Get Updates
Get notified of breaking news, exclusive insights, and must-see stories!

'മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ഈ മനുഷ്യന്‍'; റഹീമിനെക്കുറിച്ച് അമൃത

ഒരുമിച്ചുള്ള ജീവിതം ഒന്‍പത് വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് എഎ റഹീം എംപിയും അദ്ദേഹത്തിന്റെ ജീവിത പങ്കാളി അമൃത റഹീമും ഇരുവരും സോഷ്യല്‍മീഡിയയില്‍ ഹൃദയസ്പര്‍ശിയായി കുറിപ്പ് പങ്കിട്ടുണ്ട്. ഇതിനോടകം തന്നെ ഈ കുറിപ്പുകള്‍ വൈറലായിരിക്കികയാണ്. ഇന്ന് വിവാഹ വാർഷികമാണ് ഒൻപത് വർഷങ്ങൾ ഇന്നലെ എന്നതുപോലെയാണ് കടന്നുപോയതെന്നും ഈ വിവാഹ വാർഷികത്തിന് തങ്ങൾക്ക് ഇരട്ടി മധുരമാണെന്നും റഹീം കുറിക്കുന്നു.

എന്നാൽ അമൃത കുറച്ച് നീണ്ട കുറിപ്പാണ് പങ്കുവെച്ചത്. മരണത്തിൽ നിന്നും ജീവിതിലേക്ക് തിരിച്ചു വന്ന അനുഭവം ആണ് അമൃത പങ്കുവെച്ചത്. താൻ ഐസിവിൽ ഉണ്ടാവുമ്പോൾ കൂടെ നിന്നവർക്കൊക്കെ അമൃത സ്നേഹം അറിയുക്കികയും ചെയ്യുന്നുണ്ട്. മരണത്തിൽ നിന്നും ജിവിത്തതിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ എന്നാണ് റഹീമിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് അമൃത കുറിച്ചത്.

pc: Amrutha Rahim Facebook

pc: Amrutha Rahim Facebook

തങ്ങൾക്ക് ഇങ്ങനെ ചേർന്ന് നില്ക്കാൻ ഒരിക്കൽ കൂടി അവസരം തന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എന്റെ ഡോക്ടർസ് ,നഴ്സിംഗ് സ്റ്റാഫ് ,ക്ലീനിങ് സ്റ്റാഫ് ചേച്ചിമാർ ,ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ,മറ്റു മന്ത്രിമാർ ,പാർട്ടി നേതൃത്വത്തിനും അമൃത സ്നേഹം അറിയിക്കുന്നുണ്ട് .

pc: Amrutha Rahim Facebook

pc: Amrutha Rahim Facebook

15 ദിവസവും ICU വിനു മുന്നിൽ കാവൽ ഇരുന്ന ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകൾ സഖാക്കൾ,സുഹൃത്തുക്കൾ,ബന്ധുക്കൾ എന്നിവർക്കും ഇന്ദു​ഗോപാനും അമൃത സ്നേഹം അറിയിക്കുന്നുണ്ട്. നിരവധിപേരാണ് റഹീമിന്റെയും അമൃതയുടേയും പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്.മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ പോസ്റ്റിൽ കമന്റ് ഇട്ടിട്ടുണ്ട്.

pc: Amrutha Rahim Facebook

pc: Amrutha Rahim Facebook


എഎ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇന്ന് വിവാഹ വാർഷികമാണ്. ഒൻപത് വർഷങ്ങൾ ഇന്നലെ എന്നതുപോൽ കടന്ന് പോയി..
ഈ വിവാഹ വാർഷികത്തിന് ഞങ്ങൾക്ക് ഇരട്ടി മധുരമാണ്. കൂടെയുണ്ടായിരുന്നവർക്കൊക്കെയും ഹൃദയംനിറഞ്ഞ സ്നേഹം .
#BacktoLife_WithNewFace എന്നാണ് റഹീം കുറിച്ചിട്ടത്. അമൃതയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതേ ചിത്രം തന്നെയാണ് അമൃതയും പങ്കുവെച്ചത്.

pc: Amrutha Rahim Facebook

pc: Amrutha Rahim Facebook

അമൃത റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ ...............
9ആം വിവാഹ വാർഷിക ദിനത്തിലും ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നില്ക്കാൻ ഒരിക്കൽ കൂടി അവസരം തന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എന്റെ ഡോക്ടർസ് ,നഴ്സിംഗ് സ്റ്റാഫ് ,ക്ലീനിങ് സ്റ്റാഫ് ചേച്ചിമാർ ,ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ,മറ്റു മന്ത്രിമാർ ,പാർട്ടി നേതൃത്വം ,15 ദിവസവും ICU വിനു മുന്നിൽ കാവൽ ഇരുന്ന ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകൾ സഖാക്കൾ,സുഹൃത്തുക്കൾ,ബന്ധുക്കൾ ,അക്ഷരങ്ങൾ മറന്നു പോയ ലോകത്തേയ്ക്ക് ഉണർന്ന എനിക്ക് ഈ ഒരു മാസമായി ആശ്വാസം തന്ന ഇന്ദു ഗോപൻ ചേട്ടനും ചേട്ടന്റെ പുസ്തകങ്ങൾക്കും അങ്ങനെ മനസുകൊണ്ട് ആശ്വാസമായി ഒപ്പം നിന്ന മുഴുവൻ മനുഷ്യരോടും ജീവിതം കൊണ്ട് സ്നേഹപ്പെട്ടിരിക്കുന്നു ......❤️❤️❤️❤️❤️❤️
യാത്ര തുടരുന്നു .......

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+