പൂച്ചയെ നോക്കാന്‍ സമ്മതമാണോ, എന്നാല്‍ ആഡംബര ബംഗ്ലാവില്‍ സൗജന്യമായി താമസിക്കാം
താമസിക്കാൻ വാടകയ്ക്ക് തന്നെ ഒരു വീട് കിട്ടാൻ പ്രയാസമാണ്. അപ്പോൾ ഒരു ബംഗ്ലാവിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭിച്ചാലോ? അതും ആഢംബര ബംഗ്ലാവ്. ബംഗ്ലാവിലെ പണികൾ ഒന്നും നിങ്ങൾ ചെയ്യേണ്ട, ഒറ്റ കാര്യം മാത്രം ചെയ്താൽ മതി, പൂച്ചയെ നോക്കണം. മുഴുവൻ സമയം പൂച്ചയെ നോക്കാൻ തയ്യാറായി എത്തുന്ന ആൾക്ക് സൗജന്യമായി ഈ ബംഗ്ലാവിൽ താമസിക്കാം. ബംഗ്ലാവിൽ സ്വന്തമായി മുറിയും, മറ്റ് സൗകര്യങ്ങലും ഒക്കെ ഉണ്ടാവും.
ഓസ്ട്രേലിയയിലെ ഡബിൾ ബേ കുടുംബമാണ് തങ്ങളുടെ പൂച്ചയ്ക്ക് വേണ്ടി മുഴുവൻ സമയം നോക്കാൻ തയ്യാറള്ള ആളെ അന്വേഷിക്കുന്നത്.
പരസ്യവും നൽകിയിട്ടുണ്ട്. പൂച്ചയെ നോക്കാൻ ആയയെ വേണമെന്നും ആയക്ക് മറ്റ് പണികളൊന്നും നൽകില്ലെന്നും പറയുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ അവസരം പാഴാക്കിക്കളയരുതെന്നും പറയുന്നു.

പൂച്ചയെ നോക്കണം, ശ്രദ്ധിക്കണം സ്‌നേഹിക്കണം ഇത്രയും കാര്യമാണ് ആയ ചെയ്യേണ്ടത്. വിനോദം, ശുചിത്വം, വിശ്രമം എന്നിങ്ങനെ പൂച്ചയുടെ എല്ലാ കാര്യങ്ങളിലും പ്രത്യേക കരുതലും ശ്രദ്ധയും ഉള്ളവരാവണം. എന്നും പറയുന്നു. എന്നാൽ എല്ലാവർക്കും ഈ ജോലിക്ക് അപേക്ഷിക്കാനാവില്ല.
പൂച്ചകളുടെ പരിചരണത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും മുൻകാല പരിചയവും ജോലിക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യം ആണ്. ജോലി ചെയ്യാൻ തിരഞ്ഞെടുക്കുന്ന ആളിന് വീടിനുള്ളിൽ സ്വന്തം മുറിയും എല്ലാ സൗകര്യങ്ങളും നൽകും.
എന്നാൽ മറ്റ് വളർത്തുമൃഗങ്ങളെ ഒപ്പം നിർത്തരുതെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു. അതിശയകരവും മനോഹരവുമായ ഒരു വീടിനുള്ളിൽ നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം മുറിയും എല്ലാ സൗകര്യങ്ങളും നൽകും. സ്വന്തം വളർത്തുമൃഗങ്ങൾ ഇല്ലാത്ത ഒരു വ്യക്തിക്ക് മാത്രമേ ഈ ജോലിക്ക് അപേക്ഷിക്കാനാകൂ." ഈ പരസ്യം സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറൽ ആയിട്ടുണ്ട്. നിരവധിപേരാണ് കമന്റുമായി എത്തുന്നത്.
ചിലർക്ക് ഇത് വളരെ നല്ലതായി തോന്നി. ഒരു പൂച്ച നാനി ആകുന്നതിന്റെ പ്രയോജനങ്ങളെക്കുറിത്താണ് ചർച്ച. "ഇതാണ് ഞാൻ സ്വപ്നം കാണുന്ന ജോലി" എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. മറ്റൊരാൾ പറഞ്ഞു, "പൂച്ച ഉറങ്ങുമ്പോൾ ഉറങ്ങുന്നത് ഇതിൽ ഉൾപ്പെടുമോ? എന്നാണ്. കേൾക്കുമ്പോൾ സുഖം തോന്നുന്നുവെങ്കിലും ഇചത് എളുപ്പമാകില്ലെന്നാണ് ഒരാൾ പറഞ്ഞത്. പൂച്ചയെ നോക്കി കഴിയുമ്പേഴേക്ക് തന്നെ സമയം പോകും എന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്തായാവും പൂച്ചയെ നോക്കാൻ ആളെ കിട്ടുമോ എന്ന് കാണം.












Click it and Unblock the Notifications