Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി ബിഗ് ടിക്കറ്റ്: വീണ്ടും കടല്‍ കടന്ന് ഒന്നാം സമ്മാനം: 33 കോടി രൂപ പ്രവാസിക്ക്

ബിഗ് ബില്യണിന്റെ രണ്ടാം സമ്മാനമായ ഒരു മില്യണ്‍ ദിർഹം ലഭിച്ചിരിക്കുന്നത് സലിം അൽബസ്തകിയെന്ന യു എ ഇ വംശജനാണ്

 abu

മലയാളി പ്രവാസികള്‍ക്ക് എന്നും പ്രത്യേക ഭാഗ്യമുള്ള ലോട്ടറിയാണ് അബുദാബി ബിഗ് ടിക്കറ്റ്. 40 മില്യണ്‍ യു എ ഇ ദിർഹത്തിന്റെ ഒന്നാം സമ്മാനം ഉള്‍പ്പടെ നിരവധി സമ്മാനങ്ങളാണ് ഇതിനോടകം തന്നെ മലയാളികളായ പ്രവാസികള്‍ നേടിയിട്ടുള്ളത്. ബിഗ് ബില്യണ്‍ ടിക്കറ്റ് എടുക്കാനായി ശമ്പളം കിട്ടുന്ന ദിവസം പ്രത്യേക പിരിവ് വരെ മലയാളികള്‍ക്കിടയില്‍ നടക്കാറുണ്ട്.

എന്നാല്‍ ഇത്തവണ മലയാളി ഭാഗ്യാന്വേഷികള്‍ക്ക് നിരാശ പകർന്നുകൊണ്ട് മറ്റൊരു രാജ്യത്ത് നിന്നള്ള പ്രവാസിയാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. തുർക്കിയില്‍ നിന്നുള്ള സാം ഹൈദാരിറ്റോർഷിസിയെയാണ് ഗ്രാൻഡ് പ്രൈസ് ജേതാവായി തിരഞ്ഞെടുത്തിരിക്കുന്നത്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്

പലർക്കും നിരവധി ശ്രമിച്ചിട്ടാണ് ലോട്ടറി അടിക്കുന്നതെങ്കിലും ആദ്യമായി എടുത്ത ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചിരിക്കുന്നുവെന്നതാണ് സാമിന്റെ പ്രത്യേകത. 15 മില്യണ്‍ ദിർഹമാണ് ഒന്നാമസമ്മാനത്തിലൂടെ ഈ തുർക്കിക്കാരന്റെ കയ്യിലേക്ക് എത്തിയിരിക്കുന്നത്. മുപ്പത്തിമൂന്ന് കോടിയോളം (33,36,93,952) ഇന്ത്യന്‍ രൂപയാണ് സമ്മാനത്തുക.

ദുബായിൽ താമസിക്കുന്ന തുർക്കി പൗരനായ സാം

ദുബായിൽ താമസിക്കുന്ന തുർക്കി പൗരനായ സാം നാല് വർഷം മുമ്പാണ് യു എ യിലേക്ക് എത്തുന്നത്. നിലവിൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. ഫെബ്രുവരി ആദ്യവാരം ബൈ-ടു-ഗെറ്റ്-വൺ-ഫ്രീ പ്രമോഷൻ പ്രയോജനപ്പെടുത്തി സാം തന്റെ ആദ്യ ബിഗ് ടിക്കറ്റ് ഓൺലൈനായി വാങ്ങുമ്പോള്‍ ഇത്ര വലിയ സമ്മാനം ലഭിക്കുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് തുടർച്ചയായി പരിശോധിക്കും

തന്റെ പേര് കാണുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് തുടർച്ചയായി പരിശോധിക്കാറുണ്ടായിരുന്നെങ്കിലും ഒന്നാം സമ്മാന വിജയിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സാം പറയുന്നു. "നന്ദി, ബിഗ് ടിക്കറ്റ്! നിങ്ങൾ എന്റെ ജീവിതം മാറ്റിമറിച്ചു! "- അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ഖലീജ് ടൈംസം റിപ്പോർട്ട് ചെയ്യുന്നു.

ബിഗ് ടിക്കറ്റിന്റെ രണ്ടാം സമ്മാനമായ ഒരു മില്യണ്‍

ബിഗ് ടിക്കറ്റിന്റെ രണ്ടാം സമ്മാനമായ ഒരു മില്യണ്‍ ദിർഹം ലഭിച്ചിരിക്കുന്നത് സലിം അൽബസ്തകിയെന്ന യു എ ഇ വംശജനാണ്. കഴിഞ്ഞ 15 വർഷമായി ടിക്കറ്റ് വാങ്ങുന്നുണ്ടെങ്കിലും ആദ്യമായാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിക്കുന്നത്. ഒരു പരസ്യത്തിലൂടെയാണ് താൻ ബിഗ് ടിക്കറ്റിനെ കുറിച്ച് ആദ്യം അറിഞ്ഞതെന്നും പിന്നീട് ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

രണ്ടാം സമ്മാനം ലഭിച്ചെങ്കിലും ഒന്നാം സമ്മാനം

രണ്ടാം സമ്മാനം ലഭിച്ചെങ്കിലും ഒന്നാം സമ്മാനം

രണ്ടാം സമ്മാനം ലഭിച്ചെങ്കിലും ഒന്നാം സമ്മാനം ലഭിക്കുന്നത് വരെ താൻ ബിഗ് ടിക്കറ്റുകൾ വാങ്ങുന്നത് തുടരും. ഒരു ദിവസം താന്‍ ഒന്നാം സമ്മാനത്തിന് അർഹനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മൂന്നും നാലും സമ്മാനം നേടിയ ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ള. മലയാളികള്‍ ഉള്‍പ്പടേയുള്ളവർ ഇതിലുണ്ടാവുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+