Get Updates
Get notified of breaking news, exclusive insights, and must-see stories!

പിന്നീടൊന്നും ഓര്‍ത്തില്ല, തന്റെ പ്രിയ സുഹൃത്തിന് വേണ്ടി ഗര്‍ഭംധരിച്ച് യുവതി

നടന്‍ നയന്‍ താരയ്ക്കും വിഘ്‌നേഷ് ശിവനും സറോഗസിയിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതിന് പിന്നാലെയാണ് സറോഗസിയെക്കുറിച്ച് വീണ്ടും ചര്‍ച്ച വരുന്നത്. എതിര്‍പ്പും പിന്തുണച്ചും പരിഹസിച്ചുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങളാണ് വന്നത്. എന്നാല്‍ ഇപ്പോള്‍ കേട്ടവരൊക്കെ കയ്യടിക്കുന്ന കണ്ണുനിറയ്ക്കുന്ന ഒരു സറോഗസിയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഇതിന് മുമ്പ് ഹൃദയത്തിൽ തൊടുന്ന സംഭവങ്ങൽ ഉണ്ടായിട്ടു. ആ കൂട്ടത്തിലേക്കാണ് പുതിയൊരു ജീവിതാനുഭവം കൂടി.

2019 ല്‍, 61 കാരിയായ ഒരു സ്ത്രീ യുഎസിലെ നെബ്രാസ്‌കയില്‍ സ്വന്തം കൊച്ചുമകള്‍ക്ക് ജന്മം നല്‍കിയത് വളരെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സെസില്‍ എലെഡ്ജ് ആണ് തന്റെ സ്വവര്‍ഗാനുരാഗിയായ മകനും അവന്റെ പങ്കാളിക്കും വേണ്ടി വാടക​ഗർഭം ധരിച്ചത്. 2021-ൽ, ട്രേസി ഹൾസ് നിസ്വാർത്ഥമായി അവളുടെ സ്വവർഗ്ഗാനുരാഗിയായ സഹോദരൻ ആന്റണി ഡീഗനും അവന്റെ പങ്കാളിയായ റേ വില്യംസിനും വാടക അമ്മയായി. ഒരു കുഞ്ഞിനെ വളർത്താനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിച്ചു നൽകി.

1

ഇത്തവണയും ഒരു സ്ത്രീ വാടക ​ഗർഭം ധരിച്ചു. തന്റെ മകനോ സഹോദരനോ ഒന്നും വേണ്ടിയായിരുന്നില്ല, തന്റെ സുഹൃത്തിന് വേണ്ടിയായിരുന്നു അത്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് കാൻസർ മൂലം ​ഗർഭം ധരിക്കാൻ സാധിക്കില്ലെന്നറിഞ്ഞപ്പോൾ ഒന്നും ചിന്തിക്കാതെ തന്നെ അവർ വാടക ​ഗർഭം ധരിക്കാൻ തയ്യാരാവുക ആയിരുന്നു. കാസി ബുഷിന് സെർവിക്കൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

2

കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് അവൾക്ക് സെർവിക്കൽ എക്ട്രോപിയോൺ ഉണ്ടെന്ന് കണ്ടെത്തുന്നത്, ഈ അവസ്ഥ സെർവിക്സിനുള്ളിലെ കോശങ്ങൾ പുറത്ത് വളരുന്നു. 2 ബി സെർവിക്കൽ ക്യാൻസറായിരുന്നു അവളുടെ ഗർഭപാത്രത്തിന് പുറത്ത് പടരാൻ തുടങ്ങിയതെന്ന് ആണ് മെട്രോയുടെ റിപ്പോർട്ട്. റേഡിയോ തെറാപ്പി കാരണം ആർത്തവവിരാമം നടക്കുന്നതിനാൽ , അവൾക്ക് സ്വന്തം കുഞ്ഞിനെ പ്രസവിക്കുക എന്നത് അസാധ്യമായിരുന്നു.

3

അതിനാൽ, 2017 നവംബറിൽ, കാസിന്റെ എ​ഗ്സ് സൂക്ഷിച്ചുവെച്ചു, സ്വന്തം എന്ന കുഞ്ഞ് അതിലൂടെ യഥാർഥ്യമാകും എന്ന് അവൾ വിശ്വസിച്ചു. അവൾ ക്യാൻസറിനോട് പോരാടി, 2018 മാർച്ചിൽ കാൻസറിൽ നിന്നും മുക്തയായി. ഇപ്പോൾ, 32 കാരിയായ അവൾ അമ്മയാണ്. അവളുടെ സുഹൃത്ത് ബെക്കി സിഡൽ വാടക ​ഗർഭം ധരിക്കാന്‌ തയ്യാറായതോടെയാണ് ആ സ്വപ്നം സഫലമായത്.

4

ബെക്കി സിഡലിന് രണ്ട് കുട്ടികളുണ്ട്, അവർ ജാക്കിനും കാസിക്കും ഒരു കുഞ്ഞുണ്ടാകാൻ സാഹായിക്കാമെന്ന് വാ​ഗ്ദാനം ചെയ്യുകയായിരുന്നു 2021 സെപ്റ്റംബറിൽ ആദ്യ ശ്രമത്തിൽ അവൾ ഗർഭിണിയായി, ഈ വർഷം മെയ് മാസത്തിൽ കുഞ്ഞ് ബാർണബിന് ജന്മം നൽകി. തന്റെ സുഹൃത്തിനോടും അവളുടെ ഭർത്താവിനോടും എന്ന് കടപ്പെട്ടിരിക്കുമെന്ന് കാസി പറഞ്ഞു. കാസിയും ഭർത്താവും കുഞ്ഞിന്റെ നിയപരമായ മതാപിതാക്കൾ ആവാനുള്ള നടപടികൾ നീക്കുക ആണ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+