കറങ്ങുന്ന ഫാനിൽ ചുറ്റിക്കിടന്ന് പാമ്പ്; നിലതെറ്റി നേരെ വീണത് വീഡിയോ എടുക്കുന്ന ആളുടെ ദേഹത്ത്
പാമ്പിനെ പേടിയില്ലാത്തവരുണ്ടോ? ഒട്ടുമിക്ക ആളുകൾക്കും പേടികാണും. ചിലർക്ക് പാമ്പ് എന്ന് കേട്ടാൽമതി വിറയൽ വരും, അപ്പോൾ പിന്നെ അടുത്ത് കണ്ടാലോ, എന്തായിരിക്കും അവരുടെ അവസ്ഥ. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോയിലെ താരം പാമ്പ് തന്നെ.
നല്ല ചൂടത്ത് ഫാനൊക്കെ ഓൺ ചെയ്ത് ഇത്തിരി കാറ്റൊക്കെ കൊണ്ട് ഇങ്ങനെയിരിക്കുമ്പോൾ തലയക്ക് മുകളിലായി ഒരു പാമ്പിനെ കണ്ടാൽ എന്തായിരിക്കും അവസ്ഥ. അതെ ഇവിടെ പാമ്പ് വിശ്രമിക്കാൻ സ്ഥലം കണ്ടുപിടിച്ചത് സീലിംഗ് ഫാനിലായിരുന്നു.ഇൻസ്റ്റാഗ്രാമിൽ അറാബിദ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്.

Pc: Instagram
സീലിംഗിനും ഫാനിനുമിടയിലുള്ള വിടവിൽ നിന്ന് ഒരു പാമ്പ് പുറത്തുവരുന്നത് കാണാം. ഫാനിൽ അത് ചുറ്റിവരിഞ്ഞ് കിടക്കുന്നത് കാണ്. തുടർന്ന് പാമ്പ് വളരെ വേഗത്തിൽ കറങ്ങുന്ന ഫാനിലേക്ക് ശരീരം ഇടാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ബ്ലേഡുകളിൽ ഒന്നിൽതട്ടി അത് താഴേക്ക് വീഴുന്നു. വീഡിയോ എടുത്തുകൊണ്ടിരുന്ന ആളുടെ ദേഹത്തേക്കാണ് ഈ പാമ്പ് വീഴുന്നത്.
ഈ ഭയപ്പെടുത്തുന്ന വീഡിയോ യഥാർത്ഥത്തിൽ ടിക് ടോക്കിൽ പങ്കുവെച്ചത് ലുപിറ്റ ഗാർസിയ എന്ന ഉപയോക്താവാണ്. വീഡിയോ പങ്കിട്ടത് മുതൽ ഇത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുകയായിരുന്നു. ഈ വീഡിയോയ്ക്ക് മൂന്ന് ലക്ഷത്തിലധികം ലൈക്ക് ലഭിക്കുകയും നിരവധി കമന്റുകൾ ലഭിക്കുകയും ചെയ്തു.
ഇത് പോലെ നേരത്തെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു. ഓസ്ട്രേലിയിൽ നിന്നുള്ളതായിരുന്നു വീഡിയോ. ഒരാൾ ടോയ്ലറ്റിൽ ഇരിക്കുമ്പോൾ ഷവറിന് മുകളിലായി ഒരു പെരുമ്പാമ്പിനെ കാണുകയായിരുന്നു.
ആറടി ഉയരമുള്ള പെരുമ്പാമ്പ് ഗ്ലാസ് ഷവർ സ്‌ക്രീനിലൂടെ ശരീരം വലിച്ചു നീട്ടുന്നതും അതിന്റെ വാൽഭാഗം ടോയ്ലറ്റിൽ മുട്ടുന്നതും വീഡിയോയിൽ കാണാം. ഹഡ്‌സൺ സ്‌നേക്ക് ക്യാച്ചിംഗിൽ നിന്നുള്ള ആന്റണി ജാക്‌സൺ എത്തിയ ശേഷം ആണ് ഈ പാമ്പിനെ പിടികൂടിയത്.












Click it and Unblock the Notifications