റോഡിൽ വെച്ച് പോലീസുകാരിയെ ഉമ്മ വെച്ച് യുവാവ്, അടുത്ത നിമിഷം സംഭവിച്ചത് ഇക്കാര്യം; വീഡിയോ വൈറൽ
എത്ര വലുതായാലും ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും പോലീസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന ചിലർ ഇപ്പോഴും ഉണ്ട്. സിനിമകളിലൊക്കെ കർക്കശ്ശക്കാരായ പോലീസ് കഥാപാത്രങ്ങളെ കണ്ടതുകൊണ്ടാവാം ഒരുപക്ഷേ ഇങ്ങനെ ഒരു പേടിക്ക് കാരണം. പോലീസിന്റെ ജോലി ക്രമസമാധാനം ഉറപ്പാക്കുക എന്നതാണ്, അതിനിടയിൽ ചിലപ്പോൾ ഇത്തിരി കണ്ണുരുട്ടലും വിറപ്പിക്കലുമൊക്കെ ഉണ്ടാവാനും സാധ്യത ഉണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും. അതിൽ സംശയമില്ല..
വളരെ സുന്ദരിയായ ഒരു പോലീസ് ഉദ്യോഗസ്ഥയെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആകെ പരവേശത്തിൽ ഇരിക്കുകയായിരുന്ന ഒരു യുവാവിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഈ പോലീസുകാരി. എന്നാൽ അപ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. പോലീസ് ഉദ്യോഗസ്ഥയും അവിടെ കൂടിനിന്ന ആളുകളുമൊക്കെ ഒരു സെക്കന്റ് അങ്ങ് സ്തംഭിച്ചുപോയി.

യുവാവിന്റെ കവിളിൽ തലോടിക്കൊണ്ട് പോലീസുകാരി അയാളെ ആശ്വസിപ്പിക്കുകയായിരുന്നു, അവനോട് ശാന്തമായി വളരെ മാന്യമായി അവർ സംസാരിക്കുന്നുമുണ്ട്. അയാൾ ആകെ വിഷമത്തിലായിരുന്നു. പെട്ടെന്ന് തന്നെ അയാൾ പോലീസ് ഉദ്യോഗസ്ഥയെ കെട്ടിപ്പിടിക്കുകയാണ്. അവൾ അവനെ തടയുന്നില്ല. എന്നാൽ കുറച്ച് നേരം കഴിഞ്ഞപ്പോൾ അയാൾ പെട്ടെന്ന് അവളുടെ കഴുത്തിലൂടെ കയ്യിട്ട് പോലീസ് ഉദ്യോഗസ്ഥയുടെ കവിളിൽ ഉമ്മ വെയ്ക്കുന്നു. എന്നാൽ ഇയാളുടെ പ്രവൃത്തി അവൾ എതിർക്കുകയും മുഖം പിന്നിലേക്ക് വലിക്കുകയും ചെയ്യുന്നു.
ആ യുവാവിന് തല്ല് കിട്ടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ദേഷ്യപ്പെടുന്നതിന് പകരം അവൾ അവനെ നോക്കി ചിരിക്കുകയാണ് ചെയ്തത്. എന്നാൽ മറ്റൊരാൾ ഇയാളെ അടിക്കുകയും ഓടിക്കുകയും ചെയ്യുന്നു. Sanscari_ladka ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
സംഭവം നടന്നത് ബംഗ്ലാദേശിൽ ആണ് എന്നാണ് കരുതുന്നത്. എന്തായാലും എല്ലാവരും പോലീസ് ഉദ്യോഗസ്ഥയെ ഹൃദയത്തിൽ തട്ടി അഭിനന്ദിക്കുകയാണ്. കാരണം ആരായാലും ദേഷ്യപ്പെട്ട് പൊട്ടിത്തെറിക്കുമായിരുന്ന അവസ്ഥയിൽ ഈ യുവതി വളരെ ശാന്തമായിട്ടാണ് ആ സംഭവം കൈകാര്യം ചെയ്തത്. ഇത്ര ക്ഷമയുള്ള മനുഷ്യരെ കാണുന്നത് തന്നെ സന്തോഷമാണെന്നാണ് വേറൊരാൾ എഴുതിയത്. ക്ഷമ നല്ലതാണ്, എങ്കിലും കരുതൽ വേണമെന്നാണ് മറ്റൊരാൾ കുറിച്ചത്. അയാൾ ഉമ്മ വെയ്ക്കുന്നതിന് പകരം ആക്രമിക്കുകയാണ് ചെയ്തതെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്നും ചോദിക്കുന്നു.












Click it and Unblock the Notifications