Viral Video: ആളുകള്‍ക്ക് മുന്നില്‍ വെച്ച് ഫയര്‍ സ്റ്റണ്ട്..യുവാവിന്റെ താടിക്ക് തീ പിടിച്ചു; വീഡിയോ
അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് ഏറ്റവും ആവശ്യം പരിശീലനമാണ്. പരിശീലനവും കൃത്യമായ മുന്‍കരുതലും ഇല്ലാതെ അഭ്യാസങ്ങള്‍ കാണിച്ചാല്‍ അത് അപകടത്തിലേക്ക് എത്തിക്കുക തന്നെ ചെയ്യും അത്തരത്തില്‍ സംഭവിച്ച ഒരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
താടിയുള്ള ഒരു ആള്‍ ഫയര്‍ സ്റ്റണ്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ആണ് അപകടം സംഭവിക്കുന്നത്.തീപ്പന്തം കയ്യിലെടുത്ത ഇയാള്‍ വായിലേക്ക് കുപ്പിയില്‍ നിന്ന് പെട്രോള്‍ ഒരു കവിള്‍ എടുക്കുന്നു. ശേഷം കയ്യിലുള്ള തീപന്തത്തിലേക്ക് തുപ്പുന്നു. എന്നാല്‍ ഇയാള്‍ വിചാരിച്ചത് പോലെയായിരുന്നില്ല കാര്യങ്ങള്‍ നടന്നത്.

തീ ഇയാളുടെ താടിയിലേക്ക് കത്തിക്കയറുന്നു അടുത്തുണ്ടായിരുന്ന ആളുകളാണ് ഇത് കെടുത്തുന്നത്. എന്നാല്‍ ഇത് എപ്പോള്‍ നടന്ന സംഭവമാണെന്നോ എവിടെ വെച്ചു നടന്ന സംഭവമാണെന്നോ വ്യക്തമല്ല. രവി പാട്ടിദാര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് തീയതിയില്ലാത്ത വീഡിയോ പോസ്റ്റ് ചെയ്തത്.
നിരവധിപേരാണ് വീഡോയില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഇത്ര ബോധമില്ലാതെയാണോ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ്
ഒരാള്‍ പറയുന്നത്. തീയുമായി കളിക്കുന്ന അപകടമാണെന്നറിഞ്ഞിട്ടും ഇത്തരം പ്രവൃത്തി അഹങ്കാരമാണെന്നാണ് ഒരാളുടെ കമന്റ്. പൊതുസ്ഥലത്ത് നിന്ന ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഒരാള്‍ പറഞ്ഞത്. രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.
നേരത്തെ പതിനെട്ടു വയസുകാരന്റെ തലയില്‍ തീപിടിച്ച സംഭവം നടന്നിരുന്നു. ഫയര്‍ ഹെയര്‍ കട്ടിനിടയിലായിരുന്നു ഇയാളുടെ തലയില്‍ തീപിടിച്ചത്. മുടിക്ക് തീ കൊളുത്തി ചീകുന്നതാണ് ഫയര്‍ ഹെയര്‍ കട്ട്. ബാര്‍ബര്‍ യുവാവിന്റെ മുടിയില്‍ തീ കൊളുത്തുന്നുണ്ട്. എന്നാല്‍ ഉടന്‍ തന്നെ തീ പടരുകയായിരുന്നു.. ഇയാള്‍ പിന്നീട് എഴുന്നേറ്റ് ഓടുന്നതും കാണാം. ഈ വീഡിയോയ്‌ക്കെതിരെയും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നത്. ഇതോടെ ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ കൃത്യമായ മാര്‍ഗം വേണമെന്ന ആവശ്യമാണ് ഉയരുന്നത്
വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications