Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിന് പാലുകൊടുക്കാൻ പുലർച്ചെ എഴുന്നേറ്റപ്പോൾ‌ യുവതി മെയിൽ നോക്കി; എന്നാൽ ആ വാർത്ത ഞെട്ടിച്ചു

ഒട്ടും നിനച്ചിരിക്കാതെ ജോലി പോയാലുള്ള അവസ്ഥയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടല്ലോ..ജീവിതം സഡണ്‍ ബ്രേക്ക് ഇട്ട അവസ്ഥയായിരിക്കും. പിന്നീട് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടിവരും. അങ്ങനെ പ്രസാവവധിയില്‍ പോയ ഒരു യുവതിക്ക് ഒട്ടും പ്രതീക്ഷിക്കാതെ ജോലി നഷ്ടമായി. അവര്‍ മെറ്റയില്‍ ആയിരുന്നു ജോലി ചെയ്യുന്നുണ്ടായിരുന്നത്.

മൂന്ന് മാസം പ്രയാമുള്ള കുഞ്ഞുണ്ട് ഈ യുവതിക്ക്. കഴിഞ്ഞദിവസം യുവതി തന്നെയാണ് തന്റെ അനുഭവം പങ്കുവെച്ച് ലിങ്കിഡ് ഇന്നില്‍ പോസ്റ്റിട്ടത്. ജോലി നഷ്ടമായി എന്ന അറിഞ്ഞ ആ നിമിഷത്തിലൂടെ എങ്ങനെയാണ് കടന്നുപോയതെന്ന് അനേക പട്ടേല്‍ പറയുന്നു. കുഞ്ഞിന് പാലുകൊടുക്കാന്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റപ്പോഴായിരുന്നു അനേക മെയില്‍ പരിശോധിച്ചത് അപ്പോഴാണ് ആ മെയിലില്‍ അനേക കണ്ടത്. മെറ്റയില്‍ നിന്ന് പിരിച്ചുവിട്ട 11000 പേരില്‍ ഒരാളാണ് താനെന്ന് അവര്‍ തിരിച്ചറിഞ്ഞു..

1

മെറ്റയിലെ പിരിച്ചുവിടലുകളെ കുറിച്ച് അറിയാമായിരുന്നത് കൊണ്ടും മാർക്ക് സക്കർബർഗിൽ നിന്നുള്ള ഇമെയിൽ താൻ പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ടാണ് മെയിൽ നോക്കിയതെന്നും ഇവർ പറയുന്നു. 2023 ഫെബ്രുവരിയാലായിരുന്നു അനേകയുടെ അവധി കഴിഞ്ഞ് ജോലിയിൽ കയറേണ്ടിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു വാർത്ത വരുന്നത്. ഫേസ്ബുക്കിലെ കമ്മ്യൂണിക്കേഷൻ മാനേജരായിരുന്നു അനേക.

2

. "മെറ്റയുടെ പിരിച്ചുവിടലുകൾ ബാധിച്ച 11,000 ജീവനക്കാരിൽ ഒരാളാണ് ഞാൻ. നിലവിൽ പ്രസവാവധിയിലായ എന്നെ ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്." അനേക പറയുന്നു. രണ്ടര വർഷം മുമ്പാണ് അനേക ലണ്ടനിലേക്ക് താമസം മാറിയതും ഫേസ്ബുക്കിൽ പ്രവർത്തിക്കാൻ തുടങ്ങിയതും. മാർക്ക് സക്കർബർഗിൽ നിന്ന് മെയിൽ ലഭിച്ചതിന് ശേഷം അവൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ട തന്റെ മാനേജരുമായി സംസാരിച്ചുവെന്ന് പറയുന്നു. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു അനേക.

3

"എന്നെ അറിയുന്നവർക്ക് അറിയാം, ഒമ്പത് വർഷം മുമ്പ് ലണ്ടനിൽ നിന്ന് ബേ ഏരിയയിലേക്ക് മാറിയത് മുതൽ ഫേസ്ബുക്കിൽ (ഇപ്പോൾ മെറ്റാ) ജോലി ചെയ്യുക എന്നത് എന്റെ സ്വപ്നം ആണെന്ന്. ഫേസ്ബുക്ക് ഗ്രൂപ്പിൽ 2.5 വർഷമായി പ്രവർത്തിക്കാനായി. മെറ്റയ്ക്ക് ഇന്ന് നിരവധി കഴിവുള്ള വ്യക്തികളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സ്വാധീനം ചെലുത്തിയ എല്ലാവരെക്കുറിച്ചും ഞാൻ ഓർക്കുന്നു, അവർ എഴുതി

4

കഴിഞ്ഞദിവസം ഇതുപോല ഒരു ഇന്ത്യൻ യുവാവിന്റെ കുറിപ്പും വൈറലായിരുന്നു. മെറ്റയുടെ കാനഡയിലെ ഓഫീസിൽ ജോയിൻ ചെയതതിന്റെ രണ്ടാമത്തെ ദിവസം തന്നെ ജോലി നഷ്ടമായി അനുഭവമായിരുന്നു യുവാവ് പങ്കുവെച്ചത്. മെറ്റയിൽ നിന്ന് ജീവനക്കാരെ പുറത്താക്കുമെന്ന് സക്കർബർ​ഗ് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു കമ്പനിയിൽ നിന്ന് കൂട്ടപ്പിരിച്ചുവിടൽ നടന്നത്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+