Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് വിമാനം ആകാശത്ത്; ഷര്‍ട്ടൂരി യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു, പിന്നീട് സംഭവിച്ചത്

പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ( പി ഐ എ ) പെഷവാര്‍-ദുബായ് പികെ-283 വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍രെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്തില്‍ നിന്ന് തന്നെ ഉടന്‍ പുറത്തേക്ക് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുന്ന വീഡിയോയാണിത്. വസ്ത്രങ്ങള്‍ സ്വയം അഴിച്ച ഇയാള്‍ വിമാനത്തിന്റെ വാതില്‍ തുറക്കാനുള്ള ശ്രമവും നടത്തി. കൂടാതെ വിമാനത്തിന്റെ ജനല്‍ തല്ലിപ്പൊളിക്കാനും ശ്രമിച്ചു. ഇയാളുടെ പ്രവൃത്തിയില്‍ യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ആകെ പരിഭ്രമിച്ചു.

1

തുടര്‍ന്ന് ഇയാളെ ഒരു സീറ്റില്‍ കെട്ടിയിടുകയായിരുന്നു. യാത്രക്കാരന്‍ ക്യാബിന്‍ ക്രൂവുമായി വഴക്കിടാന്‍ തുടങ്ങിയതോടെയാണ് സംഭവത്തിന്റെ തുടക്കം. വിമാനത്തിന്റെ ജനല്‍ പൊളിക്കാന്‍ ശ്രമിക്കുന്നതുപോലെ ബലം പ്രയോഗിച്ച് ചവിട്ടി കേടുവരുത്തുന്നതുള്‍പ്പെടെയുള്ള വിചിത്രമായ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിമാനത്തില്‍ തുടര്‍ന്നു.

2

യാത്രക്കാരനും ഇടിക്കുകയും സീറ്റുകള്‍ ചവിട്ടുകയും ചെയ്ത ശേഷം മുഖം താഴ്ത്തി നിലത്ത് കിടന്നു. വിമാനത്തില്‍ കയറുമ്പോള്‍ അയാള്‍ക്ക് സുഖമായിരുന്നെന്നും പെട്ടെന്ന് ഈ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയെന്നും യാത്രക്കാര്‍ പറയുന്നു. എന്നാല്‍ വിമാനത്തില്‍ നമസ്‌കരിക്കുന്നതില്‍ നിന്ന് തടഞ്ഞതിന് ശേഷമാണ് യാത്രക്കാരന്‍ ഈ രംഗം സൃഷ്ടിച്ചതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

3

ഫ്‌ലൈറ്റില്‍ ഇടയ്ക്കിടെ അക്രമാസക്തനായ അദ്ദേഹത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തില്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളെ ഇയാള്‍ ആക്രമിച്ചു. സ്ഥിതിഗതികള്‍ വഷളാകാതിരിക്കാന്‍, വ്യോമയാന നിയമം അനുസരിച്ച് യാത്രക്കാരനെ ഇരിപ്പിടത്തില്‍ കെട്ടിയിട്ടതായി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

4

പ്രോട്ടോക്കോളുകള്‍ അനുസരിച്ച്, വിമാനത്തിന്റെ ക്യാപ്റ്റന്‍ ദുബായ് എയര്‍ ട്രാഫിക് കണ്‍ട്രോളറെ ബന്ധപ്പെടുകയും സുരക്ഷ തേടുകയും ചെയ്തു. ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 14 നാണ് സംഭവം നടന്നത്, പിഐഎ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, യാത്രക്കാരനെ എയര്‍ലൈന്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+