Get Updates
Get notified of breaking news, exclusive insights, and must-see stories!

Video: ആക്ടീവയ്ക്കുള്ളില്‍ ചുരുണ്ടുകൂടി മൂര്‍ഖന്‍..കൈ കൊണ്ട് പിടിച്ച് യുവാവ്..ശ്വാസമടക്കി നാട്ടുകാര്‍

ഇപ്പോള്‍ പാമ്പിനെക്കുറിച്ച് വീഡിയോ ഇല്ലാത്ത ദിവസമില്ല എന്ന അവസ്ഥയിലായി. സോഷ്യല്‍മീഡിയ നോക്കിയാല്‍ എന്നും കാണാം പാമ്പ് താരമായ വീഡിയോ. ഇപ്പോള്‍ പറയാന്‍ പോകുന്നതും പാമ്പിനെക്കുറിച്ചാണ്. എന്നാല്‍ ഇവിടെ പാമ്പല്ല താരം..പാമ്പിനെ കയ്യോടെ പൊക്കിയ യുവാവാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഒളിഞ്ഞിരിക്കുന്ന പാമ്പുകളെ കണ്ടുപിടിക്കുക എന്നു പറയുന്നതെ വല്ലാത്ത പണിയാണ്. ഇനിയിപ്പോള്‍ കണ്ടുപിടിച്ചാല്‍ തന്നെ അവയെ പിടിക്കാന്‍ ധൈര്യം കാണിക്കുന്നവരും കുറവായിരിക്കും. എവിടെയൊക്കെയാണ് പാമ്പ് ഒളിച്ചിരിക്കുക, ചെരുപ്പിലും കട്ടിലിനടയിലും എന്നുവേണ്ട നമ്മള്‍ വിചാരിക്കാത്ത സ്ഥലത്ത് പോലും ഇവ ഒളിച്ചിരിക്കും

1

ഇത്തവണ ഒളിച്ചിരിക്കാന്‍ മൂര്‍ഖന്‍ തിരഞ്ഞെടുത്തത് ഒരു സ്‌കൂട്ടര്‍ ആയിരുന്നു. ചെറിയ പാമ്പൊന്നുമല്ല ഭീമാകാരമായ മൂര്‍ഖന്‍ പാമ്പ്. സംഭവം പാമ്പ് അറിയാതെ പോയ് പെട്ടതാണ് അതിനെ രക്ഷപ്പെടുത്താന്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകന്‍ കൂടിയായ ഒരാള്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. യുവാവ് വെറും കൈകള്‍ കൊണ്ട് മൂര്‍ഖനെ പിടികൂടി എന്നതാണ് ഭയാനകമായ കാര്യം. @avinashyadav_26 എന്ന ഉപയോക്താവാണ് ക്ലിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം ബയോ അനുസരിച്ച്, അവിനാഷ് യാദവ് ഒരു പ്രകൃതി സംരക്ഷകനാണ്, കൂടാതെ വിവിധ ഇനം പാമ്പുകളെക്കുറിച്ചുള്ള രസകരമായ ക്ലിപ്പുകള്‍ പതിവായി പോസ്റ്റുചെയ്യുന്നു.

2

സ്‌കൂട്ടറിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ ഒരു ചെറിയ സ്‌ക്രൂഡ്രൈവര്‍ ആണ് അദ്ദേഹം ഉപയോഗിച്ചത്. യുവാവ് അത് സ്‌കൂട്ടറില്‍ കുത്തുമ്പോള്‍, മൂര്‍ഖന്‍ സ്‌കൂട്ടറിനുള്ളില്‍ നിന്ന് തല ഉയര്‍ത്തി, ദേഷ്യത്തോടെ കുലുങ്ങുന്നു. യുവാവിന് പിടികൊടുക്കാതെ ചുരുണ്ടുകൂടുകയാണ് മൂര്‍ഖന്‍. പിന്നീട് യുവാവ് തന്റെ കൈകള്‍ കൊണ്ട് മൂര്‍ഖന്റെ വാലില്‍ പിടിക്കുകയാണ് ചുറ്റുമുള്ളവര്‍ പേടിച്ചുകൊണ്ടാണ് ഇത് കാണുന്നത്.

3

ഷെയര്‍ ചെയ്തതുമുതല്‍, വീഡിയോ 20,000-ലധികം ലൈക്കുകള്‍ നേടി വൈറലായിട്ടുണ്ട്, നിരവധിപേരാണ് അവരുടെ ഭയവും പരിഭ്രാന്തിയും പ്രകടിപ്പിക്കുന്നുത് പാമ്പിനെ സുരക്ഷിതമായി പിടികൂടിയ അവിനാഷിനെ മറ്റുള്ളവര്‍ അഭിനന്ദിച്ചു. 'ഇത് ഭയപ്പെടുത്തുന്നതാണ്.. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്ന് ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് എഴുതി. അവിനാഷിനെ സമ്മതിക്കണമെന്നാണ് കമ്ന‍റുകൾ പറയുന്നത്..

5


നേരത്തെ ഇതുപോലെ തന്നെ വഴിയിൽ കിടന്ന പാമ്പിന്റെ വാലിൽ പിടിച്ച് വഴിയരികിലേക്ക് ഇടുന്നൊരു വീഡിയോ വൈറലായിരുന്നു. തന്റെ കൈ ഉപയോ​ഗിച്ചായിരുന്നു ഇയാൾ പാമ്പിനെ വാലിൽ പിടിച്ചുമാറ്റയത്. എന്നാൽ ഇയാളുടെ പ്രവൃത്തിയെ വിമർസിച്ച് നിരവധിപേർ രം​ഗത്തെത്തി. കഴിഞ്ഞ ദിവസം വൈറലായ മറ്റൊരു വീഡിയോ ആണ് ഒരു പാമ്പ് ഒരു മാനിനെ മുഴുവനായി വിഴുങ്ങുന്നത്. നിമിഷം നേരം കൊണ്ടായിരുന്നു പാമ്പ് മാനിനെ വിഴുങ്ങുന്നത്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+