• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ വാക്ക് പാഴായി; ജീവിതം തിരിച്ചുപിടിച്ച് യുവതി, ചെയ്തത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍

Google Oneindia Malayalam News

ലണ്ടന്‍: ഒരു മാരക രോഗം നമ്മളെ തേടിയെത്തിയാല്‍ എന്ത് ചെയ്യും. ചികിത്സിച്ച് ഭേദമാക്കാന്‍ തുടങ്ങും. എന്നാല്‍ ഒരിക്കലും ഭേദമാകില്ലെന്ന് കരുതിയ രോഗം ഒരു യുവതി മാറ്റിയെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ആകെ അമ്പരപ്പിച്ച ഒരു സംഭവമാണ്. യുവതി രോഗം മാറിയത് എങ്ങനെയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കഞ്ചാവിന്റെ ഉപയോഗമാണ് ഇവരുടെ രോഗത്തെ തീരെ ഇല്ലാതാക്കിയത്. ഇത് മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. ഡോക്ടര്‍മാര്‍ക്ക് എത്ര ആലോചിട്ടിട്ടും ഇത് എങ്ങനെ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചതു എന്ന് മനസ്സിലായിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

കഞ്ചാവ് എണ്ണയും മാജിക് മഷ്‌റൂമുകളുമാണ് യുവതിയെ അര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. ശരീരത്തിലാകെ പടര്‍ന്ന് പിടിക്കാതെ അര്‍ബുദത്തെ തടഞ്ഞത് ഇവ രണ്ടുമാണ്. ഡോക്ടര്‍മാര്‍ ജീവിതത്തില്‍ യാതൊരു പ്രതീക്ഷയുമില്ലെന്ന് പറഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ ഫീനിക്‌സ് പക്ഷിയെ പോലൊരു തിരിച്ചുവരവുണ്ടായത്. 49കാരിക്കാണ് അത്ഭുതകരമായ മാറ്റങ്ങളുണ്ടായിരിക്കുന്നത്. ഇവര്‍ അര്‍ബുദത്തിന്റെ നാലാം ഘട്ടമായിരുന്നു. 2018 ഓഗസ്റ്റിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

2

കാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവംകാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവം

കരളിലേക്കും എല്ലുകള്‍ക്കിടയിലേക്കും അര്‍ബുദം പടര്‍ന്ന് പിടിച്ചതായി സ്‌കാനിംഗിലൂടെ കണ്ടെത്തി. ഉടനെ തന്നെ അവര്‍ കീമോതെറാപ്പി ചെയ്തു. മോണോക്ലോനല്‍ ആന്റിബോഡി മരുന്നുകളും ഇവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷയില്ലാതിരുന്ന യുവതി സ്വയം ചികിത്സയും തുടങ്ങി. കഞ്ചാവ് കൊണ്ടുള്ള എണ്ണയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. 2018 നവംബര്‍ സൈക്കെഡലിക് തെറാപ്പി സെഷനും അവര്‍ ആരംഭിച്ചു. അതിന് ശേഷമാണ് മാജിക് മഷ്‌റൂമുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു ഇവ ഉപയോഗിച്ചത്.

3

കാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവംകാമുകിക്കായി ഈ യുവാവ് എത്ര പണം വേണമെങ്കിലും മുടക്കും; പകരം സ്‌നേഹം മാത്രം മതി, വൈറലായി സംഭവം

2019 ജനുവരിയില്‍ അമ്പരപ്പിക്കുന്ന മാറ്റമാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ നിന്ന് ക്യാന്‍സര്‍ ഇല്ലാതായിരിക്കുന്നു. അര്‍ബുദം ഉണ്ടായിരുന്നു എന്നതിന് യാതൊരു തെളിവ് പോലും ശരീരത്തില്‍ ഇല്ല. ഇനി ഇത് തിരിച്ചുവരുമെന്ന് പോലും പറയാനാവാത്ത വിധമാണ് ഇവ ഇല്ലാതായത്. മാനസികമായി തകര്‍ത്തതായിരുന്നു അര്‍ബുദം. എന്നാല്‍ കഞ്ചാവ് എണ്ണയുടെ ഉപയോഗം എല്ലാം മാറ്റിമറിച്ചു. നരകയാതന കുറച്ചത് ഈ ഉപയോഗമാണ്. ജീവിതത്തില്‍ പ്രതീക്ഷ വന്നു. ഇനി ഒന്ന് മുന്നോട്ട് പോലും പോകാന്‍ പറ്റില്ലെന്ന വിചാരിച്ചിടത്ത് നിന്ന് വലിയൊരു സഹായമാണ് കഞ്ചാവിലൂട ലെ ലഭിച്ചതെന്നും യുവതി പറഞ്ഞു.

4

ഇപ്പോള്‍ തനിക്ക് ഭക്ഷണം കഴിക്കാനും, ഉറങ്ങാനും പറ്റുന്നുണ്ട്. ഓക്കാന്‍ വരുന്നത് തീര്‍ത്തും ഇല്ലാതായി. എന്റെ ശരീരം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു രോഗവും തന്നെ അലട്ടുന്നില്ലെന്ന് അന്ന് യുവതി പറഞ്ഞിരുന്നു. അതേസമയം കഞ്ചാവെണ്ണയും മറ്റ് മരുന്നുകളുടെ സ്വാധീനവും കാരണമാകാം ഇവ മാറാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ വാദം. രോഗം വിട്ടകന്നതോടെ യുവതി കീമോതെറാപ്പി അവസാനിപ്പിച്ചു. എന്നാല്‍ കഞ്ചാവെണ്ണയും മാജിക് മഷ്‌റൂമുകളും ചെറിയ അളവില്‍ അവര്‍ നിത്യേന ഉപയോഗിച്ചിരുന്നു.

5

ഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ ആനപന്തിയില്‍ ഒളിഞ്ഞിരിപ്പുണ്ട് രഹസ്യം; തലപുകച്ചാല്‍ കണ്ടെത്താം, 11 സെക്കന്‍ഡ് തരാം

18 മാസത്തോളം ഇവര്‍ അര്‍ബുദമുക്തയായിരുന്നു. എന്നാല്‍ 2020 ജൂണില്‍ പരിശോധന വീണ്ടും നടത്തിയതോടെ യുവതി ഞെട്ടി. രോഗം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ കഞ്ചാവെണ്ണയുടെയും മാജിക് മഷ്‌റൂമിന്റെയും അളവുകള്‍ അവര്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കീമോ തെറാപ്പിയും വീണ്ടും ആരംഭിച്ചു. ഇവരുടെ രോഗം മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഡോക്ടര്‍മാര്‍ ഇവരെ പരിശോദിച്ചത്. അതേസമയം ഈ രോഗം വീണ്ടും ഇല്ലാതാവുന്നതിന്റെ സൂചന കണ്ട് തുടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

English summary
a women returned to normal life after taking these medicines heart melting story goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X