Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരം

ലണ്ടന്‍: ഒരു ഭര്‍ത്താവിനോട് മരണശേഷം ഭാര്യ ചെയ്ത പ്രതികാരം ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. മകന്‍ ഇതിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഭര്‍ത്താവിനായി കല്ലറയൊരുക്കിയ ശേഷം അതിലെഴുതിയ കാര്യമാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ചിലര്‍ ഇത് കടന്നുപോയെന്ന് പറഞ്ഞെങ്കിലും, നിരവധി പേരാണ് ഈ യുവതിയെ പിന്തുണച്ചിരിക്കുന്നത്.

ഇവരുടെ ഭര്‍ത്താവ് ചെയ്ത കാര്യങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വ്യഭിചാരി എന്നാണ് ഇവര്‍ ഭര്‍ത്താവിന്റെ കല്ലറയ്ക്ക് മുകളില്‍ കുറിച്ചിരിക്കുന്നത്. ആരായാലും കേട്ട് ചിരിച്ച് പോകുന്ന വാക്കുകളാണിത്. സംഭവത്തിന്റെ വിശദ വിവരങ്ങളിലേക്ക്....

1

ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്നാണ് ഭാര്യ ഇയാളുടെ ശവക്കല്ലറയില്‍ വ്യഭിചാരി എന്നെഴുതി വെച്ചത്. ഇതിനെ മകന്‍ ന്യായീകരിക്കുകയും ചചെയ്തു. ഭര്‍ത്താവ് മരിച്ചത് അത്ര നല്ല രീതിയില്‍ അല്ല. സഹപ്രവര്‍ത്തകയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടവേയാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായതും മരിച്ചത്. മകനാണ് അമ്മയുടെ പ്രതികാര കഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പിതാവിന്റെ ഭാഗത്ത് വലിയ തെറ്റുകള്‍ സംഭവിച്ചെന്ന് മകന്‍ പറയുന്നു. പിതാവിന് പരസ്ത്രീ ബന്ധമുണ്ടായിരുന്നുവെന്നും മകന്‍ വ്യക്തമാക്കി.

2

ദീര്‍ഘകാലമായി തന്റെ പിതാവിന് സഹപ്രവര്‍ത്തകയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ആ സ്ത്രീ ഗര്‍ഭിണിയായിരുന്നു. തന്റെ പിതാവും സഹപ്രവര്‍ത്തകയും ചേര്‍ന്ന് കാനഡയിലേക്ക് താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. അമ്മയെയും എന്നെയും ഉപേക്ഷിച്ച് പോകാനായിരുന്നു പ്ലാന്‍. ഇതൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് ഇതെന്നായിരുന്നു കരുതിയത്. അമ്മയ്‌ക്കൊപ്പമുള്ള താമസം അദ്ദേഹം മതിയാക്കി. സഹപ്രവര്‍ത്തകയ്‌ക്കൊപ്പമായിരുന്നു താമസമെന്നും യുവാവ് കുറിച്ചു.

3

തന്റെ പിതാവ് മരിച്ചത് സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ്. ഹൃദയാഘാതമായിരുന്നു കാരണം. ഒരിക്കല്‍ പോലും വിവാഹ മോചനത്തിനായുള്ള രേഖകളിലൊന്നിലും പിതാവ് ഒപ്പുവെച്ചിരുന്നില്ല. ഒന്ന് പോലും പൂരിപ്പിച്ചിട്ടില്ലായിരുന്നു. നിയമപരമായി എന്റെ അമ്മയുമായുള്ള വിവാഹം വേര്‍പ്പെടുത്തിയിട്ടില്ലായിരുന്നു. നിയമപരമായി വേര്‍പ്പെട്ടാണ് താമസം എന്ന രീതിയിലാണ് ഇവര്‍ മാറി താമസിച്ചിരുന്നത്. എന്നാല്‍ രേഖകളില്‍ എല്ലാം ഇവര്‍ സന്തോഷകരമായ ദാമ്പത്യം നയിക്കുന്നുവെന്നാണ്.

4

പിതാവിന്റെ രീതികളില്‍ അമ്മ ഒരുപാട് വേദനിച്ചിരുന്നു. അതാണ് ഇങ്ങനെ ചെയ്യാന്‍ കാരണം. ഇന്‍ ലവിങ് മെമ്മറി ഓഫ് ജോണ്‍ ജോ, സണ്‍, ഹസ്ബന്റ്, ഫാദര്‍, അഡള്‍ട്ടറര്‍ എന്നാണ് ഇവര്‍ കല്ലറയ്ക്ക് മുകളില്‍ കുറിച്ചത്. പിതാവിന്റെ കുടുംബവും, ഒപ്പം ഈ സഹപ്രവര്‍ത്തകയും ഈ സംഭവത്തോടെ കോപത്തിലാണ് അവര്‍ തങ്ങളെ കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ അമ്മ എഴുതിയ കാര്യം, തന്റെ പിതാവ് എന്ത് തരം വ്യക്തിയായിരുന്നു എന്നത് കൃത്യമായി വരച്ചുകാട്ടുന്നുണ്ടെന്നും യുവാവ് കുറിച്ചു.

5

വ്യഭിചാരിയായ തന്റെ പിതാവിനെ ഇഷ്ടപ്പെടുന്നവര്‍ക്ക്, ആ ശവക്കല്ലറയില്‍ കുറിച്ചത് ബഹുമാനമില്ലായ്മയായും, അവരെ വേദനിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരിക്കുമെന്നും മകന്‍ പറയുന്നു. എന്നാല്‍ യുവാവിനും അമ്മയ്ക്കും കൈയ്യടിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുമായി എത്തി. നിങ്ങളുടെ അമ്മ ശരിക്കുമൊരു സൂപ്പര്‍ സ്റ്റാറാണെന്നും, അവരെ താന്‍ ഇഷ്ടപ്പെടുന്നുവെന്നും ഒരാള്‍ കുറിച്ചിട്ടുണ്ട്. നേരത്തെ ഇതേ പോലെ കല്ലറയില്‍ മോശം വാക്കുകള്‍ കൊണ്ട് എഴുതി വെച്ച സംഭവവും വൈറലായിരുന്നു. അമേരിക്കയിലെ അയോട്ടയിലായിരുന്നു സംഭവം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+