ഭര്‍ത്താവിനായി ശവപ്പെട്ടി ഒരുക്കി യുവതി; വന്‍ ട്വിസ്റ്റ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
ലണ്ടന്‍: ഒരു യുവതി ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ ഒരു ഉല്‍പ്പന്നം വില്‍ക്കാനിട്ടത് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. ഒരു ശവപ്പെട്ടിയാണ് ഇവര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. സാധാരണ ആരും മാര്‍ക്കറ്റ്പ്ലേസില്‍ ഇത്തരമൊരു ഉല്‍പ്പന്നവുമായി വരാറില്ല. എന്നാല്‍ യുവതിയുടെ ഈ ഐഡിയ സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഒരു പുത്തന്‍ പുതിയ ശവപ്പെട്ടിയാണ് വില്‍ക്കാനായി ഇവര്‍ വെച്ചിരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം ഈ ശവപ്പെട്ടി സ്വന്തം ഭര്‍ത്താവിന് വേണ്ടി ഇവര്‍ തയ്യാറാക്കിച്ചതാണ് എന്ന കാര്യമാണ്. ഇത് വില്‍ക്കുന്നതിന്റെ കാരണമാണ് വൈറലായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

മാര്‍ഗരറ്റ് സ്റ്റേബിള്‍സ് എന്ന യുവതിയാണ് ഈ ശവപ്പെട്ടി സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പുത്തന്‍പുതിയ ശവപ്പെട്ടിയാണ് ഇതെന്നും ഇവര്‍ പറയുന്നു. തന്റെ ഭര്‍ത്താവിനായി വാങ്ങിയ ശവപ്പെട്ടിയാണിതെന്നും ഇവര്‍ പറയുന്നു. പക്ഷേ തന്റെ ഭര്‍ത്താവ് താന്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചുവെന്ന് അവര്‍ പറയുന്നു. അതുകൊണ്ട് ഈ ശവപ്പെട്ടിയുടെ ആവശ്യം തന്റെ വീട്ടില്‍ ഇല്ല. അതുകൊണ്ട് വീട്ടില്‍ സ്ഥലം ഒഴിവാക്കാന്‍ വേണ്ടി ഇത് ആര്‍ക്കെങ്കിലും നല്കാന് തയ്യാറാണ്. അതാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതെന്നും യുവതി വ്യക്തമാക്കി.

ഈ ശവപ്പെട്ടിയില്‍ തലയിണയുണ്ടാവില്ലെന്ന് ഇവര്‍ പറയുന്നുണ്ട്. കാരണം അത് തന്റെ നായ എടുത്ത് കൊണ്ടുപോയി. ഞാന്‍ ഇപ്പോഴുള്ളത് ഈസ്ഡേലിലാണ്. പക്ഷേ ഇത് പറയുന്നയിടത്ത് ഡെലിവെര്‍ ചെയ്യാന്‍ സാധിക്കും. പക്ഷേ മല്ലായ്ഗിലേക്ക് എനിക്ക് ഇത് ഡെലിവെറി ചെയ്യാനാവില്ല. തനിക്ക് അവിടെ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നും യുവതി അറിയിച്ചു. നിമിഷ നേരം കൊണ്ടാണ് ഇവരുടെ പോസ്റ്റ് വൈറലായിരിക്കുന്നത്. നിരവധി കമന്റുകളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.

താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും തമാശ നിറഞ്ഞ പോസ്റ്റാണ് ഇതെന്ന് ഒരു യൂസര്‍ കുറിച്ചിട്ടുണ്ട്. ഇതൊരു തമാശയല്ലേ എന്ന് മറ്റൊരാളും ചോദിച്ചിട്ടുണ്ട്. നിങ്ങളെ എന്തിനാണ് വിലക്കിയിട്ടുള്ളതെന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ലോക്കാബറിലെ തുറമുഖ നഗരമായ മലായ്ഗില് തനിക്ക് വിലക്ക് നേരിട്ടത് എന്തിനാണെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ഭര്‍ത്താവ് ജോലി ചെയ്യുന്നതിനിടത്തെ ചിലരുമായി ഉണ്ടായ പ്രശ്നങ്ങളാണ് അതിന് കാരണമെന്നും യുവതി വെളിപ്പെടുത്തി.

അതേസമയം പോസ്റ്റ് ഇട്ടതിന് ശേഷം ചില നിരാശകളും യുവതി പങ്കുവെച്ചു. താന്‍ ഇതൊരു തമാശ പോസ്റ്റായി ഇട്ടതാണെന്ന് പലരും കരുതുന്നു. എന്നാല്‍ സത്യമതല്ല. ഇതൊരു സത്യസന്ധമായ പോസ്റ്റാണ്. ഈ ശവപ്പെട്ടി വില്‍ക്കാനുള്ളതാണ്. ഒരാള്‍ ഇത് വാങ്ങാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു. ഇയാള്‍ക്ക് സദ്ദുദേശമാണെന്ന് കരുതിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ച് പറ്റി ലൈക്ക് നേടാനുള്ള തന്ത്രമായിരുന്നു ഇത്. ഇത് സത്യസന്ധമായ കാര്യമാണ്. അല്ലെന്ന് കരുതുന്നവര്‍ നിരാശപ്പെടുമെന്നും യുവതി പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications