Get Updates
Get notified of breaking news, exclusive insights, and must-see stories!

ആധാർ പുതുക്കാൻ പുതിയ നിയമങ്ങൾ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം..

ആധാർ കാർഡ് എൻറോൾ ചെയ്യുന്നതിനും പുതുക്കുന്നതിനും പുതിയ മാർ​ഗ നിർ​ദ്ദേശങ്ങൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള പുതിയ ഫോമുകൾ യു ഐ ഡി എ ഐ പങ്കിട്ടു. ആധാർ കാർഡ് എൻറോൾ ചെയ്യുന്നതിനും അപഡേറ്റ് ചെയ്യുന്നതിനും പ്രവാസികൾക്കും അല്ലാത്തവർക്കും പ്രത്യേക ഫോമുകൾ അതോറിറ്റി നൽകിയിട്ടുണ്ട്. യു ഐ ഡി എ ഐ പറയുന്നതനുസരിച്ച് ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാർ​ഗ നിർ​ദ്ദേശങ്ങൾ.

പുതിയ നിയമം അനുസരിച്ച് ഏറ്റവും അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ചോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യു ഐ ഡി എ ഐ വെബ്സൈറ്റ് വഴിയോ ആധാർ കാർഡ് വിവരങ്ങൾ സെൻട്രൽ ഐഡന്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിൽ ( സി ഐ ഡി ആർ) ഇപ്പോൾ അപ്ഡേറ്റ് ചെയ്യാം.

aadhaar

പഴയ 2016 നിയമം അനുസരിച്ച് ഒരു ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ വിലാസം ഓൺലൈൻ മോഡ് വഴി മാത്രമേ അപ്ഡേറ്റ് ചെയ്യാൻ കഴിയൂ. മറ്റേതെങ്കിലും വിശദാംശങ്ങൾ അപഡേറ്റ് ചെയ്യുന്നതിന് അവർ അടുത്തുള്ള എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്,

ഫോം 1: രാജ്യത്തെ താമസക്കാരുടെയും അല്ലാത്തവരുടെയും ആധാർ കാർഡ് എൻറോൾമെന്റിനായി ഫോം 1 ഉപയോ​ഗിക്കാം. വ്യക്തിക്ക് ഇതിനകം ആധാർ കാർഡ് ഉണ്ടെങ്കിൽ മറ്റ് വിശദാംശങ്ങൽ അപ്ഡേറ്റ് ചെയ്യാനുള്ള ഫോം 1 ഉപയോ​ഗിക്കാം.

ഫോം: 2 ഇന്ത്യയ്ക്ക് പുറത്ത് അഡ്രസ് പ്രൂഫ് ഉള്ള എൻ ആർ ഐക്ക്, എൻറോമെന്റിനും അപ്ഡേറ്റിനും ഫോം 2 ഉപയോ​ഗിക്കും.

ഫോം 3; 5 വയസ്സിനും അതിന് മുകളിലും പ്രായമുള്ള എന്നാൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എൻറോൾമെന്റിനായി ഫോം 3 ഉപയോ​ഗിക്കേണ്ടതാണ്.

ഫോം 4 : ഇന്ത്യക്ക് പുറത്ത് വിലാസമുള്ള എൻ ആർ ഐ കുട്ടികൾക്ക് ഫോം 4 ഉപയോ​ഗിക്കണം

ഫോം 5: 5 വയസ്സിന് താഴെയുള്ള താമസക്കാരോ 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആധാറിൽ ചേർക്കുന്നതിനോ അപ്ഡേറ്ര് ചെയ്യുന്നതിനോ ഫോം 5 ഉപയോ​ഗിക്കേണ്ടതാണ്

ഫോം 6: 5 വയസ്സിന് താഴെയുള്ള എൻ ആർ ഐ കുട്ടികൾ ( ഇന്ത്യയ്ക്ക് പുറത്ത് വിലാസമുള്ളവർ) ഫോം 6 ഉപയോ​ഗിക്കേണ്ടതാണ്.

ഫോം 7: ആധാർ വിശദാംശങ്ങൾക്കായി എൻറോൾ ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ ആ​ഗ്രഹിക്കുന്ന, 18 വയസ്സിന് മുകളിലുള്ള വിദേശ പൗരനാണ് ഫോം 7 ഉപയോ​ഗിക്കേണ്ടത്. ഈ വിഭാ​ഗത്തിൽ ചേരുന്നതിന് വിദേശ പാസ്പോർട്ട് ഒ സി ഐ കാർഡ്, സാധ്യത ദീർഘകാല വിസ, ഇന്ത്യൻ വിസ, എന്നിവയുടെ വിശദാംശങ്ങൾ ആവശ്യമാണ്. ഇവിടെയും ഇമെയിൽ ഐ ഡി നിർബന്ധമായിരിക്കും..

ഫോം 8: 18 വയസ്സിന് താഴെയുള്ള വിദേശ പൗരന്മാർക്ക് ഫോം 8 ഉപയോ​ഗിക്കേണ്ടതാണ്.

ഫോം 9: 18 വയസ്സ് തികയുമ്പോൾ ആധാർ നമ്പർ റദ്ദാക്കുന്നതിന് ഫോം 9 ഉപയോ​ഗിക്കാമെന്ന് യു ഐ ഡി എ ഐ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+