ശ്വാസമടക്കി പിടിക്കാതെ കാണാനാവില്ല; കാട്ടിലെ രാജാവിനെ താലോലിച്ച് യുവതി, പിന്നീട് സംഭവിച്ചത്
മൃഗങ്ങളുടെ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചില വീഡിയോകള്‍ കണ്ടാല്‍ നമുക്ക് അമ്പരപ്പും അത്ഭതവും തോന്നും. ചിലത് ശ്വാസമടക്കി പിടിച്ചേ നമുക്ക് കാണാന്‍ സാധിക്കൂ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അങ്ങനെയൊരു വീഡിയോയാണ് വൈറലാകുന്നത്.

ഒരു വളര്‍ത്തു മൃഗത്തെ ലാളിക്കുന്നത് പോലെ കാട്ടിലെ രാജാവായ സിംഹത്തെ ഓമനിക്കുന്ന വീഡിയോയാണിത്. രണ്ട് സിംഹങ്ങളെ യുവതി ഓമനിക്കുന്നത് വീഡിയോയില്‍ കാണാം. എല്ലാവര്‍ക്കും പേടി തോന്നുമെങ്കിലും യുവതിയുടെ മുഖത്ത് യാതൊരുവിധ ഭയവും ഇല്ല എന്നതാണ് ഒരു പ്രത്യേകത.

വീഡിയോയില്‍ സ്ത്രീ സിംഹത്തിന്റെ തല തലോടുന്നത് കാണാം. സിംഹത്തിന്റെ അരികില്‍ മറ്റൊരു സിംഹം കിടക്കുന്നതും കാണാം, കൂടാതെ മറ്റുള്ള സിംഹങ്ങള്‍ അവരുടെ പിന്നില്‍ കൂട്ടില്‍ കിടക്കുന്നത് കാണാം. സിംഹത്തിന്റെ കഴുത്തില്‍ ചങ്ങലയ്ക്കിട്ട് ബന്ധിപ്പിച്ചിട്ടെങ്കിലും ഏത് സമയത്ത് ആക്രമിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. യുവതിയുടെ വീഡിയോ വൈറലായതിന് പിന്നാലെ അഭിപ്രായങ്ങളുമായി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി. നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു എന്ന് ചിലര്‍ പറയുമ്പോള്, എ്ന്തിനാണ് ജീവന്‍ പണയം വച്ച് ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നതെന്ന് മറ്റുള്ളവര്‍ ചോദിക്കുന്നു.

അന്തരിച്ച സ്റ്റീവ് ഇര്‍വിന്റെ ഷോയുടെ ഇന്ത്യന്‍ പതിപ്പ് പോലെയാണ് വീഡിയോ എന്നാണ് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത്. വീഡിയോയിലെ സിംഹത്തിന് സ്ത്രീയെ ആക്രമിക്കാന്‍ ഉദ്ദേശമുള്ളതായി തോന്നുന്നില്ല. ഈ സിംഹങ്ങളെ മെരുക്കി മനുഷ്യനെ ആക്രമിക്കാതിരിക്കാന്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. തായ്ലന്‍ഡിലെ കാഞ്ചനബുരി പ്രവിശ്യയിലെ വാട്ട് ഫാ ലുവാങ് ടാ ബുവ യാനസമ്പന്നോ എന്ന് പേരിട്ടിരിക്കുന്ന ഒരു ക്ഷേത്രത്തെ 'ടൈഗര്‍ ടെമ്പിള്‍ എന്നാണ് അറിയപ്പെടുന്നത്. കാരണം ഇവിടെ, എണ്ണമറ്റ വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് ഇന്‍ഡോ- ചൈനീസ് കടുവകളുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. ഈ ക്ഷേത്രത്തില്‍ ഫീസ് ഈടാക്കി വന്യമൃഗങ്ങളെ താലോലിക്കാനുള്ള അവസരങ്ങള്‍ നല്‍കാറുണ്ട്.












Click it and Unblock the Notifications