Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒറിജിനലിനെ വെല്ലുന്ന ശബ്ദം'; അനുകരണമല്ല, സുരേഷ് ഗോപിയുടെ അതേ ശബ്ദം, വൈറല്‍ താരം

മലയാള സിനിമയില്‍ ഡയലോഗുകള്‍ കൊണ്ട് ഞെട്ടിക്കുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ കൊച്ചു കുട്ടികള്‍ വരെ പറയും അത് സുരേഷ് ഗോപിയാണെന്ന്. ഡയലോഗ് പറയുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും വരുന്ന ആ ഒരു മായാജാലം അത്ഭുതപ്പെടുത്തുന്നതാണ്. കമ്മിഷണര്‍ തുടങ്ങി പാപ്പന്‍ വരെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ ആ ചടുലത നമുക്ക് മനസിലാവും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന 'സുരേഷ് ഗോപി'യെ കണ്ടാള്‍ എല്ലാവരും ഒന്നും ഞെട്ടും.

1

നാലാംമുറ എന്ന സിനിമ തീയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ പ്രതികരണത്തിനായി എത്തിയ മാധ്യമങ്ങളോട് പ്രതികരിച്ച ഒരു വ്യക്തിയാണ് സുരേഷ് ഗോപിയുടെ ഡ്യൂപ്പ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ശബ്ദം മാത്രമല്ല, സുരേഷ് ഗോപി എങ്ങനെയാണോ സിനിമയില്‍ ഡയലോഗ് പറയുന്നത്, അത് പോലെ തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്.

2

ഈ കാലഘട്ടത്തിനു വേണ്ടിയുള്ള ഒരു സന്ദേശം അതിലുണ്ട്. കോഴിക്കോട് 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ വായ്ക്കകത്തേക്കു നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്രോപിക് ഡ്രഗ്സ് എത്തിക്കാനുള്ള ഡ്രഗ് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം യുവതലമുറയില്‍ എത്തിക്കണമെങ്കില്‍ മാധ്യമങ്ങളുടെ പങ്കു വേണം' എന്നാണ് അദ്ദേഹം വീഡിയോയില്‍ പറഞ്ഞത്.

3

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഒട്ടേറെ പേര്‍ ശബ്ദത്തിലെ സമാനത ചൂണ്ടിക്കാട്ടി രംഗത്തെത്തി. എന്നാല്‍ ഇത് മിമികക്രിയെന്നാണ് പലരും പറയുന്നത്. എന്നാല്‍, സംഗതി അനുകരണമല്ല. പാലക്കാട് നിന്നുള്ള സിവില്‍ എക്സൈസ് ഓഫീസര്‍ അബ്ദുള്‍ ബാസിദ് ആണ് ഇദ്ദേഹം. ലഹരിക്കെതിരേയുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമാണ് അബ്ദുള്‍ ബാസി

4

എന്നാല്‍ വീഡിയോയ്ക്ക് താഴെ വന്ന് കമന്റ് ചെയ്യുന്ന പലരും പറയുന്നത്. ഇത് അനുകരണമാണെന്നാണ്. മികച്ച ശബ്ദമാണെന്നും സുരേഷ് ഗോപിയെ പോലെ തന്നെയുണ്ടെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+