ബിക്കിനിയിട്ട സുന്ദരികളെ കണ്ടപ്പോൾ കൺട്രോൾ പോയി, ഭാര്യ കാണാതെ ഒരു പണി ഒപ്പിച്ചു, പക്ഷേ..! വീഡിയോ വൈറൽ
മെൻ വിൽ ബി മെൻ, പല ട്രോളുകളിലും ഈ വാചകം ഇടയ്ക്കിടെ നമ്മൾ കാണാറുള്ളതാണ്. പുരുഷന്മാരുടെ ചില സ്വാഭം കാണിക്കാനാണ് ഈയൊരു വാചകം ഉപയോഗിക്കാറുള്ളത്. വായിനോട്ടം, കമന്റടി ഇതൊക്കെ ഇതിൽപ്പെടുന്നു. ഇപ്പോൾ സോഷ്യൽമീഡിയയിൽ ഒരു വീഡിയോ വൈറൽ ആകുന്നുണ്ട്. ഭാര്യയുടെ കണ്ണുവെട്ടിച്ച് ഒരു പണി ഒപ്പിക്കുകയായിരുന്ന ഭർത്താവിനെ കയ്യോടെ പൊക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.
ഭാര്യയുമായി ബീച്ചിലൊക്കെ ഒന്നുചുറ്റാൻ പോയതായിരുന്നു ഭർത്താവ്. എന്നാൽ ബീച്ചിൽ എത്തിയപ്പോൾ കാര്യം കയ്യിൽ നിന്ന് പോയി. ബിക്കിനിയിട്ട സുന്ദരികളായ യുവതികൾ ബീച്ചിൽ കളിച്ചുലസിക്കുകയായിരുന്നു. ഇതോടെ ഭാര്യ കൂടെ ഉണ്ടെന്ന കാര്യം ഭർത്താവ് മറന്നുപോയി. ക്യാമറിയിലൂടെ യുവതികളെ ഷൂട്ട് ചെയ്യാൻ തുടങ്ങി. ഷൂട്ട് ചെയ്ത് പരിസരം തന്നെ മറന്നുപോയ ഭർത്താവ് ക്യാമറ പാൻ ചെയ്തപ്പോൾ മുന്നിൽ അതാ ഭാര്യ. ഇനി അടുത്തത് എന്താണെന്ന് അറിയാതെ എന്തോ പറയാൻ ശ്രമിക്കുന്നിടത്താണ് ഈ വീഡിയോ തീരുന്നത്.

ദി ഫിഗൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നു. ഇനി ആ പാവത്തിന്റെ അവസ്ഥ എന്താണാവോ, ഷൂട്ടിംഗ് കഴിഞ്ഞെങ്കിൽ നേരെച്ചെന്ന് കിട്ടുന്നത് വാങ്ങിക്കോ എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. സൗന്ദര്യം ആസ്വദിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ ഭാര്യയുള്ള കാര്യം മറന്നാസ്വദിച്ചാൽ..ഇനി ഇപ്പോൾ നേരിട്ട് അവുഭവിക്കാം എന്നാണ് മറ്റൊരു കമന്റ്. അങ്ങനെ നീളുന്നു.












Click it and Unblock the Notifications