ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലാപ്പ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവ് ഞെട്ടി; പാക്കേജില്‍ വന്നത് ഈ സാധനങ്ങള്‍
ദില്ലി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. ഫെസ്റ്റിവല്‍ സീസണില്‍ ഇവര്‍ ധാരാളം ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കാറുണ്ട്. ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീ, വന്‍ വിലയുള്ള സാധനം പകുതി വിലയ്ക്ക് നല്‍കല്‍, തുടങ്ങിയ കാര്യങ്ങള്‍ ഒക്കെ ഇത്തരം സൈറ്റുകളില്‍ നിന്ന് ലഭിക്കാറുണ്ട്.
അതേസമയം ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയിലെ ഭീമനായ ഫ്‌ളിപ്പ് കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുകയാണ്. വന്‍ വിലക്കുറവാണ് ഇതില്‍ സാധനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ നിന്ന് ഒരു സാധനം വാങ്ങിയ യുവാവിന്റെ ദുരിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇങ്ങനൊന്നും ആരോടും ചെയ്യരുതെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റ്. വിശദമായ വിവരങ്ങളിലേക്ക്....

ഒരു യുവാവ് സ്വന്തം പിതാവിന് വേണ്ടി ബിഗ് ബില്യണ്‍ ഡേ സെയ്‌ലില്‍ വാങ്ങിയിരുന്നു. എന്നാല്‍ പാക്കേജില്‍ വന്ന കാര്യം കണ്ട് ഞെട്ടിയിരിക്കുകയാണ് ഈ യുവാവ്. സോഷ്യല്‍ മീഡിയില്‍ യശ്വസി ശര്‍മയെന്ന യുവാവ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. അഹമ്മദാബാദ് ഐഐഎമ്മിലെ വിദ്യാര്‍ത്ഥിയാണ് യശ്വസി ശര്‍മ. സോഷ്യല്‍ മീഡിയ സൈറ്റാണ് ലിങ്ക്ഡിനിലാണ് ഇക്കാര്യം ശര്‍മ പങ്കുവെച്ചത്. തനിക്ക് ലഭിച്ച പാക്കേജ് തുറന്ന നിലയിലായിരുന്നുവെന്ന് യശ്വസി ശര്‍മ പറയുന്നു. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഗുരുതര വീഴ്ച്ചയിലേക്കാണ് ഇയാള്‍ വിരല്‍ ചൂണ്ടിയത്.

image credit: yashaswi sharma linkedin
പാക്കേജ് പരിശോധിച്ചപ്പോള്‍ അതില്‍ സാധനങ്ങളുണ്ടെന്ന് മനസ്സിലായി. എന്നാല്‍ ലാപ്പ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്ത തനിക്ക് അലക്കുന്ന സോപ്പുകളാണ് ലഭിച്ചതെന്നും യശ്വസി വെളിപ്പെടുത്തി. ഇതിന്റെ ചിത്രങ്ങളും ഇയാള്‍ പങ്കുവെച്ചു. തന്റെ പിതാവാണ് ഈ ഓര്‍ഡര്‍ വാങ്ങിയത്. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓപ്പണ്‍ ബോക്‌സ് ഡെലിവെറി കണ്‍സെപ്റ്റിനെ കുറിച്ച് തന്റെ പിതാവിന് അറിയില്ലായിരുന്നുവെന്നും യശ്വസി പറഞ്ഞു. ഓപ്പണ്‍ ബോക്‌സ് ഡെലിവെറി സംവിധാനം കൃത്യമായ കാര്യമാണ് കസ്റ്റമര്‍ക്ക് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനാണ്. ഇതിലൂടെ തട്ടിപ്പിന് ഇരയായിട്ടില്ല എന്ന്് കസ്റ്റമര്‍ക്ക് ഉറപ്പിക്കാനും സാധിക്കുമായിരുന്നു.

പക്ഷേ ഇവിടെ യശ്വസിയുടെ പിതാവിന് അതെ കുറിച്ച് അറിയില്ലായിരുന്നു. യുവാവിന് ഓര്‍ഡര്‍ ചെയ്ത പണം തന്നെ നഷ്ടമാകുന്ന അവസ്ഥയാണ്. ലാപ്പ്‌ടോപ്പിന്റെ അവസ്ഥ നല്ലതാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ഈ സംവിധാനത്തില്‍ ഡെലിവെറി ഏജന്റിന് ഒടിപി നല്‍കേണ്ടതുള്ളൂ. ഡെലിവെറി വന്ന് സാധനം കൊടുക്കുകയും, എന്നാല്‍ വാങ്ങിയ ആള്‍ അത് പരിശോധിക്കുന്നതിന് മുമ്പ് സ്ഥലം വിടുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ എന്റെ കൈവശമുണ്ട്. പിന്നീട് തുറന്ന് നോക്കിയപ്പോള്‍ അത് ലാപ്പ്‌ടോപ്പില്ലായിരുന്നുവെന്നും യശസ്വി പറഞ്ഞു.

തന്നോട് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കസ്റ്റമര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞത് ഇത് മടക്കി തരാന്‍ സാധിക്കില്ലെന്നാണ്. നിങ്ങളുടെ പിതാവ് സാധനം പരിശോധിക്കാതെ ഒടിപി നല്‍കാന്‍ പാടില്ലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. എന്റെ പിതാവ് വിചാരിച്ചത് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് വരുന്നത് ലാപ്പ്‌ടോപ്പായിരിക്കുമെന്ന് കരുതിയതാണ്. ഡെലിവെറി ബോയ് എന്തുകൊണ്ട് ഓപ്പണ്‍ ബോക്‌സ് സംവിധാനമുണ്ടെന്ന് പറഞ്ഞില്ല. ഇതിനെതിരെ താന്‍ കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കുമെന്നും യുവാവ് വ്യക്തമാക്കി.

മധ്യവര്‍ത്തി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഒരു ലാപ്പ്‌ടോപ്പിന്റെ പണം നഷ്ടപ്പെടുന്നത് താങ്ങാനാവില്ലെന്ന് യശസ്വി പറയുന്നു. അതേസമയം യുവാവ് നിയമനടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ബന്ധു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ശക്തമായ തെളിവുകളും പോലീസിന് നല്‍കിയിട്ടുണ്ടെന്നും യശ്വസി വെളിപ്പെടുത്തി. അതേസമയം തന്നെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ടീം വിളിച്ചിരുന്നുവെന്നും, പണം തിരിച്ചുനല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി അറിയിച്ചുവെന്നും യശസ്വി ശര്‍മ പറഞ്ഞു.












Click it and Unblock the Notifications