ഡോക്ടര്‍ മരുന്ന് നല്‍കി, യുവാവിന് സംഭവിച്ചത് വന്‍ മാറ്റം; വെയിലത്ത് ഇറങ്ങിയാല്‍ പണി കിട്ടും
വാഷിംഗ്ടണ്‍: വിഷാദ രോഗം എന്നത് ഇക്കാലത്ത് സര്‍വസാധാരണമാണ്. ധാരാളം ചികിത്സയും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ചികിത്സ പിഴച്ചാല്‍ എന്ത് ചെയ്യും. അതും ഡോക്ടര്‍ പോലും അറിയാതെ. അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ്. ഒരു യുവാവാണ് വിഷാദത്തിനുള്ള മരുന്ന് കഴിച്ച് കുടുങ്ങിയിരിക്കുന്നത്. സംഭവം അമേരിക്കയിലെ ലൂയിസിയാനയിലാണ് നടന്നിരിക്കുന്നത്.
യുവാവ് തൊലിയുടെ നിറം തന്നെ മരുന്ന് കഴിച്ച് മാറിയിരിക്കുകയാണ്. മരുന്ന് കഴിക്കുന്നതിനും മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

image credit: tyler monk
വെളുത്ത നിറമുള്ള ഒരാളുടെ തൊലിയാണ് വിഷാദത്തിന് മരുന്ന് കഴിച്ചതോടെ നിറം മാറിയത്. ഇയാളുടെ തൊലി ഇരുണ്ട നിറത്തിലേക്ക് മാറുകയായിരുന്നു. ഡോക്ടര്‍മാര്‍ ആകെ ഭയന്നുപോയി. എന്താണ് കാരണം എന്ന് പോലും കണ്ടെത്താന്‍ സാധിച്ചില്ല. ലൂയിസിയാനയില്‍ നിന്നുള്ള ടൈലര്‍ മോങ്കിനാണ് ഇങ്ങനൊരു ദുരന്തമുണ്ടായത്. ഫ്‌ളുക്‌സിറ്റൈന്‍ എന്ന മരുന്നാണ് ഇയാള്‍ക്ക് ഡോക്ടര്‍ കുറിച്ച് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ഡോക്ടര്‍ ഈ മരുന്ന് കഴിക്കാന്‍ ടൈലറിനോട് ആവശ്യപ്പെട്ടത്. ഇത് വിഷാദത്തിനുള്ള മരുന്നായിരുന്നു.

അതേസമയം മരുന്ന് കഴിച്ചെങ്കിലും മാനസിക ആരോഗ്യത്തിന് യാതൊരു മാറ്റവും ഉണ്ടായില്ലെന്ന് ടൈലര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഞെട്ടിക്കുന്ന ചില മാറ്റങ്ങള്‍ ടൈലറില്‍ കണ്ടു. മരുന്ന് കഴിച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ടൈലറിന്റെ തൊലിയുടെ നിറം മാറാന്‍ തുടങ്ങിയതായി എമിലിയാണ് കണ്ടെത്തിയത്. കുറച്ച് ആഴ്ച്ചകള്‍ക്ക് ശേഷം ടൈലര്‍ ഈ മരുന്ന് കഴിക്കുന്നത് നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇയാളുടെ തൊലിയുടെ നിരം കൂടുതല്‍ മാറി കൊണ്ടിരിക്കുകയായിരുന്നു.

കൂടുതല്‍ ഇരുണ്ട നിറത്തിലേക്ക് തൊലി മാറി കൊണ്ടിരുന്നതെന്ന് ടൈലര്‍ പറയുന്നു. അത് മാത്രമല്ല സൂര്യപ്രകാശം കൊള്ളുന്നത് വല്ലാത്തൊരു പരവേശം ശരീരത്തിലുണ്ടാക്കാനും തുടങ്ങി. ചുരുക്കി പറഞ്ഞാല്‍ സൂര്യപ്രകാരം പതിക്കാന്‍ പറ്റാത്ത അവസ്ഥയായി. കണ്ണുകള്‍ ചുവന്നു തുടുക്കാനും തുടങ്ങി. എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന നിലപാടിലായിരുന്നു ടൈലര്‍. എന്നാല്‍ പിന്നീട് ഡോക്ടര്‍മാരെ ഇയാള്‍ കാണാന്‍ തുടങ്ങി. എന്നാല്‍ നിരാശയായിരുന്നു ഫലം. ഡോക്ടര്‍മാര്‍ ഇതിന് കൃത്യമായ കാരണങ്ങളൊന്നും പറഞ്ഞില്ല.

ഫോട്ടോ സെന്‍സിറ്റിവിറ്റിയാണ് ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ അടക്കം കരുതിയത്. ഇത് സൂര്യപ്രകാശം ശരീരത്തില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രതികരണമായിട്ടായിരുന്നു കണ്ടത്. എന്നാല്‍ ഞാന്‍ ഇത് ആരോടും പറയാതെ വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ഇരുണ്ട് പോവുകയായിരുന്നു താനെന്നും ടൈലര്‍ പറഞ്ഞു. ഇയാള്‍ക്ക് ദുരുതരമായ രോഗമൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. വിഷപദാര്‍ത്ഥങ്ങളൊന്നും ഇയാളുടെ ശരീരത്തില്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം എന്താണ് രോഗത്തിന്റെ കാരണം എന്ന് മാത്രം കണ്ടെത്തിയിട്ടില്ല. എട്ടോളം വരുന്ന സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ പരിശോധിച്ചിട്ടും കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തൊലിയുടെ നിറം മാറുന്നത് കാര്യമാക്കുന്നില്ല. കാരണം ടൈലര്‍ ആരോഗ്യവാനാണ്. അദ്ദേഹത്തിന് വേണ്ട പിന്തുണ നല്‍കുമെന്നും എമിലി പറഞ്ഞു. ചികിത്സാ ചെലവുകള്‍ക്കായി ഗോഫണ്ട്മി പേജിനെയാണ് എമി ആശ്രയിക്കുന്നത്. ഞങ്ങള്‍ അദ്ദേഹം ആരോഗ്യവാനായിരിക്കുന്നു എന്ന ഉത്തരമാണ് വേണ്ടതെന്നും എമിലി പറഞ്ഞു. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിലൂടെ മറ്റാരെങ്കിലും ഈ രോഗമുള്ളതായി പറഞ്ഞാലോ എന്നറിയാനായിരുന്നു. എന്നാല്‍ അതുണ്ടായില്ല.












Click it and Unblock the Notifications