കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി കിട്ടാൻ ഒടുവിൽ യുവാവ് ചെയ്തത് കണ്ടോ? ഇതെന്താ മധുരപ്രതികാരമാണോ എന്ന് സോഷ്യൽമീഡിയ

Google Oneindia Malayalam News

ഒരു ജോലി കിട്ടുക എന്ന് പറയുന്ന നിസാര കാര്യമല്ല. എത്രയെത്ര ഇന്റര്‍വ്യൂകള്‍ കഴിയണം എവിടെയൊക്കെ ബയോഡാറ്റ അയക്കണം എന്നാലും ഇതിനൊക്കെ മറുപടിയുണ്ടാകുമോ അതുമില്ല. ഓരോ വര്‍ഷവും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്ര ആളുകള്‍ ആണ് ജോലി അന്വേഷിച്ച് നടക്കുന്നത്. എന്ത് ജോലിയായാലും സാരില്ല, ഒരു ജോലി മതി എന്ന ചിന്തയില്‍ പോലും ആളുകള്‍ എത്തിനില്‍ക്കുന്ന അവസ്ഥയാണ്.

അതുപോലൊരു അവസ്ഥയിലാണ് ഇനി പറയാന്‍ പോകുന്ന യുവാവും. ജോലിക്കായി ബയോഡാറ്റ അയയ്ക്കാന്‍ ഇനി ഇടം ബാക്കിയില്ലെന്ന് അവസ്ഥയിലാണ് ഇദ്ദേഹം. ഓണ്‍ലൈനായി പല സ്ഥലത്തും തന്റെ ബയോഡാറ്റ ഈ യുവാവ് അയച്ചുകൊടുത്തു. എവിടെ നിന്നും ഒരു മറുപടിയില്ല. അങ്ങനെയാണ് യുവാവ് ഈ ഒരു തീരുമാനത്തില്‍ എത്തിയത്. എന്താണ് അദ്ദേഹം എടുത്ത തീരുമാനം എന്നറിയേണ്ടേ..വിശദമായി പറയാം..

1

തനിക്ക് മുന്നില്‍ വേറെ വഴികളൊന്നും ഇല്ലെന്ന് ഉറപ്പിച്ചതോടെയാണ് യുവാവ് നേരിട്ടിറങ്ങി തന്റെ വിദ്യാഭ്യാസ യോഗ്യതയും വിവരങ്ങളും അടങ്ങിയ ബയോഡാറ്റ ആളുകള്‍ക്ക് വിതരണം ചെയ്യാമെന്ന തീരുമാനത്തില്‍ എത്തിയത്. അങ്ങനെ എങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് യുവാവ്.

ഈ ചോദ്യത്തിന് നിങ്ങള്‍ ഇങ്ങനെ ഉത്തരം പറഞ്ഞാല്‍ ജോലി ഉറപ്പ്; വെളിപ്പെടുത്തി സിഇഒഈ ചോദ്യത്തിന് നിങ്ങള്‍ ഇങ്ങനെ ഉത്തരം പറഞ്ഞാല്‍ ജോലി ഉറപ്പ്; വെളിപ്പെടുത്തി സിഇഒ

2

ബയോഡാറ്റ വെറുതേ കൊടുത്താല്‍ ആരും ശ്രദ്ധിക്കില്ലെന്ന് യുവാവിന് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തന്ത്രപരമായ ഒരു നീക്കമാണ് യുവാവ് നടത്തിയത്. ദുബായില്‍ നിന്നുള്ള യുവാവാണ് ജോലിക്ക് വേണ്ടി ഈ വിദ്യ പരീക്ഷിച്ചത്. ബയോഡാറ്റയ്ക്ക് ഒപ്പം അദ്ദേഹം ഒരു സാധനം കൂടി വെച്ചു എന്താണെന്നല്ലേ....

3

ബയോഡാറ്റയ്ക്ക് ഒപ്പം ഒരു ചോക്ലേറ്റും യുവാവ് വിതരണം ചെയ്തു. അപ്പോള്‍ ആളുകളങ്ങനെയൊന്നും പെട്ടെന്ന് ചുരിട്ടി എറിയില്ലല്ലോ... ട്രാഫിക് സിഗ്‌നലുകളില്‍ അദ്ദേഹം ആളുകള്‍ക്ക് ചോക്ലേറ്റ് ബാര്‍ പിന്‍ ചെയ്ത ബയോഡാറ്റ നല്‍കാന്‍ തീരുമാനിച്ചു.

4

ബയോഡാറ്റയില്‍ ഒരു കുറിപ്പും എഴുതി, 'നിങ്ങള്‍ എന്നെ ഒരു ജോലി ലഭിക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിങ്ങളോട് നന്ദിയുള്ളവനായിരിക്കും. നിങ്ങള്‍ക്ക് സ്‌നേഹവും സന്തോഷവും നിറഞ്ഞ ഒരു മനോഹരമായ ദിവസം ആശംസിക്കുന്നു,' കുറിപ്പില്‍ അദ്ദേഹത്തിന്റെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും സൂചിപ്പിച്ചിരുന്നു.

'സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസം': കെകെ ശൈലജ'സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസം': കെകെ ശൈലജ

English summary
A young man from Dubai pinned chocolate on his resume and distributed it to people,because of these reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X