യുവാവിന്റെ കണ്ണില്‍ മിന്നുന്ന ഫ്‌ളാഷ് ലൈറ്റ്; അമ്പരന്ന് സോഷ്യല്‍ മീഡിയ, കാരണം ഇതാണ്
നഷ്ടമായ കണ്ണിന് പകരം ഫ്‌ളാഷ് ലൈറ്റോ? എന്താ വിശ്വാസിക്കാന്‍ സാധിക്കുന്നില്ലേ. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. യു എസിലെ ഒരു യുവാവാണ് കാന്‍സര്‍ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടതിന് പിന്നാലെ കണ്ണിനെ ഫ്‌ളാഷ് ലൈറ്റാക്കി മാറ്റിയത്. 33കാരനായ ബ്രയാന്‍ സ്റ്റാന്‍ലിക്കാണ് കാന്‍സര്‍ ബാധിച്ച് ഒരു കണ്ണിന്റ കാഴ്ച നഷ്ടമായത്. കാഴ്ച പോയെങ്കിലും അദ്ദേഹം തളരാന്‍ തയ്യാറായില്ല. ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ടുള്ള ബ്രയാന്‍ സ്റ്റാന്‍ലിയുടെ കണ്ടുപിടിത്തം ഇങ്ങനെയാണ്.

സ്റ്റാന്‍ലിക്ക് കാന്‍സര്‍ ബാധിച്ച് ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. കാഴ്ച ശക്തി നഷ്ടപ്പെട്ട തന്റെ കണ്ണിന്റെ സ്ഥാനത്ത് പിടിപ്പിക്കാന്‍ ഒരു സാങ്കേതിക വിദ്യ അദ്ദേഹം കണ്ടെത്തുകയായിരുന്നു. ഒരു കൃത്രിമ കണ്ണെന്ന് പറയാമെങ്കിലും അത് ഒരു കൃത്രിമ കണ്ണായിരുന്നില്ല. തന്റെ കണ്ണില്‍ ഒരു ഫ്‌ളാഷ് ലൈറ്റ് പോലെ അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

ഇരുട്ടില്‍ വായിക്കാനും നടക്കാനുമൊക്കെ ഈ ഫ്‌ളാഷ് ലൈറ്റ് സ്റ്റാന്‍ലിയെ സഹായിക്കുന്നുണ്ട്. 20 മണിക്കൂറോളം ഈ കണ്ണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കും. മാത്രമല്ല, ഇത് ചൂടാവുകയുമില്ല. അതുകൊണ്ട് ഇത് മുഖത്തിന് യാതൊരുവിധ ബുദ്ധിമുട്ടും വരുത്തുന്നില്ല. ബ്രയാന്‍ ഒരു എഞ്ചിനിയര്‍ കൂടിയാണ്. തന്റെ ഈ കണ്ണിനെ കുറിച്ച് അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുത്തിയത്.

വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ കണ്ണിന് സോഷ്യല്‍ മീഡിയയില്‍ അടക്കം ലഭിക്കുന്നത്. സ്റ്റാന്‍ലി പങ്കുവച്ച ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ പ്രകാശമാകാന്‍ സാധിക്കുന്നു എന്നൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വെറും 2 ദിവസം കൊണ്ട് 1 മില്യണ്‍ കാഴ്ചക്കാരാണ് വീഡിയോ നേടിയത്. ഇതാദ്യത്തെ തവണയല്ല സ്റ്റാന്‍ലി സ്വന്തമായി കൃത്രിമമായി കണ്ണ് വികസിപ്പിക്കുന്നത്. ടെര്‍മിനേറ്റര്‍ എന്ന സിനിമയിലെ അര്‍നോള്‍ഡ് ഷ്വാസ്നെഗറുടെ കഥാപാത്രത്തിന് സമാനമായ തിളക്കമുള്ള ഒരു കൃത്രിമ കണ്ണ് അദ്ദേഹം നിര്‍മ്മിച്ചിരുന്നു.












Click it and Unblock the Notifications