ഒന്ന് ഡിഎന്‍എ ടെസ്റ്റ് എടുത്തതാ, പെണ്‍കുട്ടിയുടെ ജോലി പോയി; കമ്പനിയിലെ സിഇഒ സഹോദരനുമായി
ദില്ലി: ഡിഎന്‍എ ടെസ്റ്റ്, നമ്മള്‍ പല നിര്‍ണായക കേസുകളിലൊക്കെ പരിശോധിക്കുന്ന കാര്യമാണ്. ചിലപ്പോഴൊക്കെ മെഡിക്കല്‍ ടെസ്റ്റുകള്‍ നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ നടത്തുമ്പോഴും ഡിഎന്‍എ ടെസ്റ്റ് അതില്‍ വരാറുണ്ട്. എന്നാല്‍ ഒരു ഡിഎന്‍എ ടെസ്റ്റ് കാരണം നിങ്ങളുടെ ജോലി പോകുമോ? സംഭവിക്കാമെന്നാണ് ഈ സംഭവം പറയുന്നത്.
ഒരു കമ്പനിയിലെ ജോലിക്കാരിയായ യുവതി ഡിഎന്‍എ ടെസ്റ്റ് നടത്തിയതിന് പിന്നാലെ ജോലി നഷ്ടമായിരിക്കുകയാണ്. ഈ ടെസ്റ്റില്‍ കമ്പനിയിലെ സിഇഒ തന്റെ അര്‍ധ സഹോദരനാണെന്നും തെളിഞ്ഞു. ഇതെല്ലാമാണ് അവരുടെ ജോലി നഷ്ടമാകുന്നതിലേക്ക് നയിച്ചത്. സോഷ്യല്‍ മീഡിയ സൈറ്റായ റെഡിറ്റില്‍ ഷെയര്‍ ചെയ്ത പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഈ യുവതിയുടെ പിതാവ് ഡിഎന്‍എ ടെസ്റ്റിംഗ് കിറ്റ് കൊണ്ടുവന്നത് മുതലാണ് പ്രശ്‌നം തുടങ്ങിയത്. കാരണം അദ്ദേഹത്തിന് ഒരു കുട്ടി മറ്റൊരു ബന്ധത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് മക്കളോട് പറയാന്‍ പറ്റില്ലായിരുന്നു. പിതാവ് പത്ത് വര്‍ഷത്തോളം ടെക്‌സസിലായിരുന്നു. അതിന് ശേഷമാണ് എന്റെ അമ്മയെ കണ്ടുമുട്ടിയതും വിവാഹം കഴിച്ചതും.
അതുകൊണ്ട് ഞാന്‍ അന്വേഷിച്ചപ്പോള്‍ എല്ലാം കൃത്യമായി വന്നു. പത്ത് വര്‍ഷത്തോളം പിതാവിന് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇതിലുള്ള മകനാണ് തന്റെ ഓഫീസ് സിഇഒ. ടെക്‌സസില്‍ നിന്നുള്ളയാള്‍ തന്നെയാണ് തന്റെ സിഇഒ എന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്നും യുവതി പറഞ്ഞു. ഇത് ഡിഎന്‍എ ഫലം വന്നപ്പോള്‍ വ്യക്തമായെന്നും യുവതി പറഞ്ഞു.
ഫലം വന്നപ്പോള്‍ യുവതി ശരിക്കും ഞെട്ടിപ്പോയിരുന്നു. കാരണം ഇവരുടെ അര്‍ധ സഹോദരന്മാരുടെ പട്ടികയില്‍ സിഇഒയുടെ പേരും ഉണ്ടായിരുന്നു. ഇതിന് മുമ്പ് താന്‍ രണ്ടോ മൂന്നോ തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ടാവും. പക്ഷേ അടുത്തറിയില്ല. കോര്‍പ്പറേറ്റ് ആസ്ഥാനത്ത് നിന്നാണ് താന്‍ ജോലി ചെയ്യുന്നത്.
ചെറിയൊരു ഡിവിഷനിലാണ് താനുള്ളത്. അതുകൊണ്ട് സിഇഒയ്ക്ക് തന്നെ അറിയാനോ എനിക്ക് അദ്ദേഹത്തെ അറിയാനോ സാധ്യതയില്ലായിരുന്നു.എന്നാല്‍ ഡിഎന്‍എ ഫലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ കമ്പ്യൂട്ടറില്‍ നിന്ന് നഷ്ടമാവാന്‍ തുടങ്ങിയിരുന്നു. സിഇഒയുടെയും, എച്ച്ആറിന്റെ പെരുമാറ്റത്തിലായിരുന്നു സംശയം. അവര്‍ ഞാനറിയാതെ എന്റെ കമ്പ്യൂട്ടറിലെ കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
തന്റെ കമ്പനിയുടെ ഉടമ തന്നെയായിരുന്നു ആ സിഇഒയെന്നും യുവതി പിന്നീടാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ കമ്പനിയിലെ വൈസ് പ്രസിസഡന്റ് തന്റെ ജോലി നഷ്ടമാവില്ലെന്ന് ഉറപ്പ് തന്നിരുന്നു. എന്നാല്‍ പിതാവ് തന്റെ ബീജം ദാനം ചെയ്തിരുന്നു. കുട്ടികളില്ലാത്ത ഒരു കുടുംബത്തിന് വേണ്ടി ചെയ്ത സഹായമായിരുന്നു ഇത്. അങ്ങനെയാണ് തന്റെ സിഇഒ അര്‍ധ സഹോദരനായി മാറിയത്.
അതേസമയം തന്റെ പിതാവ് സിഇഒയുടെ അമ്മയുമായി സംസാരിച്ചിരുന്നു. അടുത്ത ദിവസം തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും യുവതി വെളിപ്പെടുത്തി. എന്താണ് കാരണമെന്ന് പോലും വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ അതൊരു സസ്‌പെന്‍ഷനായി മാറി. ഒരാഴ്ച്ച കഴിഞ്ഞ് എന്നോട് ജോലിയില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞു. പക്ഷേ താന്‍ പോയില്ലെന്നും യുവതി വെളിപ്പെടുത്തി.












Click it and Unblock the Notifications