Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളെന്താ ഭര്‍ത്താവിനെ വാടകയ്ക്ക് എടുക്കുകയാണോ? യുവതിയുടെ കണ്ടീഷന്‍ കേട്ട് അന്തംവിട്ട് യുവാക്കള്‍

അല്ലെങ്കിലും കല്യാണം കഴിക്കാന്‍ പോകുന്ന ആളെക്കുറിച്ച് ആര്‍ക്കാണെങ്കിലും ഒരു സങ്കല്‍പ്പം ഒക്കെ ഉണ്ടാകും. കാരണം നമ്മുടെ ജീവിത്തതില്‍ ഉടനീളം നമ്മളുടെ കൂടെ ഉണ്ടാകുന്ന ആളെക്കുറിച്ച് കൃത്യമായ ഒരു അറിവും ധാരണയും സങ്കല്‍പവുമൊക്കെ ഉണ്ടാവുന്നതില്‍ കുറ്റം പറയാനും പറ്റില്ല. എന്നാല്‍ ഇപ്പോള്‍ ഒരു യുവതി തന്റെ ഭാവി ഭര്‍ത്താവിനെ തേടി ഇട്ട ഒരു പരസ്യമാണ് വൈറലാകുന്നത്.

വായിച്ചവരൊക്കെ ആകെ ആകെ അന്തം വിട്ട് നില്‍ക്കുകയാണ്. ഈ കുട്ടി കല്യാണ കഴിക്കാനാണോ ഉദ്ദേശിക്കുന്നത് അതോ ഭര്‍ത്താവിനെ വ്ടകയ്ക്ക് എടുക്കാനാണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. അല്ല അവരെ കുറ്റം പറയാനും പറ്റില്ല. കാരണം അത്തരത്തിലുള്ള കണ്ടീഷനുകളാണ് ഈ പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്. എന്ത് യോഗ്യതകള്‍ ഒക്കെയാണ് തന്റെ ഭര്‍ത്താവിന് വേണ്ടതെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാം.

1

ആദ്യത്തെ ആവശ്യം വരന്റെ പ്രായം സംബന്ധിച്ചാണ്. 1992 മുമ്പ് ജനിച്ച ആളാവരുത് വരന്‍ എന്ന് പെണ്‍കുട്ടി വ്യക്തമായി പറയുന്നുണ്ട്. പിന്നെ
വരന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചാണ് 'MBA, MTech, MS, PGDM' എന്നീ യോഗ്യത ഉള്ളവരെയാണ് പരിഗണിക്കുക. 'പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ളവരായിരിക്കണം (ടയര്‍ 1) ഡിഗ്രി കരസ്ഥമാക്കാനെന്നും പറയുന്നു.

2

'IIT: ബോംബെ, മദ്ര, കാണ്‍പൂര്‍, ഡല്‍ഹി, റൂര്‍ക്കി, ഖരഗ്പൂര്‍, ഗുവാഹത്തി. NIT: കാലിക്കറ്റ്, ഡല്‍ഹി, കുരുക്ഷേത്ര, ജലന്ധര്‍, ട്രിച്ചി, സൂറത്കല്‍, വാറംഗല്‍. IIIT ഹൈദരാബാദ്, അലഹബാദ്, ഡല്‍ഹി, ബാംഗ്ലൂര്‍. കകടര. : ബാംഗ്ലൂര്‍, BITS പിലാനി, ഹൈദരാബാദ്, DTU, NSIT, ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി (കല്‍ക്കട്ട).' എഞ്ചിനീയറിംഗ് കോളേജുകളുടെ പട്ടികയില്‍ ഇവ പെടുന്നു.

3

തിരഞ്ഞെടുത്ത MBA കോളേജുകളില്‍ ഇവ ഉള്‍പ്പെടുന്നു: 'IIM: അഹമ്മദാബാദ്, ബാംഗ്ലൂര്‍, കല്‍ക്കട്ട, ഇന്‍ഡോര്‍, ലഖ്നൗ, കോഴിക്കോട്. FMS, IIFT, ISB, JBIMS, MDI, NITIE, SP jain, SJMSOM, XLRI.' കഴിഞ്ഞില്ല വരന്റെ ശമ്പളത്തെക്കുറിച്ച് പറയുന്നുണ്ട്. കോര്‍പ്പറേറ്റ് മേഖലയില്‍ '30 എല്‍പിഎയില്‍ കുറയാത്ത' ശമ്പളത്തില്‍ ജോലി ചെയ്യുന്നവരായിരിക്കണം.

4

വധുവിന്റെ ഇഷ്ടസ്ഥലം ഡല്‍ഹി/എന്‍സിആര്‍ ആണ്.വരന്റെ ഉയരം 5'7' മുതല്‍ 6' വരെ ആയിരിക്കണം എന്ന് പ്രൊഫൈല്‍ പറയുന്നുണ്ടു. കുടുംബാങ്ങള്‍ കുറഞ്ഞ ചെറിയൊരു കുടുംബം ആയിരിക്കണം. പ്രത്യേകിച്ച് പരമാവധി 2 സഹോദരങ്ങള്‍ ആയിരിക്കണം. വിദ്യാസമ്പന്നരായ കുടുംബത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് പ്രൊഫൈല്‍ നിര്‍ദ്ദേശിക്കുന്നു. പരസ്യം കണ്ടതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ പല അഭിപ്രായങ്ങളും വരുന്നുണ്ട്.

5

നിങ്ങള്‍ എന്താ ജോലിക്ക് ആളെ എടുക്കുകയാണോ, നിങ്ങളെ അന്വേഷിച്ച ആളെ ഇപ്പം കിട്ടും, വല്ല ആണ്‍പിള്ളേരും ഇങ്ങനെ പോസ്റ്റ് ഇട്ടാല്‍ എന്തായിരിക്കും ഇവിടെത്തെ അവസ്ഥ, ജീവിതത്തില്‍ സിംഗിള്‍ ആയിരിക്കാന്‍ ഉള്ള സിംപിള്‍ ചേരുവ, ലിങ്കിഡ് ഇന്നില്‍ പോയ് പോസ്റ്റ് ചെയ്യു. നിങ്ങള്‍ക്ക് ഭര്‍ത്താവിനെ അല്ല വേണ്ടത് ബാങ്കാണ് എന്നിങ്ങനെ പോകുന്നു അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+