിട്ടുണ്ട്, അവര്‍ ഒരിക്കല്‍ പോലും വിമാനത്തില്‍ ബഹളമുണ്ടാക്കിയിട്ടില്ല.

കുട്ടികളെ കൊണ്ടുപോകുമ്പോള്‍ അവര്‍ കളിക്കാന്‍ ആവശ്യമായ കാര്യങ്ങളും മിട്ടായികളുമൊക്കെ ഉള്‍പ്പെടുന്ന ഒരു ബാഗ് അവര്‍ക്ക് വേണ്ടി തയ്യാറാക്കി നല്‍കുക എന്നാണ് ഒരാളുടെ കമന്റ്. കുട്ടിയെ രക്ഷിതാക്കളെ വിമർശിച്ചുകൊണ്ടാണ് കമന്റുകൾ. ചിലർ കുട്ടിയുടെ സീറ്റിന്റെ മുന്നിലിരിക്കുന്ന ആളുടെ അവസ്ഥയെക്കുറിച്ചാണ് വിഷമിക്കുന്നത്. അദ്ദേഹം വളരെ ബുദ്ധിമുട്ടായാണ് അവിടെ ഇരിക്കുന്ന്, ഇദ്ദേഹത്തിന്റെ ക്ഷമയെ സമ്മിതിച്ചിരിക്കുന്നു എന്നാണ് ചില കമന്റുകൾ...












Click it and Unblock the Notifications