Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: ഇതാര് ലേഡി മിന്നല്‍മുരളിയോ! ബിയര്‍ നിറച്ച 12 ഗ്ലാസ് കയ്യിലെടുത്ത് യുവതി

നാലഞ്ച് ഗ്ലാസുകൾ അഞ്ച് വിരലുകൾ കൊണ്ട് അതി വിദഗ്ധമായി എടുത്തുവെയ്ക്കുന്ന ആളുകളെ കണ്ടിട്ടില്ലേ.. ഹോട്ടലുകളിൽ പോയാൽ ഈ കാഴ്ച കാണാൻ പറ്റാറുണ്ട്. നമ്മളൊക്കെ ആണെങ്കിൽ രണ്ട് ഗ്ലാസുകൾ കൊണ്ടുപോകുമ്പോൾ തന്നെ ഹൃദയം പടാപടാന്ന് ഇടിക്കും..

ഇനിയെങ്ങാനും അത് വീണുപൊട്ടായാലോന്ന് ഓർത്ത്. പിന്നെ അതൊക്കെ ഒരു സ്‌കിൽ ആണ്. അതിവേഗത്തിൽ വളരെ ശ്രദ്ധയോടെ ചെയ്യുന്ന കാര്യം. ഒരുപക്ഷേ അഞ്ച് ഗ്ലാസൊക്കെ ഒരുമിച്ച് കൊണ്ട് പോകുന്നത് എളുപ്പമായിരിക്കും.പക്ഷേ എന്നാൽ അത് പത്തായാലോ, ചായ ഉള്ള ഗ്ലാസ് ആയാലോ.. അത്ര നിസാരമായിരിക്കില്ല കാര്യം.

1

ഹെവി ടാസ്‌ക് തന്നെയായിരിക്കും. എന്നാൽ ഇനി പറയാൻ പോകുന്നത് ചായ നിറച്ച ഗ്ലാസുകളെക്കുറിച്ചല്ല. ബിയർ നിറച്ച വലിയ ഗ്ലാസുകളെക്കുറച്ചാണ്... പതിനൊന്ന് മില്യൺ വ്യൂസ് കിട്ടി സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വീഡിയോ കണ്ടുകഴിയുമ്പോൾ നിങ്ങളും ഞെട്ടും..അതുറപ്പാണ്.

2

രണ്ടു കൈകളിലായി ബിയർ നിറച്ച പന്ത്രണ്ടു ഗ്ലാസുകൾ ഉപഭോക്താക്കൾക്കിടയിലേക്ക് എത്തിക്കുന്ന യുവതിയാണ് സോഷ്യൽമീഡിയയിലെ താരം. ഗ്ലാസ് എന്ന് പറയാൻ കഴിയില്ല. വലിയ മഗ്ഗുകളിലാണ് ബിയർ നിറച്ചിട്ടുള്ളത്. ഒന്ന് കൈവിട്ടാൽ അവയെല്ലാം പൊട്ടിത്തകരും. എന്നാൽ ഒരു ആശങ്കയും യുവതിക്കില്ല.

3

വളരെ സൂപ്പർ കൂൾ ആണ് യുവതി. അവർ തന്റെ ജോലിയിൽ മാത്രം ശ്രദ്ധിക്കുന്നു. പതിനൊന്ന് മില്യൺ കാഴ്ചകൾ ലഭിച്ച ഈ വീഡിയോയ്ക്ക് ധാരാളം പ്രതികരണവും വരുന്നുണ്ട്. ഈ കാഴ്ച കണ്ട് എന്റെ ഹൃദയം ഇടിക്കുകയാണ് ..ഇതെങ്ങാനും താഴേവീണാൽ എന്നാണ് ഒരാൾ കമന്റിട്ടത്. നിങ്ങളെ സമ്മതിച്ചിരിക്കുന്നു.എന്ത് ധൈര്യമാണ്, നിങ്ങളീ ചെയ്യുന്നതെന്താണെന്ന് നിങ്ങൾ അറിയുന്നുണ്ടോ, നിങ്ങൾ ഒരു രാജ്ഞി തന്നെ എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങൾ..

5

ഇതിന് മുൻപ് ട്രേയിൽ 48 ബിയർ ഗ്ലാസുകളുമായി സ്റ്റേഡിയത്തിന് സമീപത്തൂടെ നടന്നുപോകുന്ന ഫുട്‌ബോൾ ഫാനിന്റെ വീഡിയോ വൈറൽ ആയിരുന്നു. വലിയ രീതിയിൽ ഈ വീഡിയോ വൈറലായിരുന്നു. 5 ട്രേ ബിയർ ഗ്ലാസുകളുമായി ഡി ഗ്രോൽഷ് വെസ്റ്റേ സ്റ്റേഡിയത്തിലൂടെ കടന്നുപോകുമ്പോഴായിരുന്നു 23-കാരൻ എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പുബിറ്റി പങ്കുവെച്ച വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+