ദേഹം മുഴുവന്‍ ടാറ്റൂ വേണം..ഒടുവില്‍ സ്വകാര്യഭാഗത്തും ടാറ്റൂ..അനുഭവം പറഞ്ഞ് യുവതി
ഇപ്പോൾ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുന്ന ഒരു സംഭവം ആണ് ടാറ്റൂ. ഒരു ടാറ്റൂവെങ്കിൽ കുത്തണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ പലരും ഇതിൽ നിന്ന് വിട്ടുനിൽക്കുന്നത് ടാറ്റു ചെയ്യുമ്പോഴുള്ള വേദന ഓർത്താണ്. കയ്യിലും കാലിലും കഴുത്തിലും മുഖത്ത് വരെ ടാറ്റൂ ചെയ്യുന്നവരുണ്ട്. ശരീരം മുഴുവൻ ടാറ്റൂ ചെയ്തവരെക്കുറിച്ചും നമ്മൾ കേട്ടുകാണും.
എന്നാൽ സ്വകാര്യഭാഗങ്ങളിൽ ടാറ്റൂ ചെയ്തവരെക്കുറിച്ച് കേട്ടിട്ടുണ്ടോ. ടാറ്റൂവിനോടുള്ള അമിതപ്രിയം കാരണം ഒരു യുവതി തന്റെ സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്തിരിക്കുകയാണ്. ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് താൻ അനുഭവിച്ച വേദനയെക്കുറിച്ച് യുവതി പറയുന്നുമുണ്ട്. സ്വകാര്യഭാഗത്ത് ഏറ്റവും അധികം ടാറ്റൂ ചെയ്തത് താൻ ആണ് എന്നും ഈ യുവതി പറയുന്നുണ്ട്. ഇത്തരത്തിൽ ടാറ്റൂ ചെയ്ത ഒരേ ഒരാൾ താൻ ആയിരിക്കും എന്നുമാണ് ബ്രിട്ടീഷുകാരിയായ ബെക്കി ഹോൾട്ട് പറയുന്നത്.

ഏകദേശം 33 ലക്ഷത്തിൽ കൂടുതൽ തുക തന്റെ ദേഹത്ത് ടാറ്റൂ ചെയ്യുന്നതിന് വേണ്ടി 34 -കാരിയായ ബെക്കി ചെലവഴിച്ച് കഴിഞ്ഞു. മുഖം മുതൽ കാൽ വരെ ബെക്കിക്ക് ടാറ്റൂ ചെയ്തിട്ടുണ്ട്. തുടർന്നാണ് തന്റെ സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്യണമെന്ന ആഗ്രഹം ഇവർക്ക് വന്നത്. അടുത്തിടെയാണ് അവർ തന്റെ സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്തത്. അത് അതിതീവ്രമായ വേദനയാണ് ടാറ്റൂ ചെയ്യുമ്പോൾ താൻ അനുഭവിച്ചതെന്ന് യുവതി പറയുന്നു. എങ്കിലും അവർ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല.

പല സെഷനുകളായിട്ടാണ് സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്യുന്നത് പൂർത്തിയാക്കിയത്. "ഞാൻ സഹിക്കാൻ പറ്റാത്ത വേദനയിലായിരുന്നു" ജൂലൈ 5 -ന് താൻ നടത്തിയ അഞ്ചാമത്തെയും അവസാനത്തെയും ടാറ്റൂ സെഷനിൽ ബെക്കി ആർക്ക് മീഡിയയോട് പറഞ്ഞു.

ഒരു മാസത്തോളം സ്വകാര്യഭാഗത്ത് കഠിനമായ വേദനയായിരുന്നു എന്നും ബെക്കി പറയുന്നു. ലോകത്ത് ഇങ്ങനെ ടാറ്റൂ ചെയ്ത ലോകത്തിലെ ഏക സ്ത്രീ താനായിരിക്കും എന്നാണ് ബെക്കി പറയുന്നത്. ഇത്രയും വേദന നിറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടും ടാറ്റു ചെയ്ത് പൂർത്തിയാക്കിയ ബെക്കിയെ അവളുടെ ആരാധകർ അഭിനന്ദിച്ചു.

ആളുകൾ എല്ലാം അത്ഭുതപ്പെടുകയാണ്. എങ്ങനെയാണ് തനിക്ക് തന്റെ സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്യാൻ സാധിച്ചത് എന്നോർത്ത്. ഞാൻ വലിയ ധൈര്യമുള്ള ആളാണ് എന്നാണ് ആളുകൾ പറയുന്നത് എന്നും ബെക്കി പറയുന്നു. ഈ ടാറ്റൂ കൂടി ചെയ്തതോടെയാണ് ടാറ്റൂവിന്റെ കാര്യത്തിൽ താൻ പൂർണതയുള്ള ആളായത് എന്നാണ് ബെക്കി അവകാശപ്പെടുന്നത്.












Click it and Unblock the Notifications