Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ്‌ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട്? ആനുകൂല്യങ്ങൾ എന്തൊക്കെ? വിശദമായി അറിയാം

ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് (ABHA) ഇന്ത്യൻ സർക്കാർ വികസിപ്പിച്ചെടുത്ത ഒരു ആരോഗ്യ ഐഡിയാണ്. ഇന്ത്യൻ പൗരന്മാർക്ക് ആരോ​ഗ്യ രേഖകൾ സുരക്ഷിതമായി സംരക്ഷിക്കാനും എളുപ്പത്തിൽ ആക്സസ് ചെയ്യാനും ഈ ആരോ​ഗ്യ ഐഡി സ​ഹായകമാണ്.

ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട് അല്ലെങ്കിൽ എ ബി എച്ച് എ നമ്പർ എന്നത് ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള ഒരു തിരിച്ചറിയൽ നമ്പറാണ്. ആധാറിലേത് പോലെ 14 അക്ക അക്കൗണ്ട് നമ്പർ വഴി ഇത്യയിലെവിടേയും നിന്ന് നിങ്ങളുടെ ആരോ​ഗ്യ വിവരങ്ങൾ പൗരന്മാർക്ക് ആക്സ്സ് ചെയ്യാം.

abha

കൂടാതെ എല്ല സർക്കാർ ആശുപത്രികളിലും നിശ്ചിത സ്വകാര്യ ആശുപത്രികളിലും അഞ്ച് ലക്ഷം രൂപ വരെ ഇൻഷൂറൻസും ലഭിക്കുന്നു.2021 സെപ്റ്റംബറിൽ ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ ഭാഗമാണ് എ ബി എച്ച് എ.

എ ബി എച്ച് എ കൊണ്ടുള്ള ​ഗുണം:

ലാബ് റിപ്പോർട്ടുകൾ, കുറിപ്പടികൾ, രോഗനിർണയം എന്നിവ പോലുള്ള നിങ്ങളുടെ എല്ലാ മെഡിക്കൽ റെക്കോർഡുകളും പ്ലാറ്റ്‌ഫോമിൽ നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയും.

ആശുപത്രികൾ, ക്ലിനിക്കുകൾ, ഇൻഷുറൻസ് ദാതാക്കൾ എന്നിവരുമായി നിങ്ങളുടെ മെഡിക്കൽ റെക്കോർഡുകൾ എളുപ്പത്തിൽ പങ്കിടാൻ നിങ്ങൾക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കാം.

നിങ്ങൾ മറ്റൊരു നഗരത്തിലോ സംസ്ഥാനത്തിലോ ആണെങ്കിലും നിങ്ങളുടെ മെഡിക്കൽ രേഖകൾ പങ്കിടാൻ എളുപ്പമാണ്.

എ ബി എച്ച് എയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

നിങ്ങളുടെ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ എ ബി എച്ച് എ ജനറേറ്റ് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.

നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് എങ്ങനെയാണ് എ ബി എച്ച് എ ചെയ്യേണ്ടത് എന്ന് നോക്കാം

ആദ്യം എ ബി എച്ച് എ വെബ്സൈറ്റിൽ പോകുക
നിങ്ങളുടെ‌ എ ബി എച്ച് എ ക്രിയേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക
തുടർന്ന് ആധാർ വഴി ജനറേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യാം

നിങ്ങളുടെ ആധാർ നമ്പറോ വെർച്വൽ ഐഡിയോ നൽകുക.
താഴേക്ക് സ്ക്രോൾ ചെയ്ത് ഐ എ​ഗ്രി എന്നതിൽ ക്ലിക്ക് ചെയ്യുക, താഴെയുള്ള ക്യാപ്ച പൂർത്തിയാക്കുക. തുടർന്ന്, "സമർപ്പിക്കുക" ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഫോണിൽ ലഭിച്ച OTP നൽകി "സബ്മിറ്റ്" ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മൊബൈൽ നമ്പർ നൽകി സബ്മിറ്റ് ക്ലിക്ക് ചെയ്യുക.

തുടർന്ന്, നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിച്ച് ലഭിച്ച വിശദാംശങ്ങൾ നിങ്ങൾക്ക് കാണാം. വിശദാംശങ്ങൾ പരിശോധിച്ച് "സബ്മിറ്റ് " ക്ലിക്ക് ചെയ്യുക.
ഒരു ഇമെയിൽ ഐഡിക്ക് സമാനമായ ഒരു എ ബി എച്ച് എ വിലാസം സൃഷ്ടിക്കാനുള്ള ഓപ്ഷനും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ഇത് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് എ ബി എച്ച് എ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+