വരമഹാലക്ഷ്മി ആഘോഷത്തില്‍ സ്ത്രീകളാണ് താരം!! എന്താണെന്നറിയണ്ടേ...
ബെംഗളൂരു: കേരളമൊഴികെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരമഹാലക്ഷ്മി ആഘോഷത്തില്‍ സ്ത്രീകളാണ് താരം. ഈ ദിവസം നാടു മുഴുവന്‍ ആഘോഷ ലഹരിയിലാവും.
രാവിലെ മുതല്‍ തന്നെ വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം പൂജകളുടെ തിരക്കു തുടങ്ങും. എല്ലാവരും പുതുവസ്ത്രങ്ങളണിയും. ദേവി ഇഷ്ട വരം തരുന്ന ആഘോഷത്തെ കുറിച്ച് ....

ലക്ഷ്മി പൂജ
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് വരമഹാലക്ഷ്മി ആഘോഷം. പ്രത്യേകിച്ചും കര്‍ണ്ണാടക,തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍. ലക്ഷ്മിപൂജയാണ് ആഘോഷത്തില്‍ പ്രധാനം.

അലങ്കാരം
യഥാര്‍ത്ഥത്തില്‍ സ്ത്രീകളുടെ ആഘോഷമാണിത്. അവരാണ് മുഖ്യമായും ദേവീ പൂജ നടത്തുന്നത്. പൂക്കള്‍കൊണ്ടും മറ്റും പല വിധത്തില്‍ അലങ്കരിക്കപ്പെട്ട ദേവീ വിഗ്രഹങ്ങളായിരിക്കും ഓരോ വീട്ടിലും ഉണ്ടാവുക

കുടുംബത്തിന്റെ ആയുരാരോഗ്യം
സത്രീയെ മഹാലക്ഷ്മിയായ സങ്കല്‍പ്പിച്ച് വീട്ടിലേയ്ക്ക് ക്ഷണിക്കും. ഇപ്രകാരം അയല്‍വാസികളുടെയും ബന്ധുക്കളുടെയും വീട്ടില്‍ ഓരോരുത്തരും സന്ദര്‍ശനം നടത്തുക പതിവാണ്. കൂടാതെ മധുരപലഹാരങ്ങളും മറ്റും കൈമാറുകയും ചെയ്യും. ഭര്‍തൃമതികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും സൗഖ്യത്തിനു വേണ്ടിയാണ് പ്രധാനമായും പൂജ നടത്തുന്നത്.

ദേവീ പൂജ
ഈ ഒരു ദിവസം ദേവീ പുജനടത്തിയാല് അഷ്ടലക്ഷ്മിമാരെ ഒന്നിച്ച് ആരാധിച്ചതിനു തുല്യമാണെന്നാണ് വിശ്വാസം. ദേവിയെ സാരിയുടുപ്പിച്ച് ആഭരണങ്ങളണിയിക്കും.

കഥകള്‍
ശിവ പാര്‍വ്വതിമാരുമായി ബന്ധപ്പെട്ടും മഹാലക്ഷ്മിയുമായി ബന്ധപ്പെട്ടുമുളള ഒട്ടേറെ കഥകള്‍ വരമഹാലക്ഷ്മി ആഘോഷത്തിനു പിന്നിലുണ്ട്. മധുരയിലെ കുന്തിനപുരയില് ജീവിച്ചിരുന്ന ദേവി ഭക്തയായിരുന്ന ചാരുമതിയുമായും വരമഹാലക്ഷ്മി ആഘോഷം ബന്ധപ്പെട്ടു കിടക്കുന്നു. ചാരുമതിയുടെ സ്വപ്നത്തില്‍ വന്ന് ദേവി വരം നല്‍കിയെന്നാണ് വിശ്വാസം. അന്നു മുതല്‍ മറ്റുള്ള സ്ത്രീകളും ദേവിയെ ആരാധിക്കാന്‍ തുടങ്ങി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications