Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലടി ഉയരത്തില്‍നിന്ന് താഴേക്ക്, ചുറ്റിക കൊണ്ട് അടിയോടടി; 89900 രൂപയുടെ ആപ്പിള്‍ വാച്ചില്‍ ടെസ്റ്റ്!!

തങ്ങളുടെ പ്രൊഡക്ട് ഏറ്റവും മികച്ചതാണെന്ന് എല്ലാ കമ്പനികളും അവകാളപ്പെടാറുണ്ട് ..എന്നാൽ പലപ്പോഴും ഈ അവകാശവാ​ദങ്ങൾ പൊള്ളയാവാറുമുണ്ട്. എന്നാൽ കമ്പനി ഉന്നയിക്കുന്ന അവകാശവാദങ്ങൾ ശരിയാണോ തെറ്റാണോ എന്നറിയാൻ ഒരു ജനപ്രിയ യൂട്യൂബർ തീരുമാനിച്ചു. അദ്ദേഹം തിരിഞ്ഞെടുത്തത് ആപ്പിളിന്റെ പ്രോഡക്ട് ആണ്.

അടുത്തിടെ നടന്ന ഐഫോൺ 14 ലോഞ്ച് ഇവന്റിൽ ആപ്പിൾ ഒരു പുതിയ വാച്ച് വിഭാഗം അവതരിപ്പിക്കുകയും ഏത് പരിതസ്ഥിതികളെയും നേരിടാൻ കഴിയുന്ന ആപ്പിൾ വാച്ചാണിതെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു, വിവിധ പരിതസ്ഥിതികളിൽ സാഹസികർക്കും പര്യവേക്ഷകർക്കും ഏറ്റവും മികച്ച സാങ്കേതിക ഉപകരണമാണ് ആപ്പിൾ വാച്ച് അൾട്രായെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. ഈ വാച്ചാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തത്.

1

അൾട്രായുടെ ശേഷി എത്രത്തോളം ഉണ്ടെന്ന് പരീക്ഷിക്കുന്ന പുതിയ വിഡിയോ യൂട്യൂബർ പുറത്തുവിട്ടിട്ടുണ്ട്. കമ്പനി ഉന്നയിക്കുന്ന അവകാശവാദങ്ങൾ ശരിയാണോ തെറ്റാണോ എന്നറിയാനാണ് ജനപ്രിയ യൂട്യൂബർ ആപ്പിൾ വാച്ച് അൾട്രായെ തല്ലിതകർത്ത് പരിശോധിക്കാൻ തീരുമാനിച്ചത്. അങ്ങേയറ്റത്തെ പരിതസ്ഥിതികളെ പോലും നേരിടാൻ ശേഷിയുള്ള എക്കാലത്തെയും പരുക്കൻ ആപ്പിൾ വാച്ചാണിതെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. വിവിധ പരിതസ്ഥിതികളിൽ സാഹസികർക്കും പര്യവേക്ഷകർക്കും ഏറ്റവും മികച്ച സാങ്കേതിക ഉപകരണമാണ് ആപ്പിൾ വാച്ച് അൾട്രായെന്ന് കമ്പനി പറയുന്നു.

2

സ്മാർട് വാച്ചിൽ ടൈറ്റാനിയം കെയ്‌സും സഫയർ ഫ്രണ്ട് ക്രിസ്റ്റൽ ഗ്ലാസിന്റെ കോട്ടിങ്ങും ഉണ്ട്. ഇതെല്ലാം പരിശോധിക്കാൻ യൂട്യൂബർ (ടെക്‌റാക്സ് ചാനൽ) ആപ്പിൾ വാച്ച് അൾട്രാ ഇടിച്ച് തകർക്കാൻ ശ്രമിച്ചപ്പോൾ ഫലം വളരെ രസകരം ആയിരുന്നു. ആദ്യം നാല് അടിയോളം ഉയരത്തിൽ നിന്നാണ് വാച്ച് താഴെയിട്ടത്. ഇതോടെ ടൈറ്റാനിയം കെയ്‌സിൽ മാത്രം ദൃശ്യമായ ചെറിയ പോറലുകളും പാടുകളും കാണാം. പിന്നീട് വാച്ച് ആണികൾ നിറച്ച ഒരു ടിന്നിലിട്ടു കുലുക്കി, പക്ഷേ ഡിസ്പ്ലേയ്‌ക്കോ കേസിനോ പോറലുകൾ ഒന്നും സംഭവിച്ചില്ല. എന്നാലും, സ്ട്രാപ്പ് അൽപം ചെളിയായി. പിന്നീട് ചുറ്റിക ഉപയോ​ഗിച്ചായിരുന്നു അടുത്തത്.

3

വാച്ചിന്റെ ഡിസ്‌പ്ലേയിൽ ഒന്നോ രണ്ടോ തവണ ആവർത്തിച്ച് അടിച്ചു, വാച്ച് പൊട്ടിയില്ല. ആവർത്തിച്ചുള്ള കുറച്ച് ശ്രമങ്ങൾക്ക് ശേഷം ടേബിൾ ആയിരുന്നു തകർന്നത്.പക്ഷേ വാച്ചിന് ഒന്നും സംഭവിച്ചില്ല. എന്നാൽ ഏകദേശം 7 തവണ ചുറ്റിക കൊണ്ട് അടിച്ചതോടെ പ്രവർത്തനം നിലച്ചു. അകത്തെ ഭാഗങ്ങൾ കേടുപാടുകൾ സംഭവിച്ചതിനാലാകാം വാച്ച് നിലച്ചതെന്ന് കരുതുന്നു.

'കുറച്ചു ദിവസം കഴിഞ്ഞ് ദിലീപ് എന്നെ വിളിച്ചു...'; ദിലീപിനെക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞ് മധു
l

4

ഏകദേശം 10 ശ്രമങ്ങൾക്ക് ശേഷം വാച്ചിന്റെ ഡിസ്പ്ലേയും കേസും തകർന്നു. 2-3 പ്രാരംഭ അടികളെ അതിജീവിക്കാൻ ആപ്പിൾ വാച്ച് അൾട്രായ്ക്ക് കഴിഞ്ഞുവെന്ന് കണക്കിലെടുക്കുമ്പോൾ ഈടുനിൽക്കുന്നത് ഇപ്പോഴും വളരെ ശ്രദ്ധേയമാണ്. തീർച്ചയായും, ഒരാളും വാച്ചിനെ ചുറ്റിക കൊണ്ട് 10 തവണ അടിക്കില്ലെന്നും സംഭവിക്കാവുന്ന ഏറ്റവും മോശമായ ഒന്ന് അത് ഉയരത്തിൽ നിന്ന് വീഴുന്നതാണ്. പക്ഷേ, അത്ര എളുപ്പത്തിൽ കേടുപാടുകൾ വരുത്താത്ത വാച്ചാണ് ആപ്പിളിന്റേത് എന്നത് ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ്.യ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+